ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ല, റിപ്പോര്‍ട്ട് തേടി ബോര്‍ഡ്
കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. തിരുവാഭരണങ്ങളില്‍ നിന്ന് സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാലയാണ് കാണാതായിരിക്കുന്നത്. വിഗ്രഹത്തില്‍ പതിവായി ചാര്‍ത്തുന്ന ആഭരണമാണ് കാണാതിയിരിക്കുന്നത്. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെ ഇവിടെ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് ആഭരണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. അതേസമയം സംഭവത്തില്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മീഷണര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടമായിട്ടും അത് തിരിച്ചറിയാതിരുന്നത് ഗുരുതര വീഴ്ച്ചയായിട്ടാണ് കാണുന്നത്.
Recommended Video

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
ഈ പരിശോധന നടന്നിരുന്നില്ലെങ്കില്‍ രുദ്രാക്ഷമാല കാണാതായത് അറിയാന്‍ ഇനിയും വൈകുമായിരുന്നു. ഭഗവാന്റെ വിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തിയിരുന്നതാണ് കാണാതായ രുദ്രാക്ഷമാലയെന്ന് ദേവസ്വം അധികൃതര്‍ പറയുന്നു. ക്ഷേത്രത്തിലെ മുന്‍ അഡ്മിന്‌സ്‌ട്രേറ്റീവ് മാനേജറാണ് ഈ മാല വഴിപാടായി നല്‍കിയത്. അതേസമയം ഗുരുതരമായ വീഴ്ച്ചയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് തേടിയെന്നാണ് സൂചന. ക്ഷേത്രത്തില്‍ പരിശോധനയും നടത്തും. മാല നഷ്ടപ്പെട്ട സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് ക്ഷേത്രത്തില്‍ നേരത്തെ തന്നെ പ്രാഥമിക പരിശോധന നടത്തിയതാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കമ്മീഷണര്‍ തന്നെ അന്വേഷണം നടത്തുന്നത്.
വലിയ രുദ്രാക്ഷ മണികളില്‍ സ്വര്‍ണം കെട്ടിച്ച മാല രണ്ട് മടക്കുകളായിട്ടാണ് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്നത്. അതേസമയം മാലയുടെ തൂക്കം എത്ര വരുമെന്ന കാര്യത്തില്‍ കൃത്യമായി വിവരമില്ല. നേരത്തെ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി പത്മനാഭവന്‍ സന്തോഷ് കഴിഞ്ഞ മാസം ചുമതലയേറ്റിരുന്നു. ഇവിടെ നിന്നാണ് ക്ഷേത്രത്തിലെ ഈ സംഭവം കണ്ടെത്തുന്നത്. സന്തോഷ് ചുമതലയേറ്റത്തിന് പിന്നാലെ തിരുവാഭരണം അടക്കം പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും കണക്കെടുക്കണമെന്ന് നിര്‍ബന്ധമായി അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന നടത്തിയതും ഏറ്റുമാനൂരപ്പന്റെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണം കാണാനില്ലെന്നും വ്യക്തമായത്.
ദേവസ്വം അസിസ്റ്റന്‍ഡ് കമ്മീഷണറും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സ്വര്‍ണം കെട്ടി രുദ്രാക്ഷമാല മാത്രമായിരുന്നു കണ്ടെത്താനാവാതെ പോയത്. അതേസമയം തന്നെ കണക്കില്‍ വരാതെയുള്ള മറ്റൊരു മാലയും കണ്ടെത്തിയിട്ടുണ്ട്. കാലങ്ങളായി കൃത്യമായ ക്ഷേത്ര സാമഗ്രികളുടെ കണക്കെടുക്കാറില്ലായിരുന്നോ എന്ന ചോദ്യവും ഇതോടെ രൂപപ്പെട്ടിരിക്കുകയാണ്. സംഭം അറിഞ്ഞാണ് ദേവസ്വം വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തിയത്. തിരുവാഭരണ കമ്മീഷണര്‍ എസ് അജിത്കുമാറിനാണ് അന്വേഷണ ചുമതല. അതേസമയം മറ്റ് ചില വസ്തുക്കള്‍ കൂടി നഷ്ടപ്പെട്ടോ എന്ന സംശയവും ദേവസ്വം ബോര്‍ഡിനുണ്ട്. വിശദമായ പരിശോധന അതിനായി നടത്തും.












Click it and Unblock the Notifications