മാണി സി കാപ്പനോട് ജോസ് തോല്‍ക്കാന്‍ കാരണം എന്ത്: ഒടുവില്‍ ഉത്തരം കണ്ടെത്തി സിപിഎം
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ഇത്തവണ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണിത. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങി പരമ്പരാഗതമായി യുഡിഎഫ് സ്വാധീനമുള്ള ജില്ലകളില്‍ കഴിഞ്ഞ തവണത്തെ മേല്‍ക്കൈ ഇത്തവണയും തുടരാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല കോട്ടയത്തുള്‍പ്പടെ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാനും സാധിച്ചു.
അതിനിടയില്‍ മുന്നണിക്ക് ഞെട്ടല്‍ ഉണ്ടാക്കിയത് പാലായിലെ ജോസ് കെ മാണിയുടെ തോല്‍വി മാത്രമാണ്. ഈ തോല്‍വിക്ക് ഇപ്പോള്‍ കാരണം കണ്ടെത്തിയിരിക്കുകയാണ് സിപിഎം.
രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

മധ്യകേരളത്തില്‍ സീറ്റുകള്‍ നിലനിര്‍ത്തുന്നതിലും യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുന്നതില്‍ കേരള കോണ്‍ഗ്രസിന്‍റെ വരവ് ഗുണകരമായെന്നാണ് സിപിഎം വിലയിരുത്തുന്നത്. എന്നാല്‍ എറണാകുളത്ത് മാത്രം ഇത് അത്ര ചലനം സൃഷ്ടിച്ചില്ല. എറണാകുളം ജില്ലയില്‍ രണ്ട് സിറ്റിങ് സീറ്റുകള്‍ നഷ്ടമായപ്പോള്‍ യുഡിഎഫില്‍ നിന്നും രണ്ടെണ്ണം പിടിച്ചെടുക്കാന്‍ സാധിച്ചു.

തൃപ്പൂണിത്തുറയും മുവാറ്റുപുഴയും നഷ്ടമായപ്പോള്‍ കളമശ്ശേരിയിലും കുന്നത്തുനാട്ടിലും വിജയിക്കാന്‍ സാധിച്ചു. പത്തനംതിട്ടയില്‍ അകെയുള്ള അഞ്ചില്‍ അഞ്ചും സിറ്റിങ് സീറ്റുകളാണെങ്കിലും വിജയം ഉറപ്പിച്ചത് രണ്ടിടത്ത് മാത്രമായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും റാന്നി ഉള്‍പ്പടെ അഞ്ച് സീറ്റുകളും നിലനിര്‍ത്താന്‍ സാധിച്ചു.

ഇടുക്കിയിലും കേരള കോണ്‍ഗ്രസിന്‍റെ വരവ് കൊണ്ടുവന്നത് നേട്ടം തന്നെ. കഴിഞ്ഞ തവണ യുഡിഎഫ് 2, എല്‍ഡിഎഫ് 3 എന്നതായിരുന്നു ജില്ലയിലെ സീറ്റ് നില. എന്നാല്‍ ഇത്തവണ ഇടുക്കി മണ്ഡലം റോഷി അഗസ്റ്റിനിലൂടെ പിടിച്ചതോടെ എല്‍ഡിഎഫിന്‍റെ സീറ്റ് നില നാലായി ഉയര്‍ന്നു. ജില്ലയിൽ തൊടുപുഴയിൽ തോറ്റെങ്കിലും വോട്ട് ഉയർത്താന്‍ സാധിച്ചു.

ഉടുമ്പൻചോലയിൽ എംഎം മണിക്ക് റെക്കോർഡ് ഭൂരിപക്ഷം നേടാനായതില്‍ പാര്‍ട്ടി പോലും പ്രതീക്ഷിക്കാത്ത പല ഘടകങ്ങളും പ്രവര്‍ത്തിച്ചെന്നാണ് വിലയിരുത്തല്‍. പീരുമേട്ടില്‍ വോട്ട് കുറയുന്നതിന് ഇടയാക്കിയത് സിപിഐക്ക് ഉള്ളിലെ അസ്വാരസ്യങ്ങളാണെന്നാണ് കണക്കാക്കുന്നത്.

മധ്യകേരളത്തില്‍ എല്‍ഡിഎഫിന് ഏറ്റവും വലിയ നേട്ടമുണ്ടാക്കാന‍് സാധിച്ച ജില്ല കോട്ടയമാണ്. കഴിഞ്ഞ തവണം ജില്ലയില്‍ വൈക്കം, ഏറ്റുമാനൂര്‍ എന്നീ രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു മുന്നണിക്ക് വിജയിക്കാന്‍ സാധിച്ചത്. യുഡിഎഫ് ആറ് സീറ്റിലും പൂഞ്ഞാറില്‍ പിസി ജോര്‍ജും വിജയിച്ചു. പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ പാലായും ഇടതുപക്ഷം പിടിച്ചു.

എന്നാല്‍ ഇത്തവണ പിസി ജോര്‍ജിന്‍റെ പൂഞ്ഞാര്‍ ഉള്‍പ്പടെ 5 സീറ്റിലാണ് എല്‍ഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. പുഞ്ഞാര്‍, വൈക്കം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലായിരുന്നു ഇടത് വിജയം. യുഡിഎഫ് വിജയം നാല് സീറ്റില്‍ ഒതുങ്ങി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിച്ചതും നേട്ടമായി.

കഴിഞ്ഞ തവണ 42000 ത്തിലേറെ വോട്ടിന് യുഡിഎഫ് വിജയിച്ച കടുത്തുരുത്തില്‍ ഇത്തവണ ഭൂരിപക്ഷം നാലായിരത്തിലേക്ക് കുറയ്ക്കാന്‍ സാധിച്ചു. കൂടുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മണ്ഡലം പിടിക്കാനും സാധിച്ചേനെ. കോട്ടയം മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വ്യക്തി പ്രഭാവം യുഡിഎഫിന് നേട്ടമായതായും വിലയിരുത്തുന്നു.

എല്‍ഡിഎഫിനേയും കേരള കോണ്‍ഗ്രസിനേയും സംബന്ധിച്ച് ഏറ്റവും വലിയ ഞെട്ടലുണ്ടാക്കിയത് പാലായിലെ ജോസ് കെ മാണിയുടെ തോല്‍വിയാണ്. കേരള കോണ്‍ഗ്രസ് എം- സിപിഎം വോട്ടുകള്‍ കൂടിച്ചേരുമ്പോള്‍ എളുപ്പത്തില്‍ വിജയിക്കാമെന്നായിരുന്നു കണക്ക് കൂട്ടല്‍. സിപിഎം നേതൃത്വത്തിന്‍റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ പ്രചരണണങ്ങളും നടന്നു.

എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ മാണി സി കാപ്പന്‍ ദയനീയമായി പരാജയപ്പെട്ടു. 15378 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു കേരള കോണ്‍ഗ്രസിന്‍റെ തട്ടകത്തില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച മാണി സി കാപ്പന്‍റെ വിജയം. എല്‍ഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ പോലും മുന്നിലെത്താന്‍ കഴിയാതെ വന്നതോടെയാണ് ജോസിന് ദയനീയമായി പരാജയപ്പെടേണ്ടി വന്നത്.
Recommended Video

മാണി സി കാപ്പനു ലഭിച്ച വ്യക്തിഗത വോട്ട് മൂലമാണ് പാലായില്‍ ജോസ് കെ മാണി പരാജയപ്പെട്ടതെന്നാണ് സിപിഎം വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാലാ നഗരസഭയില്‍ സിപിഎം-കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നതും തിരിച്ചടിയായി. ഈ വിഷയങ്ങളില്‍ ഉള്‍പ്പടെ ജോസ് കെ മാണി നല്‍കിയ പരാതി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് സിപിഎം.
ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി കിയാര അദ്വാനി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications