Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടിയെടുക്കപ്പെട്ട കുട്ടിയുടെ പേര് 'അജയ' പേരിട്ടത് എസ്‌ഐ റനീഷ്; അമ്മയും കുഞ്ഞും ആശുപത്രി വിട്ടു

കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത ശേഷം വീണ്ടെടുത്ത നവജാത ശിശുവിന് പേരിട്ടു. കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ്‌ഐ റെനീഷാണ് പേരിട്ടത്. അജയയെന്നാണഅ റനീഷ് നിര്‍ദേശിച്ച പേര്. തുടര്‍ന്ന കുഞ്ഞും അമ്മയും ആശുപത്രി വിട്ടു. വൈകുന്നേരം മൂന്നരയോട് കൂടി ആശുപത്രിയില്‍ നിന്ന് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് ഇവര്‍ പോയത്.

പൊലീസുകാര്‍ക്ക് മധുരം നല്‍കിയ ശേഷം വണ്ടിപ്പെരിയാറിലേക്ക് തിരിച്ചു. കുഞ്ഞനുജത്തിയെ കാണാന്‍ ദമ്പതികളുടെ മൂത്ത കുട്ടി അലംകൃതയും എത്തിയിരുന്നു. നേരത്തെ ഡിവൈഎസ്പി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുഞ്ഞിനുള്ള വസ്ത്രങ്ങളും മറ്റും സമ്മാനിച്ചിരുന്നു.

1

സംഭവത്തില്‍ ഒരു സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്റെ ചെയ്തിട്ടുണ്ട്. വളരെ ആസൂത്രിതമായാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ തോമസ് മാത്യു പറഞ്ഞു. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് നിഗമനമെന്നും ആശുപത്രിക്കുള്ളില്‍ നിന്ന് സഹായം കിട്ടിതായി തോന്നുന്നില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക നടപടിയുടെ ഭാഗമായാണ് സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ജീവനക്കാരിയുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടയെന്ന ആര്‍എംഒയുടെ തല സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ സുരക്ഷാവീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് രണ്ട് ആഭ്യന്തര അന്വേഷണ സമിതികളുടെയും കണ്ടെത്തല്‍.

2

ആര്‍എംഒ തല സമിതിക്ക് പുറമേ പ്രിന്‍സിപ്പലിനെ നേതൃത്വത്തിലുള്ള സമിതിയും ഇക്കാര്യം അന്വേഷിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെ കയ്യില്‍ നിന്നല്ല കുട്ടിയെ തട്ടിയെടുത്തതെന്നും ആള്‍മാറാട്ടം നടത്തി അമ്മയെ കബളിപ്പിച്ച് ആണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് സിമിതികള്‍ പറയുന്നത്. ഇത് സുരക്ഷാവീഴ്ച അല്ലെന്നാണ് സമിതികളുടെ വിലയിരുത്തല്‍. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ തോമസ് മാത്യുവിന് രണ്ട് റിപ്പോര്‍ട്ടുകളും കൈമാറി.അതേസമയം സംഭവത്തില്‍ നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ കോട്ടയത്തെ വനിതാ ജയിലില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിന് സമീപത്തെ കടയില്‍ നിന്നാണ് ഡോക്ടറുടെ കോട്ട് വാങ്ങിയിരുന്നത് അതിനാല്‍ നീതുവിനെ കടയിലും ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

3

നീതുവിന്റെ കാമുകന്‍ ഇബ്രാംഹിം ബാദുഷയെ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. നീതുവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റവും ഗാര്‍ഹിക-ബാലപീഡന വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു. നീതുവിനേയും ഏഴു വയസുകാരന്‍ മകനേയും ഇബ്രഹിം പണത്തിന് വേണ്ടി ഉപദ്രവിച്ചിരുന്നുവെന്നാണ് നീതുവിന്റെ പരാതി. കൂടാതെ നീതുവിന്റെ മുപ്പത് ലക്ഷം രൂപയും സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതു ശിശുവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട് ആര്‍ രജീഷ് കുമാറും പ്രതികരണവുമാി രംഗത്തെത്തിയിരുന്നു. അമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടിയെ തട്ടിയെടുത്തതെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും രജീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന കുട്ടിയുടെ ബന്ധുക്കളുടെ പരാതി പരിശോധിക്കുമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇ കുട്ടിയെ കൊടുത്തുവിട്ട ശേഷം ഷോ കാണിക്കുന്നോ എന്ന് ജീവനക്കാരന്‍ ചോദിച്ചെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്.

4

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ ആരോഗ്യപ്രവര്‍ത്തകയുടെ വസ്ത്രം ധരിച്ചെത്തി നീതുവെന്ന യുവതി തട്ടിയെടുത്ത് കൊണ്ടുപോയത്. ഇടുക്കി സ്വദേശികളുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നീതു കോട്ിടയം മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടറുടെ വേഷത്തില്‍ എത്തി മോഷ്ടിച്ചത്. പൊലീസിന്റെ സമയോജിതമായ ഇടപെടലിലൂടെ കുട്ടിയെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു. കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇബ്രാഹിമിന്റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം തുടരാനായിരുന്നു നീതുവിന്റെ നീക്കമെന്നും കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തുവെന്നും കൂടാതെ വീഡിയോ കോളിലും സംസാരിച്ചുവെന്നും പൊലീസ് പറയുന്നു.

5

ടിക് ടോക്കില്‍ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വര്‍ഷമായി നീതു ബന്ധത്തിലായിരുന്നുവെന്നും തുടര്‍ന്ന് ഗര്‍ഭിണി ആവുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ ഗര്‍ഭം അലസുകയായിരുന്നു. ഇക്കാര്യം കാമുകനെ നീതു അറിയിച്ചിരുന്നില്ല. പറഞ്ഞാല്‍ അയാള്‍ തന്നെ വിട്ടുപോകും എന്നായിരുന്നു നീതുവിന്റെ ഭയം. വിവാഹ മോചിതയാണെന്നാണ് നീതു കാമുകനെ അറിയിച്ചിരുന്നത്. ഇബ്രാഹിമിന്റെ വീട്ടുകാരുമായും നീതു പരിചയത്തില്‍ ആയിരുന്നുവെന്നും ഇബ്രാഹിമും വീട്ടുകാരും നിരന്തരം പ്രസവകാര്യം തിരക്കിയപ്പോള്‍ കുട്ടിയെ തട്ടി എടുക്കാമെന്ന തന്ത്രമൊരുക്കുകയായിരുന്നുവെന്നും ഡോക്ടറുടെ വസ്ത്രങ്ങളും സ്റ്റെതസ്‌കോപ്പും ധരിച്ചായിരുന്നു പ്രസവ വാര്‍ഡിലെത്തി കുട്ടിയെ നീതു തട്ടികൊണ്ട് പോയതെന്നും പൊലീസ് പറയുന്നു.

Recommended Video

cmsvideo
    ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണം, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് | Oneindia Malayalam
    6

    അതേസമയം നീതുവിനെയും ഇബ്രാഹിമിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. നീതുവിനെയും കുട്ടിയെ മര്‍ദ്ദിച്ചതിനും പണം തട്ടിയതിനുമാണ് പൊലീസ് ഇബ്രാഹിമിനെതിരെ കേസെടുത്തത്. വഞ്ചനാ കുറ്റവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പണം നല്‍കാതായതോടെ നീതുവിനെയും നീതുവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകനെയും ഇയാള്‍ മര്‍ദ്ദിച്ചിരുന്നതായി വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉബ്രാഹീമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇബ്രാഹിം ബാദുഷയെ കോടതിയില്‍ ഹാജരാക്കി. അതേ സമയം കുട്ടിയെ തട്ടിയെടുത്ത കേസില്‍ നീതുവിനെ മാത്രമാണ് പ്രതി ചേര്‍ത്തത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+