കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്മയെ കഴുത്തറുത്ത് കൊല്ലാന്‍ ഒരേയൊരു കാരണം... ചികിത്സയ്ക്ക് പണം, നിതിന്‍ തുറന്നുപറഞ്ഞു!!

Google Oneindia Malayalam News

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം അമര കന്യാകോണില്‍ കുഞ്ഞനാമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ നിതിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മൃതദേഹം വീട്ടില്‍ നിന്ന് മാറ്റിയ ശേഷമാണ് നിതിനെ എത്തിച്ചത്. കൊലപാതക രീതിയലെ കുറിച്ചും നിതിന്‍ പോലീസിനോട് വിവരിച്ചു. നേരത്തെ തൊഴിലുറപ്പ് പണിക്ക് പോയിരുന്ന കുഞ്ഞന്നാമ്മ ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി ജോലിക്ക് പോയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തി അമരയിലെ വീട്ടില്‍ തനിച്ച് കഴിയുകയായിരുന്നു ഇവര്‍.

1

ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്ന രണ്ട് മക്കളും അദ്ദേഹത്തിന്റെ മരണശേഷമാണ് അമ്മയുടെ അടുത്തേക്ക് വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തായിരുന്ന നിതിന്‍ ഫെബ്രുവരി 12നാണ് നാട്ടില്‍ എത്തിയത്. ചികിത്സാ ആവശ്യങ്ങള്‍ക്കും മറ്റുമായി അമ്മ സ്ഥിരമായി പണം ആവശ്യപ്പെട്ടിരുന്നതായി നിതിന്‍ പറഞ്ഞു. വീട്ടില്‍ നില്‍ക്കരുതെന്നും ജോലി സ്ഥലത്തേക്ക് തിരികെ പോകണമെന്നും ആവശ്യപ്പെട്ടതായും പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ സ്ഥിരം കലഹിച്ചിരുന്നതായി അയല്‍ക്കാരും പറഞ്ഞു.

അതേസമയം മറ്റ് കാരണങ്ങളും കൊലപ്പെടുത്തുന്നതിനായി നിതിന്‍ പറഞ്ഞിട്ടുണ്ട്. മുഖത്ത് യാതൊരു ഭാവഭേദവും ഇല്ലാതെയാണ് മകന്‍ എത്തിയത്. അമ്മയും താനുമായുള്ള സംഭാഷണ വിവരമാണ് നിതിന്‍ പറഞ്ഞു. പുറത്ത് നിന്ന് ഫ്രൈഡ് റൈസ് വാങ്ങി നല്‍കണമെന്ന് കുഞ്ഞന്നാമ്മ തന്നോട് ആവശ്യപ്പെട്ടതായി നിതിന്‍ പറഞ്ഞു. എന്നാല്‍ താന്‍ അമ്മയ്ക്ക് പൊറോട്ട വാങ്ങി നല്‍കിയിരുന്നു. പൊറോട്ട വേണ്ടെന്ന് പറഞ്ഞ് കുഞ്ഞനാമ്മ വഴക്കുകൂടിയിരുന്നുവെന്ന് നിതന്‍ പറഞ്ഞു.

ചുറ്റിക വെച്ച് അമ്മ തന്നെ മര്‍ദിക്കുകയും കറിക്കത്തി എടുത്ത് തന്റെ കൈയ്ക്ക് വെട്ടുകയും ചെയ്തു. ഇതില്‍ ദേഷ്യം തോന്നിയാണ് കറിക്കത്തി വാങ്ങി തിരികെ വെട്ടിയത്. മരിച്ചെന്ന് ഉറപ്പാക്കയി ശേഷം അമ്മയുടെ സഹോദരനെ വിളിച്ച് പറയുകയും ചെയ്തു. തുടര്‍ന്ന് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഫോട്ടോ അയക്കുകയും ചെയ്തു. വീടിന്റെ ഗ്രില്ല് പൂട്ടിയത് കാരണം പുറത്തിറങ്ങാന്‍ വേണ്ടി താഴ് തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചെങ്കില്‍ നടന്നില്ല. ഇതോടെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.

English summary
kottayam youth killed mother after she asked money for treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X