Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടിക്കലില്‍ വന്‍ ദുരന്തം; രണ്ട് പാലങ്ങളും തൂക്കുപാലവും ഒലിച്ചുപോയി, 30 പേരെ കാണാതായി

കോട്ടയം: കൂട്ടിക്കലിലുണ്ടായത് വലിയ ദുരന്തമാണെന്ന് പ്രദേശവാസി ജോയി 24 ന്യൂസ് ചാനലിനെ അറിയിച്ചു. ഇവിടെ പാലങ്ങള്‍ തകരുകയും നിരവധി പേരെ കാണാതാകുകയും ചെയ്തുവത്രെ. പ്ലാപ്പള്ളിയില്‍ നിന്ന് 5 പേരെയും കൂട്ടിക്കല്‍ മേഖലയില്‍ നിന്ന് 30 പേരെയും കാണാതായി എന്നാണ് ജോയി പറയുന്നത്. ഏന്തയാറും മുക്കളവും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലവും വെമ്പിളിയും തേന്‍പുഴ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന പാലവും മറ്റൊരു തൂക്കുപാലവുമാണ് തകര്‍ന്നത്. കൂട്ടിക്കല്‍ നഗരത്തിലെ കടകളില്‍ വെള്ളം കയറി. വൈകീട്ട് വെള്ളം അല്‍പ്പം താഴ്ന്നിട്ടുണ്ട്. മഴ നിലച്ചിട്ടില്ല. സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് ആളുകളെ മാറ്റിയിരിക്കുകയാണ്. രണ്ട് ക്യാമ്പുകള്‍ തുറന്നു. പ്ലാപ്പള്ളിയില്‍ ഒരു വീടും ചായക്കടയും തകര്‍ന്നാണ് അഞ്ച് പേരെ കാണാതായതെന്നും ജോയി പറഞ്ഞു.

അതേസമയം, കൂട്ടിക്കലിലെ ഉരുള്‍പ്പൊട്ടലില്‍ മരണം ആറായി. നാലു പേരെ കാണാനില്ല. ഒരു കുടുംബത്തിലെ ആറ് പേരെയാണ് കാണാതായത്. മൊത്തം 13 പേരാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്ത് മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കരസേനയുടെ സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങി. 35 പേരടങ്ങുന്ന സംഘമാണ് വന്നിട്ടുള്ളത്. കോട്ടയം ജില്ലയുടെ പല മേഖലകളിലും സൈനികരെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമ സേനാ ഹെലികോപ്റ്റര്‍ സജ്ജമാണ്.

9

കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്ത നാശനഷ്ടം. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇടുക്കി തൊടുപുഴയ്ക്കടുത്ത കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടി.

മഴ താണ്ഡവമാടുന്നു; ദുരന്ത ഭൂമിയായി ഇടുക്കി, കോട്ടയം ജില്ലകള്‍, ചിത്രങ്ങള്‍

ഇനിയും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ വന്‍ മുന്നൊരുക്കം എല്ലാ ജില്ലകളിലും നടത്തുകയാണ്. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. അണക്കെട്ടുകളിലെ വെള്ളത്തിന്റെ തോതും മറ്റും വിലയിരുത്താന്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു. പലയിടത്തും ഡാമുകള്‍ തുറന്നിട്ടു. തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളില്‍ മലയോര മേഖലകളിലെ യാത്ര പൂര്‍ണമായും നിരോധിച്ചു.

കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പ്പൊട്ടി. മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കല്‍ ഇളംകോടി ഭാഗത്തുമാണ് ഉരുള്‍പൊട്ടിയത്. പത്തനംതിട്ട മുസ്ല്യാര്‍ കോളജിന് സമീപമാണ് ഉരുള്‍പൊട്ടല്‍. 11 ജില്ലകളില്‍ മഴ കനക്കുമെന്നാണ് പ്രവചനം. ഏത് ദുരന്തവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഇടുക്കിയില്‍ ദേവികുളം ഗ്യാപ് റോഡ് വളിയുള്ള ഗതാഗതം നിരോധിച്ചു. ജില്ലയില്‍ രാത്രികാല യാത്ര നിരോധനം 21 വരെ നീട്ടിയിട്ടുണ്ട്. വിനോദസഞ്ചാര മേഖലകളിലെ കയാക്കിങ്, ബോട്ടിങ് എന്നിവയും നിരോധിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. അറബിക്കടലിലെ ന്യൂനമര്‍ദ്ദം കാരണം മഴ ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+