ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണി; വനിതാ ഡോക്ടര്‍ക്കെതിരെ രോഗിയുടെ കൈയേറ്റശ്രമം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ രോഗിയുടെ ശ്രമം. പൊലീസ് കൊണ്ടുവന്ന രോഗിയാണ് പി ജി ഡോക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. അത്യാഹിത വിഭാഗത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഏറ്റുമാനൂര്‍ പൊലീസ് കൊണ്ടുവന്ന രോഗിയാണ് ആശുപത്രിയില്‍ വെച്ച് അക്രമാസക്തനായത്.
ഡ്യൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് ജീവനക്കാര്‍ ഇയാളെ കെട്ടിയിടുകയായിരുന്നു. സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാള്‍ ഭീഷണി മുഴക്കി എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ വനിത ഡോക്ടര്‍ സര്‍ജറി കാഷ്വാലിറ്റിയില്‍ 24 മണിക്കൂര്‍ ഡ്യൂട്ടിയിലായിരുന്നു.

ആ സമയത്ത് ഡോക്ടറായി താന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും കൂടെയുണ്ടായിരുന്ന ഡോക്ടര്‍ ഈ സമയം മറ്റൊരു രോഗിയെ പരിശോധിക്കാനായി മറ്റൊരു മുറിയിലേക്ക് പോയതായിരുന്നു എന്നും ഡോക്ടര്‍ പറഞ്ഞു. 'രോഗികളും കൂടെ വന്നവരുമായി ഇരുപതോളം പേര്‍ അപ്പോള്‍ ആ സ്ഥലത്തുണ്ടായിരുന്നു. വീല്‍ചെയറില്‍ കൊണ്ടുവന്നാണ് രോഗിയെ അവിടെ ഇരുത്തിയത്'.
വന്ന സമയം തൊട്ട് ഇയാള്‍ ബഹളം വെച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇത് മറ്റ് രോഗികളെ പരിശോധിക്കുന്നതിന് ബുദ്ധിമുട്ടായി എന്നും ഡോക്ടര്‍ പറയുന്നു. ഇതോടെ നഴ്സിനോട് പറഞ്ഞ് മറ്റൊരു ജീവനക്കാരനെ വിളിപ്പിക്കുകയും അയാളെ ട്രോളിയില്‍ കിടത്തി കെട്ടിയിടുകയുമായിരുന്നു. എന്നാല്‍ അതിന് ശേഷവും ഇയാള്‍ ബഹളം വെക്കുന്നത് തുടര്‍ന്നു. ഇതോടെ പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇതിന് ശേഷം തിരിച്ചുവന്നപ്പോളാണ് ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയ്. ഇതോടെ ഡോക്ടര്‍ വീണ്ടും പോയി പരാതിപ്പെട്ടുയ അതിന് ശേഷമാണ് പൊലീസും സുരക്ഷാ ജീവനക്കാരും എത്തിയത്. എന്നാല്‍ ഭീഷണി അവസാനിപ്പിക്കാന്‍ ഇയാള്‍ തയ്യാറായില്ല.
തുടര്‍ന്ന് മറ്റൊരു ഡോക്ടര്‍ വന്നാണ് പരിശോധന പൂര്‍ത്തിയാക്കി ഒബ്സര്‍വേഷന്‍ റൂമിലേക്ക് മാറ്റിയത്. തട്ടുകടയില്‍ അടിപിടിയുണ്ടാക്കിയ കേസിലെ പ്രതിയാണ് രോഗി എന്നാണ് പൊലീസ് പറഞ്ഞത്. ഒബ്സര്‍വേഷന്‍ റൂമിലേക്ക് മാറ്റിയ ഇയാളെ പിന്നീട് ആശുപത്രിയില്‍ നിന്ന് കാണാതാവുകയും ചെയ്തു. രോഗികളെ ആശുപത്രിയിലിറക്കി പൊലീസ് പോകുന്ന സംഭവങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്.












Click it and Unblock the Notifications