Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി പാചകവാതകം അടുക്കളയിലേക്ക് നേരിട്ടെത്തും; എല്‍പിജിയേക്കാള്‍ വില കുറവ്

കോട്ടയം: പൈപ്പിലൂടെ പ്രകൃതിവാതകം (പൈപ്ഡ് നാച്വറല്‍ ഗ്യാസ് - പി എന്‍ ജി) അടുക്കളയില്‍ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി. ആറ് മാസത്തിനകം കോട്ടയം നഗരസഭയില്‍ പൂര്‍ത്തിയാക്കുന്ന പദ്ധതി പിന്നീട് പാലാ, ഏറ്റുമാനൂര്‍, ചങ്ങനാശേരി, ഈരാറ്റുപേട്ട നഗരസഭകളിലേക്കും വ്യാപിപ്പിക്കും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള സര്‍വേയും ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

ഷോല ഗ്യാസ്‌കോ കമ്പനിയാണ് പൈപ്ഡ് നാച്വറല്‍ ഗ്യാസിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലുള്ളവര്‍ക്ക് 24 മണിക്കൂറും അടുക്കളയില്‍ പ്രകൃതി വാതകം ലഭിക്കും. കൊച്ചി പുതുവൈപ്പിനിലെ പ്ലാന്റില്‍ നിന്ന് പൈപ്ലൈന്‍ വഴിയാണ് വാതകം എത്തിക്കുന്നത്.

GAS

ആ ലൈന്‍ പൂര്‍ത്തിയാകുന്നത് വരെ കളമശേരിയിലെ പ്ലാന്റില്‍ നിന്ന് വാഹനത്തില്‍ എത്തിച്ച് ജില്ലയിലെ സ്റ്റേഷനില്‍ ശേഖരിക്കും. ശേഷം പ്രാദേശിക പൈപ്ലൈനുകള്‍ വഴി വീടുകളിലേക്ക് എത്തിക്കും. വാതകം സൂക്ഷിക്കാനുള്ള ടാങ്ക് നാട്ടകത്തും എം സി റോഡരികിലും സ്ഥാപിക്കും. ഇതിനായി ഒന്നര ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

പദ്ധതി നടപ്പായാല്‍ ഉപഭോക്താവ് സിലിണ്ടര്‍ മാറ്റുകയോ ബുക്ക് ചെയ്യുകയോ വേണ്ട. ഉപയോഗത്തിന് അനുസരിച്ച് രണ്ട് മാസത്തിലൊരിക്കല്‍ പണമടയ്ക്കാം. എല്‍ പി ജിയേക്കാള്‍ വില കുറവായതിനാല്‍ തന്നെ ഉപയോക്താവിന് ഇത് ഏറെ ഗുണപരമാകും. അടുക്കളയില്‍ മീറ്റര്‍ സ്ഥാപിച്ചാണ് വാതകത്തിന്റെ ഉപയോഗം അളക്കുക. വീടിനകത്ത് ഗ്യാസ് സിലിണ്ടര്‍ സൂക്ഷിക്കേണ്ടതില്ല എന്നതിനാല്‍ തന്നെ അപകടസാധ്യതയും കുറവാണ്.

അതേസമയം കോട്ടയത്തോടൊപ്പം ഇടുക്കി, പത്തനംതിട്ട ജില്ലകളിലും സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കമാകുകയാണ്. പത്തനംതിട്ടയിലെ പദ്ധതി തിരുവല്ലയില്‍ നിന്നാണ് ആരംഭിക്കുക. ഇതിന് സമാന്തരമായി ഇടുക്കിയിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാനാണ് ആലോചന. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള സര്‍വേയും ബുക്കിംഗും ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+