കേരളത്തിന്റെ ഭാവിയെകുറിച്ച് ആശങ്കയുണ്ടോ..? എങ്കില്‍ ബിജെപിയിലേക്ക് വരൂ; കെ സുരേന്ദ്രന്‍
കോട്ടയം: മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബി ജെ പിക്ക് സ്വീകാര്യത ഏറി വരികയാണ് എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോട്ടയം ജില്ലയില്‍ നിരവധി കുടുംബങ്ങള്‍ ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ ആണ് കെ സുരേന്ദ്രന്റെ പ്രതികരണം. കോട്ടയത്തെ പല പ്രമുഖ കുടുംബങ്ങളില്‍പ്പെട്ട 80 ഓളം പേര്‍ ബി ജെ പിയില്‍ ചേര്‍ന്നു എന്നാണ് പാര്‍ട്ടിയുടെ അവകാശവാദം.
ഇന്ന് പത്തനംതിട്ടയിലും നിരവധി ആളുകള്‍ ബി ജെ പിയില്‍ അംഗത്വം എടുക്കും എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന് ശേഷം ബി ജെ പിയിലേക്ക് വലിയ ഒഴുക്ക് ആയിരിക്കും എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബി ജെ പിയില്‍ ചേര്‍ക്കേണ്ടവരുടെ ലിസ്റ്റ് കേരളത്തില്‍ തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ അവരെ ബി ജെ പിയിലേക്ക് ക്ഷണിക്കും.

കേരളത്തിന്റെ ഭാവിയെ കുറിച്ച് ആശങ്ക വെച്ച് പുലര്‍ത്തുന്ന ആളുകളെ ആണ് തങ്ങള്‍ ബി ജെ പിയിലേക്ക് ക്ഷണിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവരെ ലക്ഷ്യമിട്ട് ബി ജെ പി അടുത്തിടെയായി വലിയ ക്യാംപെയ്‌നാണ് നടത്തി വരുന്നത്. പെസഹ വ്യാഴം, ദുഖവെള്ളി, ഈസ്റ്റര്‍ എന്നീ ദിവസങ്ങളില്‍ ബി ജെ പി പ്രവര്‍ത്തകരോട് ക്രൈസ്തവരുടെ വീട് സന്ദര്‍ശിക്കണം എന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരുന്നു.
സമാനമായി വിഷു ദിവസത്തില്‍ ക്രൈസ്തവ സഭാ നേതാക്കളെ വീട്ടിലേക്ക് ക്ഷണിക്കണം എന്നും നിര്‍ദേശമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഇതിന്റെ ഭാഗമായി ബി ജെ പി പ്രവര്‍ത്തകര്‍ വിപുലമായ ക്യാംപെയ്ന്‍ നടത്തിയിരുന്നു. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്‍ ഇതിന്റെ ഭാഗമായി മലയാറ്റൂര്‍ മല കയറാന്‍ വരെ തുനിഞ്ഞിറങ്ങിയിരുന്നു.
Relationship Tips: സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യം കുറയുന്നോ? കാരണമിതാകാം
അതേസമയം റബ്ബറിന്റെ വിലയില്‍ അധികം വൈകാതെ മാറ്റങ്ങള്‍ ഉണ്ടാകും എന്നും കര്‍ഷകര്‍ക്ക് അനുകൂലമായ എന്തെങ്കിലും നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് അപേക്ഷ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരാണ് റബ്ബര്‍ കര്‍ഷകരെ പറ്റിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് ആണ് സ്വീകരിക്കുന്നത്.
റബ്ബറിന് 300 രൂപ ആക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കണം. സംസ്ഥാനത്തിന് ഇനി വില വര്‍ധിപ്പിക്കാന്‍ യാതൊരു സാധനവും ബാക്കിയില്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. പാല്‍ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്‍ വില വര്‍ധനവ് കര്‍ഷക തത്പര്യപ്രകാരം അല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications