കോട്ടയം ഗുണ്ടാ ആക്രമണത്തിൽ രണ്ട് പേർ പിടിയിൽ: പിന്നിൽ അനാശ്വാസ്യ സംഘങ്ങളുടെ കുടിപ്പക, എത്തിയത് ക്വട്ടേഷൻ സംഘം?
കോട്ടയം: കോട്ടയം നഗരത്തിൽ വീടാക്രമിക്കുകയും രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊട്ടേഷൻ നൽകിയ യുവതിയും കൂട്ടുപ്രതിയുമാണ് അറസ്റ്റിലായിട്ടുള്ളത്. കുഴിക്കാട്ട് വീട്ടിൽ സുലേഖ, പൊൻകുന്നം കോയിപ്പള്ളിഭാഗം പുതുപ്പറമ്പിൽ വീട്ടിൽ അജ്മൽ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കോട്ടയം ഡിവൈഎസ്പി എം അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം രാത്രിയിൽ വീട് കയറി ആക്രമിച്ചതോടെ സാൻ ജോസഫ്, അമീർ ഖാൻ എന്നിവർക്കാണ് വെട്ടേറ്റത്. ഏറ്റുമാനൂർ സ്വദേശികളാണ് ഇരുവരും. അതേ സംഭവം സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും 12 പേരെക്കൂടി ഇനിയും പിടികൂടാനുണ്ടെന്നുമാണ് പോലീസ് നൽകുന്ന വിവരം. അതേസമയം അക്രമം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഷിനു, പൊൻകുന്നം സ്വദേശി ഷിനു എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ക്വട്ടേഷൻ സംഘമാണ് വീട് കയറി ആക്രമണം നടത്തിയതിന് പിന്നിലെന്നും പോലീസ് വ്യക്തമാക്കി.

അനാശ്വാസ്യ പ്രവർത്തനത്തിലായി ഒരുമിച്ചുണ്ടായിരുന്ന സംഘത്തിലുണ്ടായ പിളർപ്പും സാമ്പത്തിക തർക്കങ്ങളും കുടിപ്പകയുമാണ് ആക്രമണത്തിലേക്ക് നയിച്ചിട്ടുള്ളതെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. ഒരു സംഘമായി പ്രവർത്തിച്ചിരുന്ന സമയത്ത് ഇപ്പോൾ അറസ്റ്റിലായ സുലേഖയുടെ ഭർത്താവിനെ വെട്ടേറ്റവർ വീട്ടിലെത്തി ആക്രമിച്ചു. ഇരു സംഘങ്ങളും തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിലേക്ക് എത്തുന്നത്. തുടർന്ന് സുലേഖ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘമാണ് വീടുകയറി രണ്ട് യുവാക്കളെ ആക്രമിച്ചത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
കോട്ടയം നഗരത്തിൽ പ്രവർത്തിച്ചുവന്നിരുന്ന അനാശ്വാസ്യ കേന്ദ്രം ഇപ്പോൾ വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന സാൻ ജോസഫ് അമീർ എന്നിവരുടേതായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ജ്യോതിയ്ക്കായിരുന്നു ഇതിന്റെ നടത്തിപ്പ് ചുമതല നൽകിയിരുന്നത്. സുലേഖയുമായി തർക്കം ഉടലെടുത്തതോടെയാണ് ജ്യോതി ഇരുവർക്കുമാപ്പം ചേരുന്നത്. സുലേഖയ്ക്കൊപ്പം നിന്നിരുന്ന പെൺകുട്ടികളും ആദ്യത്തെ സംഘത്തോടൊപ്പം പോയതോടെയാണ് സംഘങ്ങൾക്കിടയിലെ പക വർധിച്ചത്. തന്റെ ഭർത്താവ് മാനസിനെ ആക്രമിച്ചതിനെ തുടർന്നുണ്ടായ പകയിലാണ് കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ആക്രമിക്കുന്നത്. കേസിൽ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് പ്രതികളുടെ ഫോൺ രേഖകൾ പിൻതുടർന്നാണ് പോലീസ് പ്രതികളെ വലയിലാക്കിയിട്ടുള്ളത്.
Recommended Video
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications