കെ.എം മാണി അഴിമതിക്കാരനെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്; വിവാദത്തിൽ പ്രതികരണവുമായി ജോസ് കെ.മാണി
ഇടത് വിശദീകരണത്തിന് പിന്നാലെ തനിക്ക് പരാതിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെ.എം മാണിയുടെ മകനും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ.മാണി
കോട്ടയം: കഴിഞ്ഞ രണ്ട് ദിവസവമായി സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും കെ.എം മാണിയുടെ പേര് സജീവമായി നിൽക്കുകയാണ്. സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തെ ചൊല്ലിയാണ് യുഡിഎഫ് നേതാക്കൾ ഇടതുപക്ഷത്തിനും കേരള കോൺഗ്രസ് എമ്മിനുമെതിരെ രംഗത്തെത്തിയത്. എന്നാൽ ഇടത് വിശദീകരണത്തിന് പിന്നാലെ തനിക്ക് പരാതിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെ.എം മാണിയുടെ മകനും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ.മാണി.

മുൻ ധനമന്ത്രിയുടെ കാലത്ത് ഒരു അഴിമതിയാരോപണം ഉണ്ടായിരുന്നെന്ന് മാത്രമാണ് സത്യവാങ്മൂലത്തിൽ പറയുന്നതെന്നും അദ്ദേഹത്തിന്റെ പേര് സത്യവാങ്മൂലത്തിലില്ലെന്ന പരിശോധിച്ച് വ്യക്തമായതാണെന്നും ജോസ്. മാണി അഴിമതിക്കാരനെന്ന് വാർത്തകൾ വന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. മാണിയുടെ പേര് പറഞ്ഞ് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്ന ചിലരെ തിരിച്ചറിയണമെന്നും അത് വിലപ്പോകില്ലെന്നും ജോസ് കൂട്ടിച്ചേർത്തു.

''ആരോപണമുണ്ടായി എന്ന് മാത്രമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ആരോപണമുണ്ടായി എന്ന് പറഞ്ഞാൽ കുറ്റക്കാരനാണെന്നാണോ അർത്ഥം? കെ.എം മാണി കുറ്റക്കാരനല്ല എന്ന് വിജിലൻസ് കോടതി പറഞ്ഞതാണ്. യുഡിഎഫും എൽഡിഎഫും കെ.എം മാണി കുറ്റക്കാരനല്ല എന്ന് പറഞ്ഞു. സർക്കാർ സത്യവാങ്മൂലത്തിൽ മാണിയുടെ പേരോ അത്തരത്തിലൊരു പ്രസ്താവനയോ ഇല്ല.''- ജോസ് കെ.മാണി.

സുപ്രീംകോടതിയിൽ സർക്കാർ മാണിക്കെതിരെ നിലപാട് എടുത്തിട്ടില്ല എന്നത് വ്യക്തമാണെന്നും ഇന്നലെ മുന്നണിക്കെതിരെ നടത്തിയ പ്രസ്താവന വാർത്തകളുടെ അടിസ്ഥാനത്തിലാണെന്നും, ആ വാർത്തകൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഉണ്ടായ ബാർ കോഴ ആരോപണവും 2015ലെ ബജറ്റുമായി ബന്ധപ്പെട്ട് സഭയിലുണ്ടായ വിഷയങ്ങളുമാണ് പ്രശ്നം വീണ്ടും സജീവമാക്കിയത്.

അതേസമയം നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് എംപി കെ മുരളീധരൻ. നിയമസഭയിൽ ബജറ്റ് അവതരണത്തിനിടെയുണ്ടായത് കെ എം മാണിയെ ദേഹോപദ്രവം ഏല്‍പ്പിക്കാനുള്ള ശ്രമമാണ്. കയ്യാങ്കളി നടത്തിയവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കുന്നതിന് വേണ്ടി യുഡിഎഫ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
Recommended Video

കെ എം മാണി യുഡിഎഫിന്റെ അഭിമാനമാണെന്നും സ്പീക്കറുടെ കസേര വലിച്ചെറിയുന്നതാണോ എംഎല്‍എയുടെ മൗലീകാവകാശമെന്നും കെ മുരളീധരൻ ചോദ്യം ചെയ്യുന്നു. മാണി സര്‍ കള്ളമാണെന്ന് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന കേള്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും കെഎം മാണി പറയുന്നു. നിയമസഭയിൽ നടന്നത് അവകാശങ്ങളല്ലെന്നും അവകാശധ്വസംനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൗലീകാവകാശം ലംഘിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും ഈ വിഷയത്തിൽ യുഡിഎഫ് ശക്തമായ നിലപാട് തുടരുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications