കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലായില്‍ നേട്ടവുമായി എല്‍ഡിഎഫ്, മിന്നുന്ന ജയം, ജോസില്‍ പിഴയ്ക്കാതെ ഇടതുമുന്നണി!!

Google Oneindia Malayalam News

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യ സൂചനകള്‍ വന്നതോടെ എല്‍ഡിഎഫിന് മുന്നേറ്റം. ഏറെ പ്രതീക്ഷ വെച്ച പാലാ മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. അതേസമയം രണ്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഒന്നാം വാര്‍ഡില്‍ ജോസ് വിഭാഗമാണ് വിജയിച്ചത്. അതേസമയം ജോസ് വിഭാഗത്തെ ഒപ്പം കൂട്ടിയുള്ള ഇടതുമുന്നണിയുടെ നീക്കങ്ങള്‍ വിജയം നേടിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്. എന്നാല്‍ ജോസഫ് വിഭാഗത്തിന് കാര്യമായൊന്നും നേടാനായില്ല.

Recommended Video

cmsvideo
പാലായിൽ മിന്നിച്ച് ജോസ് കെ മാണി വിഭാഗം LDF മുന്നേറ്റം | Oneindia Malayalam
1

പാലാ നഗരസഭയില്‍ ഒന്ന്, രണ്ട് വാര്‍ഡുകള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണ് ജയിച്ചത്. ഒന്നാം വാര്‍ഡില്‍ ഷാജു വി തുരുത്തേലും രണ്ടാം വാര്‍ഡില്‍ ജോസിന്‍ ബിനോയും വിജയിച്ചു. അതേസമയം ചങ്ങനാശ്ശേരി 19ാം വാര്‍ഡില്‍ ബിജെപിയാണ് വിജയിച്ചത്. ആദ്യ ഘട്ട ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫും മുനിസിപ്പാലിറ്റികളില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. അതേസമയം ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പാലായില്‍ തുടക്കത്തില്‍ തന്നെ ജയം നേടാനായത് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

എലിക്കുളത്ത് യുഡിഎഫ് പിന്തുണയോടെ എന്‍സിപി സ്വതന്ത്രന് വിജയം, വോട്ടുമറിച്ചെന്ന് ജോസ് വിഭാഗം!!എലിക്കുളത്ത് യുഡിഎഫ് പിന്തുണയോടെ എന്‍സിപി സ്വതന്ത്രന് വിജയം, വോട്ടുമറിച്ചെന്ന് ജോസ് വിഭാഗം!!

അതേസമയം ഗ്രാമപഞ്ചായത്തുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എല്‍ഡിഎഫ് 29 പഞ്ചായത്തുകളിലും യുഡിഎഫ് 27 പഞ്ചായത്തുകളിലും ലീഡ് ചെയ്യുന്നു. കോട്ടയത്ത് ഇത്തവണ നേട്ടമുണ്ടാക്കിയാല്‍ ജോസ് വിഭാഗത്തിന് വന്‍ പിന്തുണ എല്‍ഡിഎഫില്‍ ലഭിക്കും. എന്‍സിപിയുമായുള്ള പ്രശ്നങ്ങള്‍ അടക്കം നേരിട്ടിട്ടും അവര്‍ വിജയിച്ചത് ജോസ് കെ മാണിയുടെ നേതൃത്വത്തിനുള്ള അംഗീകാരമാണ്. ജോസിന് പാലായില്‍ ശക്തിയില്ലെന്നും ഉപതിരഞ്ഞെടുപ്പില്‍ അത് കണ്ടതാണെന്നുമുള്ള യുഡിഎഫ് വാദങ്ങളും ഇതോടെ പൊളിയും.

തദ്ദേശ തിരഞ്ഞെടുപ്പ്: കൊച്ചിയില്‍ ഇരുമുന്നണികളെയും ഞെട്ടിച്ച് ബിജെപി, നാലിടത്ത് തേരോട്ടം!!തദ്ദേശ തിരഞ്ഞെടുപ്പ്: കൊച്ചിയില്‍ ഇരുമുന്നണികളെയും ഞെട്ടിച്ച് ബിജെപി, നാലിടത്ത് തേരോട്ടം!!

ജോസിന്റെ ജയത്തില് മുന്നണിയില്‍ ചില അസ്വാരസ്യങ്ങള്‍ക്കും കാരണമാകും. അതേസമയം വലിയ വെല്ലുവിളി ഇനി മലയോര മേഖലകളില്‍ അടക്കം ജോസഫിനെതിരെ ഉയര്‍ത്താനും ജോസിന് സാധിക്കും. കെ മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടി ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്ന സന്ദേശം കൃത്യമായി ജോസിന് വോട്ടര്‍മാരില്‍ എത്തിക്കാനായി. ജോസഫ് പാര്‍ട്ടി പിടിച്ച് തന്നെ ഒറ്റപ്പെടുത്താന്‍ നോക്കുകയാണെന്ന പ്രതീതിയും ജോസിന് കൃത്യമായി സ്ഥാപിക്കാനായി. ഇത് തിരിച്ചറിഞ്ഞാണ് ഇടതുപക്ഷം കളിച്ചത്. എന്‍സിപിയെ പിണക്കാന്‍ പോലും തയ്യാറായത് ഇതിനെ തുടര്‍ന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ ഈ വിജയം വലിയ ആത്മവിശ്വാസം ഇടതുപക്ഷത്തിന് നല്‍കും.

കൊച്ചിയില്‍ വന്‍ അട്ടിമറി, യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു, നേതൃത്വത്തിനാകെ ഞെട്ടല്‍കൊച്ചിയില്‍ വന്‍ അട്ടിമറി, യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു, നേതൃത്വത്തിനാകെ ഞെട്ടല്‍

English summary
kerala local body election results: ldf gains in pala, jose k mani held his fort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X