Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് പോരാട്ടം തുടങ്ങി; ആദ്യ നാമനിര്‍ദേശ പത്രിക സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടേത്

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ ആദ്യ നാമനിര്‍ദേശ പത്രിക സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടേത്. ആദ്യദിനമായ വ്യാഴാഴ്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വരണാധികാരിയായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി മുമ്പാകെയാണ് ജോമോന്‍ ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഏപ്രില്‍ നാലാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

കേരള കോണ്‍ഗ്രസുകാരുടെ പോരാട്ടം കൊണ്ട് ശ്രദ്ധ നേടിയ മണ്ഡലമാണ് കോട്ടയം. എല്‍ ഡി എഫിനായി സിറ്റിംഗ് എം പിയായ കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടനാണ് മത്സരിക്കുന്നത്. യു ഡി എഫിനായി മുന്‍ ഇടുക്കി എം പിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജും മത്സരിക്കുന്നു. എന്‍ ഡി എ സംസ്ഥാന കണ്‍വീനര്‍ ബി ഡി ജെ എസ് മേധാവിയുമായ തുഷാര്‍ വെള്ളാപ്പള്ളിയാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി.

2024 LOKSABHA ELECTION

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ വരണാധികാരിയായ ജില്ലാ കളക്ടറുടെ ഓഫീസിലോ (ജില്ലാ കളക്ടറുടെ ചേംബര്‍), ഉപവരണാധികാരിയായ ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടറുടെ കളക്ട്രേറ്റില്‍ തന്നെയുള്ള ഓഫീസിലോ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധിദിവസങ്ങളായ മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സ്വീകരിക്കുന്നതല്ല.

രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. തിരഞ്ഞടുപ്പ് കമ്മിഷന്റെ സുവിധ മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈനായും സ്ഥാനാര്‍ത്ഥികള്‍കക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി വരണാധികാരി മുമ്പാകെ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷ നേരിട്ടു സമര്‍പ്പിക്കാനുള്ള സമയവും ഓണ്‍ലൈനായി അനുവദിക്കും.

ഏപ്രില്‍ അഞ്ചിനാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഏപ്രില്‍ എട്ട് വരെ സമയമുണ്ടായിരിക്കും. ഏപ്രില്‍ 26 നാണ് സംസ്ഥാനത്ത് ലോകസ്ഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ജൂണ്‍ നാലിനും. ഇത്തവണ മണ്ഡലത്തില്‍ 30000 ത്തിലേറെ കന്നി വോട്ടര്‍മാരുണ്ട്. 2019 ല്‍ 12,05,376 ആയിരുന്നു ആകെ വോട്ടര്‍മാരുടെ എണ്ണ. ഇത്തവണ അത് 12,36,396 ആയി ഉയര്‍ന്നിട്ടുണ്ട്. 6,37,517 സ്ത്രീ വോട്ടര്‍മാരും 5,98,865 പുരുഷ വോട്ടര്‍മാരും 14 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍മാരുമാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+