കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ: മൂന്നിലവില്‍ പെയ്തിറങ്ങിയത് ദുരിതം, ടൗണില്‍ മൂന്നാം തവണയും വെള്ളം കയറി

Google Oneindia Malayalam News

കോട്ടയം: മൂന്ന് ദിവസമായി പെയ്ത അതിതീവ്ര മഴയില്‍ കോട്ടയം ജില്ലയിലെ മൂന്നിലവില്‍ വന്‍ നാശനഷ്ടം. മൂന്നിലവ് പഞ്ചായത്തില്‍ മാത്രം 30 ഏക്കര്‍ സ്ഥലത്ത് ആണ് കൃഷിനാശമുണ്ടായത്. നിരവധി പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് റോഡുകള്‍ ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. മൂന്നിലവ് അങ്കണവാടിയുടെ സംരക്ഷണഭിത്തി തകര്‍ന്നു.

ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍, റേഷന്‍ കട, മാവേലി സ്റ്റോര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി സാധന സാമഗ്രികള്‍ നശിച്ചു. കൃഷിനാശം ഉള്‍പ്പെടെയുള്ള പൂര്‍ണമായ നാശനഷ്ടം കണക്കാക്കി വരുന്നതേ ഉള്ളൂവെന്നു മീനച്ചില്‍ തഹസില്‍ദാര്‍ വി എസ് സിന്ധു കൂട്ടിച്ചേര്‍ത്തു. ഈരാറ്റുപേട്ട മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മലയോര മേഖലകളില്‍ കഴിഞ്ഞ 3 ദിവസം പെയ്ത ശക്തമായ മഴയില്‍ 2 വീടുകള്‍ പൂര്‍ണമായും 71 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

cdcd

മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി പഞ്ചായത്തുകളില്‍ 6 ഇടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. 2 പാലങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയുപം ഒരിടത്ത് കിണര്‍ ഇടിഞ്ഞു താഴുകയും ചെയ്തിട്ടുണ്ട്. മലയോര മേഖലയെയും താഴ്ന്ന പ്രദേശങ്ങളെയും മഴയും മണ്ണിടിച്ചിലും സാരമായി ബാധിച്ചു. പഞ്ചായത്ത് ഓഫീസില്‍ ഉള്‍പ്പെടെ വെള്ളം കയറിയത് പ്രതിസന്ധിയിലാക്കി.

'അതിജീവിതക്ക് ഈ ജഡ്ജി വേണ്ട, ദിലീപിന് ഈ ജഡ്ജി മാത്രം മതി, എല്ലാം കോടതിയില്‍ കാണാം'; രാഹുല്‍ ഈശ്വര്‍'അതിജീവിതക്ക് ഈ ജഡ്ജി വേണ്ട, ദിലീപിന് ഈ ജഡ്ജി മാത്രം മതി, എല്ലാം കോടതിയില്‍ കാണാം'; രാഹുല്‍ ഈശ്വര്‍

കഴിഞ്ഞ രണ്ട് പ്രളയത്തിവും മൂന്നിലവ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇത്തവണ തുടര്‍ച്ചയായ രണ്ട് ദിവസമാണ് വെള്ളം കയറിയത്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പല വീടുകളിലും കടകളിലും ചെളിവെള്ളം കയറി.

'കേസ് ആരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ എന്ന് പറഞ്ഞ് മാറി നില്‍ക്കരുത്'; അതിജീവിതയോട് ആശ ഉണ്ണിത്താന്‍'കേസ് ആരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ എന്ന് പറഞ്ഞ് മാറി നില്‍ക്കരുത്'; അതിജീവിതയോട് ആശ ഉണ്ണിത്താന്‍

കടപുഴ, ഇരുമാപ്ര, കവനശേരി, വെള്ളറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. വാളകം മേച്ചാല്‍, ചാലമറ്റം ഇരുമാപ്ര റോഡുകളില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗത തടസമുണ്ടായി. ഇവിടെ ഇതുവരെ പൂര്‍വസ്ഥിതിയില്‍ ആയിട്ടില്ല. അതേസമയം തീക്കോയി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മഴയിലും ഉരുള്‍പൊട്ടലിലും കനത്ത നാശനഷ്ടമുണ്ടായി.

ചൈനീസ് ഹെയര്‍സ്റ്റൈലാണോ..? കിടിലന്‍ ചിത്രവുമായി സ്വാസിക, ഏറ്റെടുത്ത് ആരാധകര്‍

തിങ്കളാഴ്ച രാത്രി മാര്‍മല അരുവി ഭാഗത്ത് എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടലും ഒറ്റയിട്ടി കട്ടുപ്പാറയില്‍ മണ്ണിടിച്ചിലും ഉണ്ടായി. എസ്റ്റേറ്റിന്റെ പഴയ ബംഗ്ലാവിന്റെ അര കിലോമീറ്റര്‍ മുകള്‍ ഭാഗത്ത് റബര്‍ തോട്ടത്തിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പ്രദേശത്തെ റബര്‍ തൈകള്‍, കൈത കൃഷി എന്നിവ വ്യാപകമായി നശിച്ചിരിക്കുകയാണ്. മാര്‍മല അരുവി റോഡിലൂടെ കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ തകര്‍ന്നിരിക്കുകയാണ്.

Recommended Video

cmsvideo
കേരളത്തിലെ ഡാമുകൾ നിറഞ്ഞ് കവിയുന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു

English summary
Kottayam Rain: Heavy rains in Kottayam district caused massive loss in Moonnilavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X