കോട്ടയം സീറ്റ് ബിഡിജെഎസിന്; തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി?
കോട്ടയം: കോട്ടയം മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ചിത്രം തെളിയുന്നു. എല്‍ ഡി എഫ് കേരള കോണ്‍ഗ്രസ് എം നേതാവും സിറ്റിംഗ് എം പിയുമായ തോമസ് ചാഴിക്കാടനെ തന്നെ മത്സരിപ്പിക്കാം എന്ന് തത്വത്തില്‍ ധാരണയായിട്ടുണ്ട്. യു ഡി എഫില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ്, എം പി ജോസഫ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്. ഇതിന് പിന്നാലെ എന്‍ ഡി എയിലും സ്ഥാനാര്‍ത്ഥി നിര്‍ണയ നീക്കങ്ങള്‍ നടക്കുകയാണ്.
ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായേക്കും എന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞൈടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസായിരുന്നു കോട്ടയത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായത്. നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പമാണ് പി സി തോമസ്. ഇതോടെ മണ്ഡലം ബി ജെ പി ഏറ്റെടുത്തേക്കും എന്നായിരുന്നു വിവരം.

എന്നാല്‍ കോട്ടയത്ത് എസ് എന്‍ ഡി പിക്കുള്ള സ്വാധീനം പൂര്‍ണമായി മുതലാക്കാന്‍ ബി ഡി ജെ എസിന് സീറ്റ് നല്‍കാം എന്നാണ് എന്‍ ഡി എയിലെ ധാരണ എന്നാണ് അറിയാന്‍ കഴിയുന്നത്. ബി ഡി ജെ എസിന് വേണ്ടി എന്‍ ഡി എ കണ്‍വീനര്‍ കൂടിയായ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയായിരിക്കും മത്സരിക്കുക. ബി ജെ പി - ബി ഡി ജെ എസ് നേതാക്കള്‍ തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
മണ്ഡലത്തിലെ ഏറ്റുമാനൂര്‍, വൈക്കം നിയോജക മണ്ഡലങ്ങളില്‍ ബി ഡി ജെ എസിന് നിര്‍ണായക സ്വാധീനമുണ്ട്. ഏറ്റുമാനൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം കാഴ്ചവെക്കാനും ബി ഡി ജെ എസിന് സാധിച്ചിരുന്നു. വൈക്കത്ത് എസ് എന്‍ ഡി പി പിന്തുണ പൂര്‍ണമായി ലഭിച്ചാല്‍ എന്‍ ഡി എയ്ക്ക് മുതല്‍ക്കൂട്ടാകും. ഒപ്പം പി സി ജോര്‍ജിന്റെ വരവ് ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ പ്രതിഫലിക്കാനും സാധ്യതയുണ്ട്.
കോട്ടയത്ത് 2019 ല്‍ എന്‍ ഡി എക്ക് 155135 വോട്ടാണ് ലഭിച്ചത്. യു ഡി എഫ് 421046 വോട്ടും എല്‍ ഡി എഫിന് 314787 വോട്ടുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.












Click it and Unblock the Notifications