Get Updates
Get notified of breaking news, exclusive insights, and must-see stories!

ലതികയെ തള്ളി ഉമ്മന്‍ ചാണ്ടി; കബളിപ്പിച്ചത് ആരെന്ന് അവരോട് ചോദിക്കണം, ആവശ്യപ്പെട്ടത് ഘടകകക്ഷിയ്ക്ക് നൽകിയ ശേഷം

കോട്ടയം: മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിന്റെ രാജിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചെന്ന പരാതി ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലതികയ്ക്ക് സീറ്റ് നൽകാത്ത വിഷയത്തിൽ പാർട്ടിയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ലതിക സുഭാഷ് രാജിവെച്ചത്.

നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

 സീറ്റ് നിഷേധിച്ചില്ല

സീറ്റ് നിഷേധിച്ചില്ല

ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചുവെന്ന പരാതി ശരിയല്ലെന്നും ഏറ്റുമാനൂര്‍ സീറ്റ് തന്നെ വേണമെന്ന നിലപാടായിരുന്നു ലതിക സ്വീകരിച്ചിരുന്നതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. മറ്റ് സീറ്റ് നല്‍കാമെന്ന ഉപാധി ലതിക സ്വീകരിച്ചില്ല. അതേ സമയം കബളിപ്പിച്ചത് ആരാണെന്ന് അവരോട് ചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏറ്റുമാനൂർ സീറ്റ് ഘടകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതിന് പകരമായി മറ്റൊരു സീറ്റ് ആവശ്യപ്പെടാൻ അവർ തയ്യാറായില്ലെന്നും സീറ്റ് നൽകാൻ കഴിയാതെ പോയത് മനപ്പൂർവ്വമല്ലെന്നും ഇത് കോൺഗ്രസ് നേതൃത്വത്തിന്റെ വീഴ്ചയായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ലതികക്ക് സീറ്റിന് അർഹതയുണ്ടെന്നും ഘടകകക്ഷിക്ക് കൊടുത്ത ശേഷവും തിരിച്ച് വാങ്ങിത്തരണമെന്നാണ് ആവശ്യപ്പെട്ടത്. അത് സാധിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Recommended Video

cmsvideo
    #KLElection2021 ഏറ്റുമാനൂര്‍ സീറ്റിന് പകരം മറ്റൊരു സീറ്റ് ചോദിക്കാന്‍ ലതിക സുഭാഷ് തയാറായില്ല: ഉമ്മന്‍ചാണ്ടി
     ഗ്രൂപ്പ് പരിഗണിച്ചില്ല

    ഗ്രൂപ്പ് പരിഗണിച്ചില്ല


    കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം നല്‍കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ ഒമ്പത് സീറ്റുകള്‍ മാത്രമേ സ്ത്രീകള്‍ക്ക് കൊടുക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. ലതിക സുഭാഷ് ഏറ്റുമാനൂര്‍ സീറ്റാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആ സീറ്റ് വേണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഗ്രൂപ്പ് പരിഗണനയില്ലാതെയാണ് സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

     സ്വതന്ത്ര സ്ഥാനാർത്ഥിയോ?

    സ്വതന്ത്ര സ്ഥാനാർത്ഥിയോ?

    സ്ഥാനാർത്ഥി നിർണ്ണയത്തിൽ അവഗണിക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നത് വിശ്വസിക്കുന്നില്ലെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിന്‍സ് ലൂക്കോസ് പറഞ്ഞു. ലതിക മത്സരിച്ചാല്‍ അത് യുഡിഎഫിന് കെട്ടുറപ്പിനെ ബാധിക്കുമെന്നും വിഷയത്തില്‍ യുഡിഎഫ് നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സ് ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.

    കോൺഗ്രസ് സ്ഥാനാർത്ഥിയാവില്ല

    കോൺഗ്രസ് സ്ഥാനാർത്ഥിയാവില്ല

    അതേസമയം, ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലെങ്കിലും തനിക്ക് ഏറ്റുമാനൂരില്‍ വിജയിക്കാനാവുമെന്നാണ് ലതിക സുഭാഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും ലതിക സുഭാഷ് വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ താൻ വിളിച്ചിട്ട് ഫോണ്‍ എടുത്തിട്ടില്ലെന്നും ഇനി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. പാർട്ടിയിലെ വനിതകളില്‍ മത്സരിപ്പിക്കുന്നതിന് പ്രാധാനയം നൽകേണ്ടത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവർക്കാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവരെ കൊണ്ടു വന്നിട്ട് കാര്യമില്ലെന്നും ലതിക സുഭാഷ് കൂട്ടിച്ചേർത്തു.

    രാജി വിവാദം

    രാജി വിവാദം

    കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ലതിക സുഭാഷിന്റെ രാജി. 32 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ഏതെങ്കിലും ഒരു അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിനേക്കാള്‍ നല്ലത് ഇത്തരത്തിലുള്ള നിലപാടാണെന്നും അവർ വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രതിഷേധമെന്നോളം കെപിസിസി ഓഫീസിന് മുമ്പിൽ വെച്ച് തലമുണ്ഡനം ചെയ്യുകയും ചെയ്തിരുന്നു.

     എന്തുകൊണ്ട് രാജി

    എന്തുകൊണ്ട് രാജി

    തന്റെ രാജിയ്ക്ക് ശേഷമെങ്കിലും പാര്‍ട്ടി നിലപാടെടുത്ത് സ്ത്രീകളെ അംഗീകരിക്കണമെന്നും അതിന് വേണ്ടിയാണ് ഞാനിത് ചെയ്യുന്നതെന്നും ലതിക സുഭാഷ് വ്യക്തമാക്കി. ഈ സംഭവത്തിൽ ആരോടും പരിഭവമില്ല. ആരോടുമുള്ള പോരല്ല. ഞാന്‍ വേറൊരു പാര്‍ട്ടിയിലേക്കും പോവില്ല. ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കണമെന്ന് എന്നോട് എല്ലാവരും പറയുന്നുണ്ട്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും ലതിക സുഭാഷ് വ്യക്തമാക്കി. താൻ ജന്മനാട്ടിലേക്ക് പോകുകയാണെന്നും അവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

    ബോൾഡ് ലുക്കിൽ പൂജ; ചിത്രങ്ങൾ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+