• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പൊലീസുകാരന്റെ വീട്ടില്‍ 'മിന്നല്‍ മുരളി ഒറിജിനലിന്റെ' അക്രമം; വാതില്‍ക്കല്‍ മല മൂത്ര വിസര്‍ജനവും

Google Oneindia Malayalam News

കോട്ടയം: ബേസില്‍ സംവിധാനം ചെയ്ത നെറ്റ് ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത മിന്നല്‍ മുരകളി എന്ന ചിത്രം എങ്ങും തരംഗമായികൊണ്ടിരിക്കുകയാണ്. നാടന്‍ സൂപ്പര്‍ ഹിറോയുടെ വേഷത്തിലാണ് നടന്‍ ടൊവിനൊ തോമസ് മുന്നില്‍ മുരളിയുടെ വേഷത്തിലെത്തുന്നത്. അനീതിക്കെതിരെ നാടിന്റെ രക്ഷകനായി പോരാടുന്ന മിന്നല്‍ മുരളി ഇങ്ങ് കോട്ടയത്തും എത്തിയിരിക്കുകയാണ്.

ഹൈക്കോടതിയില്‍ ഹർജികള്‍ ഇനി ഓണ്‍ലൈനായും നല്‍കാം: നടപടികള്‍ പൂര്‍ണമായും ഇ-ഫയലിങിലേക്ക്ഹൈക്കോടതിയില്‍ ഹർജികള്‍ ഇനി ഓണ്‍ലൈനായും നല്‍കാം: നടപടികള്‍ പൂര്‍ണമായും ഇ-ഫയലിങിലേക്ക്

എന്നാല്‍ ഇത് സിനിമയല്ല ഒറിജിനല്‍ സംഭവമാണ്. ഒരു പൊലീസുകാരന്റെ വീട്ടില്‍ കാണിച്ച അക്രമത്തിന് ശേഷം മിന്നല്‍ മുരളി ഒറിജിനല്‍ എന്ന് എഴുതി വച്ചുമാണ് അക്രമികള്‍ പോയത്. കോട്ടയം കുമകരകത്താണ് സംഭവം.

cmsvideo
  പോലീസുകാരന്റെ വീട് ആക്രമിച്ച് മിന്നല്‍ മുരളി ഒര്‍ജിനല്‍ | Oneindia Malayalam
  1

  പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ ജനാലകളും വാതിലും അടിച്ച് തകര്‍ത്ത് ശേഷം ചുവരിലാണ് മിന്നല്‍ മുരളി ഒറിജിനല്‍ എന്നെഴുതിയത്. ഈ മിന്നല്‍ മുരളിയെ ഇപ്പോള്‍ പൊലീസ് തിരയുകയാണ്. പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് അതിക്രമ സംഭവം അരങ്ങേറിയത്. വാതിലും ജനലും തകര്‍ത്ത ശേഷം വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനവും നടത്തിയിരുന്നു. പിന്നീട് ഭിത്തിയില്‍ മിന്നല്‍ മുരളി ഒറിജിനല്‍ എന്നെഴുതി വച്ച ശേഷമാണ് കടന്നുകളഞ്ഞത്.

  കുനൂര്‍ അപകടം; അട്ടിമറിയില്ല, അപകടകാരണം പ്രതികൂല കാലാവസ്ഥയെന്ന് അന്വേഷണ റിപ്പോര്‍ട്ട്കുനൂര്‍ അപകടം; അട്ടിമറിയില്ല, അപകടകാരണം പ്രതികൂല കാലാവസ്ഥയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

  2

  കോട്ടയം റെയില്‍വേ പൊലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇതോടെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ ശള്യവും രൂക്ഷമാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ കുമരകം പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപ സംഘത്തെ ഇവിടെ നിന്ന് ഓടിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് അക്രമമെന്നാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ബൈക്കുകള്‍ വച്ച് അക്രമികളെ കണ്ടെത്താനാവുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ് നിലവിലുള്ളത്.

  3

  വൈകുന്നേരമായാല്‍ ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമെന്നാണ് നാട്ടുകാരും പറയുന്നു. റിസോര്‍ട്ടിനായി പരിസരത്തെ സ്ഥലങ്ങള്‍ വാങ്ങി വീടുകള്‍ പൊളിച്ചതോടെ ഈ പ്രദേശം ഏറെക്കുറെ വിജനമായിരിക്കുകയാണ്. ഇതാണ് ഇവിടെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സാമൂഹിക വിരുദ്ധരുടെ അക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ ആലക്കോടില്‍ വൃദ്ധരായ കര്‍ണാടക ദമ്പതികളുടെ കുടില്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ആലക്കോട് നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് ഇവര്‍ ഷെഡ്ഡ് കെട്ടി താമസിച്ചിരുന്നത്. ഇവര്‍ പുറത്ത് പോയ സമയത്താണ് സാമൂഹിക വിരുദ്ധര്‍ പുരക്ക് തീയിട്ടത്.

   'എം ജി വേണമെന്ന് തീരുമാനിച്ചിട്ടില്ല' ; 'അദ്ദേഹം ബി ജെ പി അനുഭാവി'; കോടിയേരി ബാലകൃഷ്ണൻ 'എം ജി വേണമെന്ന് തീരുമാനിച്ചിട്ടില്ല' ; 'അദ്ദേഹം ബി ജെ പി അനുഭാവി'; കോടിയേരി ബാലകൃഷ്ണൻ

  4

  ഇതുവരെ സമ്പാദിച്ച 5000ത്തോളം രൂപയും, പാത്രം, വസ്ത്രങ്ങള്‍ എന്നിവ കത്തി നശിക്കുകയായിരുന്നു. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സമീപത്തെ കട തല്ലിപൊളിക്കുകയും ചെയ്തിരുന്നു. കാട്ടാക്കടയില്‍ കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധര്‍ ഉപജീവനമാര്‍ഗമായ വളര്‍ത്തു മീനികളെ വിഷം നല്‍കി നശിപ്പിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഉപജീവനത്തിനായി പാട്ടത്തിനെടുത്ത കുളങ്ങളിലെ മല്‍സ്യ കൃഷിയാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിത്. കുളത്തില്‍ വിഷം കലക്കിയാണ് ലക്ഷകണക്കിന് രൂപയുടെ മീനുകല്‍ ചത്ത്‌പൊങ്ങിയത്.കാട്ടാക്കട ചൂണ്ടുപലക സ്വദേശിയും കൊറിയോ ഗ്രാഫറുമായ ദിലീപ് ഖാനും സഹോദരങ്ങളായ അന്‍വര്‍ഖാന്‍ , അന്‍സര്‍ഖാന്‍ എന്നിവരാണ് എട്ടുമാസം മുന്‍പ് ഡാന്‍സ് പ്രോഗ്രാമുകളും സ്റ്റേജ് പ്രോഗാമുകളും മറ്റു ഇവന്റുകളും ഇല്ലാതായതോടെ ഉപജീവനം ലക്ഷ്യമിട്ട് അഞ്ചുലക്ഷത്തോളം മുടക്കി കാട്ടാകട അഞ്ചുതെങ്ങിന്‍മൂട് കുറ്റിക്കാട് കുളത്തിനു സമീപം സ്ഥലം പാട്ടത്തിനെടുത്തു രണ്ടു കുളം കുഴിച്ച് ഫിഷറീസിന്റെ സഹായത്തോടെ മത്സ്യ കൃഷി ആരംഭിച്ചത്.

  5

  റെഡ് തിലോപ്പിയ, ചിത്രലാട , രോഹു, കട്‌ല തൂടങ്ങിയ മത്സ്യ കുഞ്ഞുങ്ങളെയാണ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു നിക്ഷേപിച്ചിരുന്നത്. തീറ്റയും, പരിപാലനവുമായി മാസം പതിനയ്യായിരത്തോളം രൂപയോളം ഇതിനായി ചെലവിടുകയും ചെയ്തിരുന്നു. മീനുകള്‍ക്ക് യഥേഷ്ടം വളരാനുള്ള എല്ലാ സംവിധാനവും ഈ ചെറു കുളങ്ങളില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. അവയെയാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്.

  കേരളത്തില്‍ ഇന്ന് കൂടി രാത്രി കര്‍ഫ്യു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മറ്റ് സംസ്ഥാനങ്ങള്‍കേരളത്തില്‍ ഇന്ന് കൂടി രാത്രി കര്‍ഫ്യു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മറ്റ് സംസ്ഥാനങ്ങള്‍

  English summary
  anti social attack in kottayam After the attack, it was written on the wall minnal murali original
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X