കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചങ്ങനാശ്ശേരിയിലിടഞ്ഞ് ജോസ് കെ മാണി: വിട്ടുനൽകില്ലെന്ന് സിപിഐ, എൽഡിഎഫ് സീറ്റ് വിഭജനം പാതിവഴിയിൽ

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂർത്തിയാക്കാനാവാതെ എൽഡിഎഫ്. യുഡിഎഫ് വിട്ട് എൽഡിഎഫിനെത്തിയ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ചങ്ങനാശ്ശേരി സീറ്റ് വേണമെന്ന നിലപാടിലുറച്ച് നിന്നതോടെ സീറ്റ് വിഭജനം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ചങ്ങനാശ്ശേരി സീറ്റിനെചൊല്ലിയുള്ള സിപിഐ- ജോസ് കെ മാണി തർക്കം തുടർന്നതോടെ ഞായറാഴ്ച ചേർന്ന ഇടതുമുന്നണി നേതൃയോഗം ധാരണയാകാതെ പിരിയുകയായിരുന്നു. തന്റെ പാർട്ടിയ്ക്ക് നാല് സീറ്റുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് ശ്രേയാംസ് കുമാറും യോഗത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

ഇടതുസർക്കാരിന്റെ വികസനസ്പർശം ചെന്നെത്താത്ത ഒരു കുടുംബം പോലും സംസ്ഥാനത്ത് ഉണ്ടാകില്ല: സുനിൽ കുമാര്‍ഇടതുസർക്കാരിന്റെ വികസനസ്പർശം ചെന്നെത്താത്ത ഒരു കുടുംബം പോലും സംസ്ഥാനത്ത് ഉണ്ടാകില്ല: സുനിൽ കുമാര്‍

 ചങ്ങനാശ്ശേരിയ്ക്ക് വേണ്ടി

ചങ്ങനാശ്ശേരിയ്ക്ക് വേണ്ടി

ഇതിനകം തന്നെ പതിനൊന്ന് സീറ്റുകൾ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നൽകാൻ എൽഡിഎഫിനുള്ളിൽ ധാരണയായിട്ടുണ്ട്. എന്നാൽ ചങ്ങനാശ്ശേരി സീറ്റിന് വേണ്ടി ജോസ് കെ മാണി കടുംപിടുത്തം തുടരുകയാണ്. എന്നാൽ ഇതിനോടകം തന്നെ നാലു സീറ്റുകൾ വിട്ടു നൽകിയതോടെ ചങ്ങനാശ്ശേരി സീറ്റ് വിട്ടു നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ.

ബഹിഷ്കരിച്ച് എൽജെഡി

ബഹിഷ്കരിച്ച് എൽജെഡി

തങ്ങളുടെ പാർട്ടിയ്ക്ക് ആവശ്യപ്പെട്ട നാല് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് എൽജെഡിയുടെ ശ്രേയാംസ് കുമാറും ഷെയ്ഖ് പിഹാരിസും ഇന്ന് നടന്ന യോഗം ബഹിഷ്കരിച്ചിരുന്നു. ഇവർക്ക് പകരമായി യോഗത്തിനെത്തിയ വർഗീസ് ജോർജ് പാർട്ടിയുടെ പ്രതിഷേധം യോഗത്തിൽ ഉന്നയിച്ചാണ് മടങ്ങിയത്. നാല് സീറ്റ് ജെഡിഎസിന് നൽകിയതിൽ എൽജെഡിക്കും എതിർപ്പുണ്ട്.

സ്ഥാനാർത്ഥി പട്ടിക

സ്ഥാനാർത്ഥി പട്ടിക


നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക മാർച്ച് പത്തിനകം പ്രഖ്യാപിക്കാനാണ് ഇടതുപാർട്ടികൾക്കിടയിലെ ധാരണ. കേരളത്തിൽ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫ് ഇന്ന് ചേർന്ന യോഗത്തിൽ പ്രകടനപത്രികയും ചർച്ചയായിരുന്നു. ഇതിനെല്ലാം പുറമേ ചേർത്തല, ഹരിപ്പാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുന്നതിനായി സിപിഐയും ആലപ്പുഴയിൽ യോഗം വിളിച്ചുചേർത്തിരുന്നു.

സ്ഥാനാർത്ഥിത്വത്തിൽ എതിർപ്പ്

സ്ഥാനാർത്ഥിത്വത്തിൽ എതിർപ്പ്


മന്ത്രി എകെ ബാലന്റെ ഭാര്യ പികെ ജമീലയെ തരൂരിൽ സ്ഥാനാർത്ഥിയാക്കാനായിരുന്നു നീക്കമെങ്കിലും പാലക്കാട് ജില്ലാ നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തരൂരിന് വേണ്ടി പികെ ജമീലയെ പരിഗണിക്കേണ്ടെന്നെ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. ജമീലയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാലക്കാട്ടും തരൂരും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കുടുംബവാഴ്ചയാണെന്നും ആരോപിക്കപ്പെട്ടിരുന്നു. ജമീലയ്ക്ക് പകരം
ഡിവൈഎഫ്ഐ നേതാവ് പി പി സുമോദിനെ തരൂരിൽ മത്സരിപ്പിക്കണമെന്നാണ് പ്രധാനമായും ഉയർന്ന ആവശ്യം. പ്രാദേശിക നേതാക്കൾക്കിടയിലും അണികൾക്കിടയിലും പി കെ ജമീലയുടെ സ്ഥാനാർത്ഥിത്വത്തിൽ എതിർപ്പുണ്ട്.

English summary
Kerala Assembly election 2021: Jose K Mani seeks Changanachery seat, contradictions in LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X