കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടിയെന്ന് ജോസ്, ഇടതുപക്ഷത്തില്‍ ഇനി കളി മാറും, പാലായില്‍ ഒതുങ്ങില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: ജോസിന്റെ വരവോടെ ഇടതുമുന്നണിയുടെ അടിത്തറ ഒന്ന് കൂടി ബലപ്പെട്ടിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യാതൊരു ദൗര്‍ബല്യവും പാര്‍ട്ടി തലത്തിലോ മുന്നണി തലത്തിലോ ഉണ്ടായിട്ടില്ലെന്ന് അടിവരയിടുന്ന സിപിഎമ്മിന്റെ ഇടതുപക്ഷത്തിന്റെ കരുത്താണ് പാലായില്‍ അടക്കം പ്രകടമാണ്. പാലായിലെ വിജയം അതുകൊണ്ട് ശ്രദ്ധേയവുമാണ്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് അവര്‍ അവിടെ ഭരിക്കാന്‍ പോകുന്നത്. ഇങ്ങനെ ഇടതുമുന്നണി അതിശക്തമായി നില്‍ക്കുന്ന സമയത്ത് തന്നെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നത്.

ജോസ് വന്നത് നേട്ടം

ജോസ് വന്നത് നേട്ടം

ജോസ് വന്നത് ഇടതിനെ മധ്യകേരളത്തില്‍ ശക്തമാക്കിയിരിക്കുകയാണ്. പാലായിലും, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തിലും അടക്കം ജോസിന്റെ സാന്നിധ്യമാണ് എല്‍ഡിഎഫിന് ഗുണകരമായത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇതോടെ എല്‍ഡിഎഫിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. പാലാ നഗരസഭ തൂത്തുവാരിയ ജോസ് വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് കൂടി ഇടത് മുന്നണിയുടെ കൈയ്യില്‍ എത്തിച്ചിരിക്കുകയാണ്.

മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടി

മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടി

കെഎം മാണിയെ കൂടെ നിന്ന് ചതിച്ചവര്‍ക്കുള്ള മറുപടിയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് ജോസ് മെ മാണി പറഞ്ഞു. രാഷ്ട്രീയ യാഥാര്‍ത്ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു. തന്റെ എതിരാളികള്‍ക്കുള്ള മറുപടിയാണ് ഈ വിജയം. കേരളത്തില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം കാണുന്നുണ്ട്. ജനക്ഷേമ പദ്ധതികള്‍ക്ക് ലഭിച്ച സ്വീകാര്യതയാണിത്. മാണി സാറിന്റെ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ചില ശക്തികളുടെ കൂടെ കൂടി പദവിക്ക് വേണ്ടി മറുകണ്ടം ചാടിയവരുമുണ്ട്. ഒരു കാരണവും ഇല്ലാതെ ഞങ്ങളെ പടിയിറക്കിയ കോണ്‍ഗ്രസിന് ജനം നല്‍കിയ മറുപടിയാണ് ഇതെന്നും ജോസ് പറഞ്ഞു.

കോട്ടയത്ത് ഒതുങ്ങില്ല

കോട്ടയത്ത് ഒതുങ്ങില്ല

ഇടതിനെ സംബന്ധിച്ച് ക്രിസ്ത്യന്‍ വോട്ടുകളും മലയോര മേഖലയിലെ വോട്ടുകളും കൂടെ പോന്നു എന്നത് വലിയ നേട്ടമാണ്. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ഇതിന്റെ സ്വാധീനമുണ്ടായിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ കക്ഷിയായി ഇടതുപക്ഷം മാറിയതിനും കേരള കോണ്‍ഗ്രസ് എമ്മിന്റെ സഹായമുണ്ട്. കൂടുതല്‍ ദുര്‍ബലമായിരുന്ന മേഖലയില്‍ കൂടി ഇടതുപക്ഷത്തിന് ശക്തി തെളിയിക്കാന്‍ സാധിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പില്‍. പക്ഷേ അതുകൊണ്ട് വെല്ലുവിളികളും ചിലത് വരാനിരിക്കുന്നുണ്ട്.

പാലായിലെ ചരിത്ര നേട്ടം

പാലായിലെ ചരിത്ര നേട്ടം

പാലാ നഗരസഭയുടെ 68 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇടതുമുന്നണി ഭരണം പിടിക്കുന്നത്. പാലാ നഗരസഭയ്‌ക്കൊപ്പം സമീപ പഞ്ചായത്തുകളിലും ജോസിന്റെ പിന്തുണയില്‍ ഇടതുമുന്നണി ഭരണം നേടി. പാലായിലെ തോല്‍വിക്ക് ശേഷമുള്ള ജോസിന്റെ ശക്തമായ തിരിച്ചുവരവാണിത്. ജോസഫും ജോസും തമ്മിലുള്ള വേര്‍പിരിയലിന് കാരണമായ കോട്ടയം ജില്ലാ പഞ്ചായത്തിലും ഭരണം ഇടതുമുന്നണിക്ക് നേടി കൊടുത്ത് ജോസ് ജോസഫിനോട് മധുരപ്രതികാരവും ചെയ്തു.

യുഡിഎഫിനെ ദുര്‍ബലമാക്കി

യുഡിഎഫിനെ ദുര്‍ബലമാക്കി

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യുഡിഎഫിനെ ദുര്‍ബലമാക്കാന്‍ ജോസ് വിഭാഗമാണ് എല്‍ഡിഎഫിനെ സഹായിച്ചത്. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഇടതുമുന്നേറ്റവും ജോസിന്റെ നേട്ടമാണ്. ജോസഫിനോട് പരസ്പരം മത്സരിച്ച ഭൂരിപക്ഷം മേഖലയിലും ജോസ് ജയിച്ച് കയറി. ജോസിനെ കൈവിട്ടത് വലിയ അബദ്ധമായി എന്ന് കോണ്‍ഗ്രസിന് തെളിയിച്ച് കൊടുക്കാനും ഇതിലൂടെ സാധിച്ചു. ജോസഫിന്റെ ഭാവി ഇതോടെ ഇരുളടഞ്ഞതുമായി. ജോസഫ് വിഭാഗത്തില്‍ നിന്ന് നേതാക്കളുടെ കുത്തൊഴുക്ക് വരെ ഇനി ജോസ് വിഭാഗത്തിലേക്ക് ഉണ്ടാവുമെന്നാണ് സൂചന.

രണ്ട് പ്രശ്‌നങ്ങള്‍

രണ്ട് പ്രശ്‌നങ്ങള്‍

ജോസിന് എതിരാളികളെ ഒതുക്കാമെങ്കിലും ഇനിയും രണ്ട് വെല്ലുവിളികള്‍ ഇടതുമുന്നണിയിലുണ്ട്. ഒന്ന് എന്‍സിപിയാണ്. രണ്ട് സിപിഐയാണ്. എന്‍സിപി മുന്നണി വിട്ടാല്‍ അത്രയും ആശ്വാസം ജോസിനുണ്ടാവും. സിപിഐ നേതാവ് ബിനോയ് വിശ്വം തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരിച്ചതും ജോസിനുള്ള കുത്താണ്. ജോസിന്റെ വിജയമാണെന്ന് അവകാശപ്പെടാനാവില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞത്. കോട്ടയത്തേത് എല്‍ഡിഎഫിന്റെ വിജയമാണ്. അത് ജോസിന്റെ മാത്രം വിജയമാണ് എന്ന് പറയുന്നതിനോട് യോജിപ്പില്ല എന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.

Recommended Video

cmsvideo
എന്താണീ ട്വന്റി 20 ? കേരളത്തെ ഞെട്ടിച്ച് അത്ഭുത വിജയം | Oneindia Malayalam

English summary
Kottayam local body election results: jose k mani proves his mettle, emerges as strong leader in ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X