ജീവന്‍ രക്ഷിച്ചതിന് സസ്‌പെന്‍ഷന്‍, കെഎസ്ആര്‍ടിസി കൊണാണ്ടര്‍മാര്‍ അറിയാന്‍; തുറന്നടിച്ച് ഡ്രൈവര്‍ ജയദീപ്
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ അകപ്പെട്ട കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഓടിച്ചുവരുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോട്ടയം പൂഞ്ഞാറിലായിരുന്നു സംഭവം. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലയതോടെ ചിലര്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാടെ ബസ് ഓടിച്ച ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഗതാഗതതമന്ത്രി ആന്റണി രാജുവാണ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ കെഎസ്ആര്‍ടി മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്. ജയദീപിനെ സസ്‌പെന്‍ഡ് ചെയ്തു- മന്ത്രി ആന്റണി രാജു ഫേസ്ബുക്കില്‍ കുറിച്ചു.
ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

എന്നാല്‍ സസ്‌പെന്‍ഷന്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡ്രൈവര്‍ എസ്. ജയദീപ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയദീപിന്റെ പ്രതികരണം. കെഎസ്ആര്‍ടിസിയിലെ എന്നെ സസ്‌പെന്റ് ചെയ്ത കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്‌പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക. ഹ... ഹ.. ഹ..- ജയദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

പിന്നാലെ വെള്ളക്കെട്ടിലൂടെ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും ജയദീപ് പങ്കുവച്ചു. പെട്ടെന്ന് വെള്ളം കയറുന്ന ഈ വീഡിയോ ദയവായി കാണുക .ഞാന്‍ ആത്മധൈര്യത്തോടെ പെരുമാറുന്നതും ശ്രദ്ധിക്കുക. ഞാന്‍ ചാടി ഓടിയോ എന്ന് ശ്രദ്ധിക്കൂ. എനിക്ക് ചാടി നീന്തി പോകാന്‍ അറിയത്തില്ലാഞ്ഞിട്ടല്ല. എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യമെന്ന് ജയദീപ് വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞു.

യാത്രക്കാര്‍ എന്നേ ചീത്ത പറഞ്ഞോ, പറയുന്നുണ്ടോ, എന്നും ശ്രദ്ധിക്ക്. ഞാന്‍ എന്റെ സ്വന്തം ഇഷ്ട പ്രകാരം ചെയ്തതായിരുന്നെങ്കില്‍ യാത്രക്കാര്‍ ഇങ്ങനെ വീഡിയോ പിടിക്കുമായിരുന്നോ? എന്നേ ഉപദ്രവിക്കുകയില്ലായിരുന്നോ? എന്നും കണ്ട് മനസിലാക്കുക എന്നും ജയദീപ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

ഉരുള്‍പൊട്ടി പെട്ടെന്ന് ഒഴുകി വന്ന പ്രളയത്തില്‍പെട്ട ഞാന്‍ ഓടിച്ചിരുന്ന ബസിലെ യാത്രക്കാരെ രക്ഷിച്ചതിന് എനിക്ക് കെഎസ്ആര്‍ടിസി തന്ന സമ്മാനമാണ് സസ്‌പെന്‍ഷന്‍ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അതേസമയം, ഈരാറ്റുപേട്ടയ്ക്ക് പോയ ബസാണ് പള്ളിക്ക് മുന്നിലെ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പകുതി വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണുണ്ടായിരുന്നത്. ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തിറക്കുകയായിരുന്നു. പിന്നീട് വടം ഉപയോഗിച്ച് ബസ് വെള്ളക്കെട്ടില്‍ നിന്ന് വലിച്ചുകയറ്റുകയായിരുന്നു.

ഇതിനിടെ, ഇന്നലത്തെ ശക്തമായ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ച് വന്ന കുട്ടികളടക്കമുള്ള 4 അംഗ കുടുംബത്തെ രക്ഷിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും അഭിനന്ദന പ്രവാഹം. എരുമേലി - പാഞ്ചാലിമേട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എരുമേലി ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ് പുല്ലുപാറ എത്തിയപ്പോഴാണ് രണ്ടു കുട്ടികള്‍ ഒഴുകി വരുന്നത് ശ്രദ്ധയില്‍പെട്ടത്. പ്രതികൂലമായ സാഹചര്യത്തിലും മനോധൈര്യം കൈവിടാതെ കണ്ടക്ടര്‍ ജെയ്‌സണ്‍ ജോസഫ് കുട്ടികളെ രക്ഷിച്ച് ബസില്‍ കയറ്റുകയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തുകയും ഡ്രൈവര്‍ തോമസ് കെ.റ്റിയുടെ സഹായത്തോടെ രക്ഷിക്കുകയും ചെയ്തു. നാല് ജീവന്‍ രക്ഷിക്കാന്‍ അപകടകരമായ സാഹചര്യത്തിലും ധൈര്യപൂര്‍വ്വം മുന്നോട്ട് വന്ന ജെയ്‌സണ്‍ ജോസഫിനെയും, തോമസ് കെ.റ്റിയെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.












Click it and Unblock the Notifications