കോട്ടയത്ത് 33 ഇടങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത, കൂട്ടിക്കലില്‍ 11 ഇടങ്ങളില്‍ മുന്നറിയിപ്പ്
കോട്ടയം: കേരളത്തില്‍ മഴയുടെ ശക്തി അടുത്ത ദിവസം കൂടുമെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ കോട്ടയത്ത് വീണ്ടും ആശങ്ക. ജില്ലയിലെ 33 ഇടങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ തീവ്രമായ മഴയും ഉരുള്‍പ്പൊട്ടലുമുണ്ടായ മേഖലകളിലും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. കൂട്ടിക്കല്‍, തീക്കോയി മേഖലകളിലാണ് കൂടുതലും മണ്ണിടിച്ചില്‍ ഭീഷണിയുള്ളത്.
കൂട്ടിക്കലില്‍ പതിനൊന്ന് ഇടങ്ങളില്‍ മണ്ണിടിച്ചല്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ്. അതേസമയം കൂട്ടിക്കല്‍, മുണ്ടക്കയം മേഖലകളില്‍ അതിജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

വെള്ളപ്പൊക്കെ സാധ്യതയുള്ള മേഖലകളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും. സ്വമേധയാ മാറിയില്ലെങ്കില്‍ മാറ്റാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തലനാട്, തീക്കോയ് വില്ലേജുകളിലും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമുണ്ട്. രെഡ് അലര്‍ട്ടിന് സമാനമായ മുന്‍കരുതലിന് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങളെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. നാവിക സേനയുടെയും വ്യോമസേനയുടെയും മൂന്ന് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ കെഎസ്ആര്‍ടിസി സൗകര്യമൊരുക്കും. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറാണെന്ന് കോട്ടയം ജില്ലാ കളക്ടറും വ്യക്തമാക്കി. മത്സ്യബന്ധന വള്ളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിനായി ചങ്ങനാശേരി മുനിസിപ്പല്‍ ഗ്രൗണ്ടില്‍ എത്തിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 39 പേര്‍ മരിച്ചതായി മന്ത്രി രാജി വ്യക്തമാക്കി. അഞ്ച് പേരെയാണ് കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാളെ ഓറഞ്ച് നിലവിലുള്ള സ്ഥലങ്ങളിലും റെഡ് അലര്‍ട്ടിന് സമാനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ദേശീയ ദുരന്തനിവാരണ സേനയുടെ പന്ത്രണ്ട് സംഘങ്ങളെ വിന്യസിച്ചിരിക്കുകയാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, എന്നിവിടങ്ങളില്‍ രണ്ട് സംഘങ്ങള്‍ വീതമുണ്ട്. വ്യോമസേനയുടെ രണ്ടും നാവിക സേനയുടെ ഒന്നും ഹെലികോപ്ടറുകള്‍ തയ്യാറാണ്. കരസേനയുടെ രണ്ട് സംഘങ്ങള്‍ തിരുവനന്തപുരത്തും കോട്ടയത്തുമുണ്ട്. പശ്ചിമഘട്ടത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ചെറിയ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയാല്‍ തന്നെ അടുത്തുള്ള ക്യാമ്പുകളിലേക്ക് മാറണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതേസമയം ഇടുക്കി അണക്കെട്ട് നാളെ അര്‍ധരാത്രിയോടെ ഒരു ഷട്ടര്‍ മാത്രം തുറന്ന സ്ഥിതിയിലേക്ക് എത്തും.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്കാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കാസര്‍കോട്, ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് ഉള്ളത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വലിയുന്നതിനൊപ്പം തുലാവര്‍ഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത്. കിഴക്കന്‍ കാറ്റിന്റെ ശക്തി കൂടുന്നതും മഴ സാധ്യത വര്‍ധിപ്പിക്കും. മലയോര മേഖലയില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലും ജാഗ്രത വേണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലെ ആശങ്ക ഒഴിയുന്നുവെന്നാണ് കെഎസ്ഇബി വിലയിരുത്തുന്നത്.

അതേസമയം മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൈകോര്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും രംഗത്തെത്തിയിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങള്‍ വന്നാല്‍ ഉപയോഗിക്കാന്‍ താഴ്ന്ന പ്രദേശങ്ങളിലേക്ക് വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എത്തിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ആലുവ, പറവൂര്‍ അടക്കമുള്ള പ്രദേശങ്ങളിലേക്ക് വള്ളങ്ങള്‍ എത്തിച്ച് കൊണ്ടിരിക്കുന്നുണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ഡാമുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പ്രളയ സാഹചര്യമുണ്ടായാല്‍ അടിയന്തര സംവിധാനം ഒരുക്കാനാണ് ഇവര്‍ ശ്രമിക്കുന്നു. കൂറ്റന്‍ ലോറികളിലാണ് ചെല്ലാനം, കാളമുക്ക് ഹാര്‍ബറുകളില്‍ നിന്ന് വള്ളങ്ങള്‍ കൊണ്ടുവരുന്നത്.
റിമി ചേച്ചി ഫോട്ടോഷൂട്ട് ഒരു രക്ഷയുമില്ല; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications