Get Updates
Get notified of breaking news, exclusive insights, and must-see stories!

15 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടു; പ്രതിക്ക് 20 വര്‍ഷം തടവുശിക്ഷ

കോട്ടയം: പ്രമാദമായ മണര്‍കാട് ബലാത്സംഗ കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയായ അജേഷിനെ 20 വര്‍ഷം തടവിന് വിധിച്ചത്. 15 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടതാണ് കേസ്. പോക്‌സോ വകുപ്പുകള്‍ പ്രകാരമായിരുന്നു അജേഷിനെതിരെ കുറ്റം ചുമത്തിയിരുന്നത്. പോക്‌സോ നിയമ പ്രകാരം 20 വര്‍ഷം തടവും ഐ പി സി 302 അനുസരിച്ച് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2019 ജനുവരി 17 ന് മണര്‍കാട് അരീപ്പറമ്പിലാണ് നാടിനെ നടുക്കിയ സംഭവം. അന്നേ ദിവസം ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം അരങ്ങേറിയത്. പെണ്‍കുട്ടിയെ താമസ സ്ഥലത്ത് വിളിച്ചു വരുത്തിയ അജേഷ് പീഡിപ്പിച്ച ശേഷം കൊന്ന് കുഴിച്ചിടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായി എന്ന് വെളിപ്പെട്ടത്. കൊലപ്പെടുത്തും മുന്‍പ് പെണ്‍കുട്ടിയെ ബോധം കെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന് പ്രതി സമ്മതിച്ചിരുന്നു.

kottayam

കഴുത്തില്‍ ഷാളും കയറും മുറുക്കി ശ്വാസം മുട്ടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. മൃതദേഹം ഒരു ദിവസം അജേഷ് താമസസ്ഥലത്തെ കട്ടിലിനടിയില്‍ സൂക്ഷിച്ചു. പിന്നീട് രാത്രി ഇവിടെ നിന്നും വലിച്ച് കൊണ്ടുപോയി വാഴത്തോട്ടത്തില്‍ കുഴിച്ച് മൂടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്ന് തന്നെ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.

എന്നാല്‍ രണ്ടര ദിവസത്തിന് ശേഷമാണ് മൃതദേഹം അജേഷിന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തുന്നത്. മണര്‍കാട് മാലം സ്വദേശിയാണ് കേസില്‍ അജേഷ്. കഴിഞ്ഞ ദിവസം കേസിന്റെ വിചാരണ നടപടി പൂര്‍ത്തിയാക്കിയ കോടതി അജേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പോക്സോയ്ക്ക് പുറമേ വിവിധ വകുപ്പുകള്‍ അജേഷിന് മേല്‍ ചുമത്തിയിരുന്നു. എന്നാല്‍ ജീവപര്യന്തം ഉള്‍പ്പെടെ ഓരോ വകുപ്പിനും പ്രത്യേകം പ്രത്യേകം ശിക്ഷ വിധിച്ചിട്ടില്ല.

എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് ജില്ലാ സെഷന്‍സ് കോടതി പറഞ്ഞത്. തടവ് ശിക്ഷക്ക് പുറമെ രണ്ടര ലക്ഷം രൂപ പിഴയും അജേഷ് ഒടുക്കണമെന്ന് കോടതി പറഞ്ഞു. അതേസമയം അജേഷിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കോടതി പ്രോസിക്യൂഷന്റെ ആവശ്യം തള്ളുകയായിരുന്നു. കേസില്‍ പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടുന്നതിനായി ഹൈക്കോടതി ഉള്‍പ്പെടെയുള്ള ഉന്നത കോടതികളെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+