Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസിന്റെ തോല്‍വിയാണ് തകിടം മറിച്ചത്... 'കോട്ടയം' ഇല്ലാതെ; കേരള കോണ്‍ഗ്രസില്‍ ഈ മാറ്റം ആദ്യം

കോട്ടയം: കേരള കോണ്‍ഗ്രസിലെ തലമുറ മാറ്റം പ്രകടമാകുമ്പോള്‍ പാര്‍ട്ടിയുടെ കോട്ടയില്‍ ഇളക്കം. ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പാലായിലെ തോല്‍വി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇത്തവണ ഭരണത്തില്‍ പങ്കാളിയാണെങ്കിലും കോട്ടയത്ത് നിന്ന് ഒരു മന്ത്രി കേരള കോണ്‍ഗ്രസിനില്ല.

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ആദ്യമായിട്ടാണ് ഇങ്ങനെ. യുഡിഎഫിനൊപ്പം നിന്ന നാല് പതിറ്റാണ്ട് കാലം ഭരണത്തിലെത്തിയാല്‍ കോട്ടയത്ത് നിന്ന് പാര്‍ട്ടിക്ക് മന്ത്രിയുണ്ടായിരുന്നു. എങ്കിലും ഇത്തവണ പറഞ്ഞുപിടിച്ചു നില്‍ക്കാന്‍ ഒരു വഴിയുണ്ട്....

എപ്പോഴും രണ്ടു മന്ത്രിമാര്‍

എപ്പോഴും രണ്ടു മന്ത്രിമാര്‍

യുഡിഎഫിനൊപ്പമായിരുന്നു കേരള കോണ്‍ഗ്രസ് നാല് പതിറ്റാണ്ടോളം. അധികാരത്തിലെത്തിയപ്പോഴെല്ലാം കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരുണ്ടായി. ഒരാള്‍ കോട്ടയത്ത് നിന്ന് ഉറപ്പായിരുന്നു. അതാകട്ടെ കെഎം മാണിയും. മാണിയുടെ വിയോഗ ശേഷമാണ് കേരള കോണ്‍ഗ്രസിന് ഇളക്കം തട്ടിയത്.

 ജോസ് തോറ്റതാണ് പ്രതിസന്ധി

ജോസ് തോറ്റതാണ് പ്രതിസന്ധി

പാലായില്‍ ജോസ് കെ മാണി തോറ്റതാണ് പുതിയ മാറ്റത്തിന് കാരണം. ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ ജോസ് മന്ത്രിയാകുമെന്ന് ഉറപ്പായിരുന്നു. ഇടതുപക്ഷം അധികാരത്തിലെത്തി, പക്ഷേ ജോസ് തോറ്റു. പിന്നെ മന്ത്രിസ്ഥാനം ലഭിച്ചത് രണ്ടാമനായ റോഷി അഗസ്റ്റിനാണ്.

അവസാനം വരെ വാദിച്ചു

അവസാനം വരെ വാദിച്ചു

രണ്ടു മന്ത്രി പദവി വേണം എന്ന് അവസാന നിമിഷം വരെ കേരള കോണ്‍ഗ്രസ് വാദിച്ചു. പക്ഷേ, വീതം വയ്പിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം ഒഴിഞ്ഞുമാറി. ഒടുവില്‍ ലഭിച്ചത് ഒരു മന്ത്രി സ്ഥാനം. കൂടാതെ ചീഫ് വിപ്പും. പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന റോഷി അഗസ്റ്റിന് തന്നെ മന്ത്രിസ്ഥാനം കൈമാറി ജോസ്.

കോട്ടയം ഇല്ല

കോട്ടയം ഇല്ല

കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗം ഇപ്പോള്‍ റോഷി അഗസ്റ്റിനാണ്. അദ്ദേഹം അഞ്ചാം തവണയാണ് ഇടുക്കി മണ്ഡലത്തില്‍ നിന്ന് ജയിച്ചിരിക്കുന്നത്. ചീഫ് വിപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട എന്‍ ജയരാജ് നാലാം തവണയാണ് തിരഞ്ഞെടുത്തത്. റോഷി മന്ത്രിയായതോടെ കോട്ടയത്ത് നിന്ന് മന്ത്രി എന്ന സാധ്യത കേരള കോണ്‍ഗ്രസിന് മുമ്പില്‍ അടഞ്ഞു.

പിടിച്ചുനില്‍ക്കാം, ഇങ്ങനെ

പിടിച്ചുനില്‍ക്കാം, ഇങ്ങനെ

പറഞ്ഞുപിടിച്ചു നില്‍ക്കാന്‍ കേരള കോണ്‍ഗ്രസിന് സാധിക്കും. റോഷി അഗസ്റ്റില്‍ ജയിച്ചത് ഇടുക്കി മണ്ഡലത്തില്‍ നിന്നാണെങ്കിലും അദ്ദേഹം കോട്ടയം സ്വദേശിയാണ്. പാലാ രാമപുരം ചക്കാംപുഴ സ്വദേശിയാണ് റോഷി അഗസ്റ്റിന്‍. ഇത്തവണ കോട്ടയത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് കേട്ടിരുന്നെങ്കിലും റോഷി അവസാനം എത്തിയത് ഇടുക്കിയില്‍ തന്നെ. മണ്ഡലവാസികള്‍ അദ്ദേഹത്തെ കൈവിട്ടതുമില്ല.

മൂന്ന് പുതുമുഖങ്ങള്‍

മൂന്ന് പുതുമുഖങ്ങള്‍

രണ്ട് പദവികളുമായി കേരള കോണ്‍ഗ്രസ് ഇടതുഭരണത്തില്‍ പങ്കാളിയാകുമ്പോള്‍ പാര്‍ട്ടിയിലെ തലമുറ മാറ്റം വ്യക്തമാകുകയാണ്. സ്ഥാനാര്‍ഥികളിലും ആ പുതുമ പ്രകടമായിരുന്നു. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, പ്രമോദ് നാരായണന്‍, ജോബ് മൈക്കിള്‍ എന്നീ പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാരും സഭയില്‍ പുതുമുഖങ്ങളാണ്. ഇത്തവണ അഞ്ച് സീറ്റിലാണ് കേരള കോണ്‍ഗ്രസ് ജയിച്ചത്.

കേരള കോണ്‍ഗ്രസിന്റെ പ്രതാപ കാലം

കേരള കോണ്‍ഗ്രസിന്റെ പ്രതാപ കാലം

1982ല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കെഎം മാണിയും ആര്‍ ബാലകൃഷ്ണയുമാണ് കേരള കോണ്‍ഗ്രസിനെ പ്രതനിധീകരിച്ച് മന്ത്രിമാരായത്. 91ല്‍ മാണിയും ടിഎം ജേക്കബും മന്ത്രിമാരായി. 2001ല്‍ സിഎഫ് തോമസും മാണിക്കൊപ്പമുണ്ടായിരുന്നു. 2011ല്‍ മാണിയും പിജെ ജോസഫും മന്ത്രിമാരായി. ഇത്തവണ റോഷി അഗസ്റ്റിന്‍ മാത്രം.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+