കാപ്പന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ മരണത്തിന് കാരണമായ വാഹനാപകടത്തില്‍ വഴിത്തിരിവ്; കാറില്‍ എംഡിഎംഎ
കോട്ടയം: പാലാ എം എല്‍ എ മാണി സി കാപ്പന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ മരണത്തിന് കാരണമായ വാഹനാപകടത്തില്‍ വഴിത്തിരിവ്. അപകടത്തില്‍ മരിച്ച മാണി സി കാപ്പന്റെ പേഴ്സണല്‍ സ്റ്റാഫ് രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തില്‍ നിന്ന് ലഹരിമരുന്നായ എം ഡി എം എ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. കാറില്‍ നിന്ന് 5 മില്ലിഗ്രാം എം ഡി എം എ ആണ് കണ്ടെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആണ് മാണി സി കാപ്പന്‍ എം എല്‍ എയുടെ പേഴ്സണല്‍ സ്റ്റാഫ് ആയ രാഹുല്‍ മരിക്കുന്നത്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ പോകുന്നതിനിടെ ആണ് അപകടം ഉണ്ടാകുന്നത്.

രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ചരക്ക് കയറ്റി വന്ന എയ്‌സ് വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ പിന്‍സീറ്റില്‍ ആയിരുന്നു രാഹുല്‍ ഇരുന്നിരുന്നത്. ഈ ഭാഗത്താണ് ഏയ്‌സ് വന്ന് ഇടിക്കുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം രാഹുലിന് ഒപ്പം കാറില്‍ ഉണ്ടായിരുന്ന രണ്ട് യുവാക്കള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ലഹരി മരുന്നിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ആരംഭിച്ച് കഴിഞ്ഞു എന്ന് പൊലീസ് അറിയിച്ചു. രാതത്രി 12.30 ന് ആണ് അപകടം നടക്കുന്നത്.
രാവിലെ തന്നെ കാറില്‍ നിന്നും മയക്ക് മരുന്ന് കണ്ടെത്തിയ വിവരം ലോക്കല്‍ പൊലീസ് അറിയിച്ചിരുന്നു എന്നാണ് എസ് പിയുടെ വാദം. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാഹുലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും.












Click it and Unblock the Notifications