മാണി സി കാപ്പനുള്ള മറുപടി സിപിഎം നല്‍കും, എല്‍ഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് ജോസ് കെ മാണി!!
കോട്ടയം: പാലാ സീറ്റിനെ ചൊല്ലിയുള്ള പോരില്‍ മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടതില്‍ പ്രതികരിച്ച് ജോസ് കെ മാണി. കാപ്പന്‍ പോയത് ഇടതുമുന്നണിയെ ബാധിക്കുന്ന വിഷയമല്ലെന്ന് ജോസ് പറഞ്ഞു. അദ്ദേഹത്തിനുള്ള മറുപടി സിപിഎം നല്‍കിക്കോളും. പാലായില്‍ സീറ്റ് വിഭജന ചര്‍ച്ച പോലും ഇതുവരെ നടന്നിരുന്നില്ല. കാപ്പന്റെ നിലപാട് മാറ്റത്തില്‍ വ്യക്തതയില്ല. അത്തരമൊരു കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ജോസ് പറഞ്ഞു. ഇപ്പോള്‍ കണ്ട വിവാദമെല്ലാം സീറ്റ് ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പ് കാപ്പന്‍ ഉണ്ടാക്കിയതാണ്. അതിനൊക്കെയുള്ള മറുപടി സിപിഎം നല്‍കുമെന്നും ജോസ് പറഞ്ഞു.

യുഡിഎഫ് ഞങ്ങളെ കേവലം പഞ്ചായത്ത് സീറ്റിന് വേണ്ടിയാണ് മുന്നണിയില്‍ നിന്ന് പുറത്താക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ അത് ശരിയായ തീരുമാനമായിരുന്നില്ലെന്ന് അവര്‍ക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ടാവും. നടക്കാത്ത ഒരു കാര്യത്തില്‍ വിവാദമുണ്ടാക്കിയതാണ് കാപ്പന്‍. ഈ വിഷയത്തില്‍ കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സിപിഎം തന്നെ പറയുമെന്നും ജോസ് പറഞ്ഞു. അതേസമയം യുഡിഎഫില്‍ അര്‍ഹമായ പരിഗണന കിട്ടുമെന്നാണ് കരുതുന്നത്. പാലാ അടക്കം മൂന്ന് സീറ്റുകളാണ് എന്‍സിപി പ്രതീക്ഷിക്കുന്നത്. എല്ലാ കാര്യവും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റിന്റെ കാര്യം ദേശീയ നേതൃത്വത്തെഅരിയിച്ചിട്ടുണ്ട് എന്ന് കാപ്പന്‍ പറഞ്ഞു.
അതേസമയം മുന്നണി മാറ്റത്തില്‍ കാപ്പന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. കാപ്പനൊപ്പം മറുകണ്ടം ചാടുമെന്ന് കരുതിയ പീതാംബരന്‍ ഒടുവില്‍ ഇല്ലെന്ന് അറിയിച്ചു. കാപ്പനെ തള്ളുകയും ചെയ്തു. വ്യക്തികളുടെ പിറകെയല്ല ശരത് പവാര്‍ പോവുകയെന്ന് പീതാംബരന്‍ പറഞ്ഞു. കാപ്പന്‍ പോകുന്നത് പിളര്‍പ്പായി അംഗീകരിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ശരത് പവാര്‍ കാപ്പനെ പിന്തുണച്ചില്ല എന്നതാണ് വലിയ തിരിച്ചടിയായത്. കാപ്പന്‍ നേരത്തെ പീതാംബരന്‍ വരുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. ഇതോടെ അദ്ദേഹത്തെ തള്ളി പീതാംബരന്‍ രംഗത്തെത്തിയത്. മുന്നണി മാറ്റത്തില്‍ പരസ്പരമുള്ള വാക്‌പോരും ഇതിനിടെ ശക്തമായിട്ടുണ്ട്.
അഞ്ച് തവണ എംഎല്‍എയായി. ഒരു തവണ മന്ത്രിയുമായി. അത്യാവശ്യം പേരുദോഷം ഉണ്ടാക്കിയ മാന്യനാണ് തന്നോട് വിട്ടുവീഴ്ച്ച ചെയ്യാന്‍ പറയുന്നത്. ശശീന്ദ്രന് എലത്തൂര്‍ മണ്ഡലം തനിക്ക് വിട്ടുതന്നുകൂടെ, തന്നോട് കുട്ടനാട് നില്‍ക്കാന്‍ പറഞ്ഞു. അത് പ്രയാസമുള്ള കാര്യമാണ്. തോമസ് ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നയാളാണ് ഞാന്‍. തനിക്ക് വേണ്ടി പാലായില്‍ വന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട് തോമസ് ചാണ്ടി. അദ്ദേഹത്തിന്റെ കുടുംബം ആ സീറ്റിന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ആ സീറ്റ് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. മൂന്നര കൊല്ലം ജോസ് രാജ്യസഭയില്‍ ഇരിക്കട്ടെ എന്ന് താന്‍ പറഞ്ഞതാണ്. മൂന്നരക്കൊല്ലത്തിന് ശേഷം മാറികൊടുക്കാം എന്നും പറഞ്ഞു. മധ്യസ്ഥര്‍ പോലും വന്നുവെന്ന് കാപ്പന്‍ വ്യക്തമാക്കി.












Click it and Unblock the Notifications