Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം തവണയും 'റോബിനെ' തടഞ്ഞ് എംവിഡി; കാത്തിരുന്ന് പിടികൂടിയതെന്ന് നാട്ടുകാര്‍

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പുമായി നേരിട്ട് പോരടിച്ച് ശ്രദ്ധ നേടിയ റോബിന്‍ ബസ് സര്‍വീസ് പുനരാരംഭിച്ചതിന് പിന്നാലെ വീണ്ടും തടഞ്ഞു. ഇന്ന് പത്തനംതിട്ടയില്‍ കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ചതിന് ശേഷം രണ്ട് തവണയാണ് എം വി ഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പിഴയീടാക്കിയത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്ര തുടങ്ങി 100 മീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ എം വി ഡി പരിശോധനയുമായി എത്തി.

ശേഷം പെര്‍മിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയും ചാര്‍ത്തി. തുടര്‍ന്ന് പാലാ ഇടപ്പാടിയില്‍ വെച്ച് വീണ്ടും എം വി ഡി ബസ് തടയുകയായിരുന്നു. അതേസമയം എം വി ഡി നടപടിയില്‍ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. രാവിലെ മുതല്‍ എം വി ഡി സംഘം റോബിന്‍ ബസിനെ കാത്ത് കിടക്കുകയാണെന്നും അതിനിടെ തങ്ങള്‍ കാറില്‍ സീറ്റ് ബെല്‍റ്റ് ഇടാതെ പോയിട്ടും അവര്‍ ശ്രദ്ധിച്ചില്ല എന്നും നാട്ടുകാര്‍ പറയുന്നു.

KOTTAYAM

ഓഗസ്റ്റ് 30 നായിരുന്നു റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് എം വി ഡി നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. ബസ് ഒക്ടോബര്‍ 16 ന് വീണ്ടും സര്‍വീസ് തുടങ്ങി. എന്നാല്‍ റാന്നിയിലെത്തിയപ്പോള്‍ എം വി ഡി വീണ്ടും പിടികൂടി. ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നത് എന്നാണ് റോബിന്‍ ബസ് ഉടമ ബേബി ഗിരീഷ് പറയുന്നത്.

വെള്ളിയാഴ്ച യാത്ര തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റി. വൈപ്പര്‍ ബ്ലേഡിന് കനംകുറവ്, മഡ്ഫ്‌ലാപ് നട്ട് അയഞ്ഞു കിടക്കുന്നു, ബ്രേക്ക് ചവിട്ടുമ്പോള്‍ എയര്‍ പോകുന്ന ശബ്ദം, യാത്രക്കാരുടെ ഫുട്റെസ്റ്റിന്റെ റബറിന് തേയ്മാനം എന്നീ കുറ്റങ്ങളാണ് ബസിന് എം വി ഡി കണ്ടെത്തിയിരിക്കുന്നത്. ഈ കുറവുകള്‍ എല്ലാം പരിഹരിച്ചാണ് ബസ് ഫിറ്റ്‌നസ് ടെസ്റ്റ് പാസായത്.

അതേസമയം ബസ് വീണ്ടും തടഞ്ഞ പശ്ചാത്തലത്തില്‍ കോടതിയാണോ മോട്ടര്‍വാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും ബേബി ഗിരീഷ് പറഞ്ഞു. ഇന്നത്തെ യാത്രയില്‍ ഗിരീഷും ബസിലുണ്ട്. എം വി ഡി രണ്ട് തവണ പരിശോധന നടത്തിയതിനാല്‍ അരമണിക്കൂര്‍ വൈകിയാണ് ബസ് സര്‍വീസ് നടത്തുന്നത്.

999ല്‍ എരുമേലി എറണാകുളം എക്‌സ്പ്രസ് ബസ് സര്‍വീസ് വില നല്‍കി ഏറ്റെടുത്താണ് ഗിരീഷ് സ്വകാര്യ ബസ് സംരംഭകനാകുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 11 സര്‍വീസുകള്‍ ആണ് ഉണ്ടായിരുന്നത്. 2007 ല്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ വലതുകാലിന്റെയും കൈയുടേയും ചലനശേഷി നഷ്ടപ്പെട്ട ഗിരീഷിന് 2014 ല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ 5 ബസുകള്‍ വില്‍ക്കേണ്ടിയും വന്നു. നിലവില്‍ പുതിയ ബസ് വാങ്ങിയാണ് പത്തനംതിട്ട കോയമ്പത്തൂര്‍ സര്‍വീസ് ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+