കള്ളനോട്ട് നല്‍കി പറ്റിക്കപ്പെട്ട 93 കാരിക്ക് സന്തോഷ് പണ്ഡിറ്റിന്റെ സഹായം; കൈയടിച്ച് സോഷ്യല്‍ മീഡിയ

കോട്ടയം: കള്ളനോട്ട് നല്‍കി യുവാവ് കബളിപ്പിച്ച 93 വയസുകാരിക്ക് സഹായ ഹസ്തവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ലോട്ടറി വില്‍പനക്കാരിയായ കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയമ്മക്ക് സഹായവുമായാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്.ദേവയാനിയമ്മയെ നേരിട്ട് കണ്ട കാര്യം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
ദേവയാനിയമ്മക്ക് ചില കുഞ്ഞുസഹായങ്ങള്‍ ചെയ്യാന്‍ സാധിച്ചു എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഇത് സംബന്ധിച്ച വീഡിയോയും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദേവയാനിയമ്മയുടെ നഷ്ടപ്പെട്ട ലോട്ടറി ടിക്കറ്റുകള്‍ക്ക് പകരമായി പുതിയ ലോട്ടറി ടിക്കറ്റുകള്‍ സന്തോഷ് പണ്ഡിറ്റ് കൈമാറി. അവിടെ വെച്ച് തന്നെ ലോട്ടറി വാങ്ങി ദേവയാനി അമ്മയ്ക്ക സഹായം നല്‍കണം എന്നും സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെടുന്നുണ്ട്.
കോട്ടയം ജില്ലയിലെ മുണ്ടക്കയത്തെ ദേവയാനിമ്മക്കാണ് യുവാവില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ദേവയാനിയമ്മയുടെ കൈയില്‍ നിന്ന് 50 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി 2000 രൂപയുടെ കള്ളനോട്ട് നല്‍കി യുവാവ് കടന്ന് കളയുകയായിരുന്നു. കള്ളനോട്ടാണ് തനിക്ക് തന്നത് എന്ന് ദേവയാനിക്ക് ആദ്യം മനസിലായിരുന്നില്ല. പിന്നീട് ബസില്‍ കാശ് കൊടുത്തപ്പോള്‍ ബസ് ജീവനക്കാരാണ് നോട്ട് വ്യാജമാണ് എന്ന് പറഞ്ഞത്.

കള്ള നോട്ട് നല്‍കി ദേവയാനിയമ്മയെ ചിലര്‍ വഞ്ചിച്ച വാര്‍ത്ത അറിഞ്ഞാണ് മുണ്ടക്കയത്തേക്ക് പോയത് എന്നും കാര്യങ്ങള്‍ നേരില്‍ മനസിലാക്കുവാനും, ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനും സാധിച്ചു എന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ക്ക് ഒപ്പമായിരുന്നു സന്തോഷ് പണ്ഡിറ്റ് ദേവയാനി അമ്മയുടെ മുണ്ടക്കയത്തെ വീട്ടില്‍ എത്തിയത്.
Skin Care: വെളുക്കാന്‍ തേച്ചത് പാണ്ടാകും, ചര്‍മ്മ സംരക്ഷണത്തിന് ഇവയൊരിക്കലും ഉപയോഗിക്കരുത്
ദേവയാനിയമ്മ ഒറ്റക്കാണ് താമസിക്കുന്നത്. തനിക്ക് മക്കളില്ല എന്നും തനിച്ചാണ് താമസിക്കുന്നത് എന്നും ദേവയാനിയമ്മ സന്തോഷ് പണ്ഡിറ്റിനോട് പറയുന്നുണ്ട്. അതേസമയം നിരവധി പേരുടെ സഹായം എത്തിയതോടെ ദേവയാനിയമ്മ ലോട്ടറി കച്ചവടം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ദേവയാനിയമ്മ എരുമേലിയില്‍ നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് നടന്ന് വരുന്നതിനിടെയാണ് പറ്റിക്കപ്പെടുന്നത്.












Click it and Unblock the Notifications