Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്തെ യുഡിഎഫില്‍ പൊട്ടിത്തെറി; യുഡിഎഫ് ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് സജി മഞ്ഞക്കടമ്പില്‍

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോട്ടയം യു ഡി എഫില്‍ പൊട്ടിത്തെറി. യു ഡി എഫിന്റെ കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ സ്ഥാനം രാജി വെച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചിട്ടുണ്ട്. മോന്‍സ് തോമസ് എം എല്‍ എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് സജി മഞ്ഞക്കടമ്പില്‍ സ്ഥാനം രാജി വെച്ചിരിക്കുന്നത്.

മോന്‍സ് ജോസഫിന്റെ ഏകാധ്യപത്യ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് രാജി എന്നും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സ്ഥാനം വളരെ നല്ല രീതിക്ക് കൈകാര്യം ചെയ്തിട്ടും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തന്നെ മനപ്പൂര്‍വ്വം മാറ്റിയെന്ന് സജി ആരോപിച്ചു. കേരള കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു.

Saji Manjakadambil

മോന്‍സ് ജോസഫിന്റെ അഹന്തയാണ് രാജിക്കുള്ള കാരണം എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ പി ജെ ജോസഫിനും മുകളിലാണ് മോന്‍സ് ജോസഫെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. 'സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ സമര്‍പ്പിക്കുമ്പോള്‍ പോലും തന്നെ അകത്തേക്ക് കയറാന്‍ സമ്മതിച്ചില്ല. മോന്‍സ് ഗ്രൂപ്പായി പാര്‍ട്ടി അധപ്പതിച്ചു. ആ പാര്‍ട്ടിയില്‍ തുടരാന്‍ എനിക്ക് താല്‍പര്യമില്ല.

പി ജെ ജോസഫിനെ പരാതി അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല,' സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. എന്നാല്‍ പി ജെ ജോസഫുമായും പാര്‍ട്ടിയിലെ മറ്റൊരു നേതാക്കളുമായും തനിക്ക് ഒരു പിണക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാണി ഗ്രൂപ്പിലേക്ക് സജി മഞ്ഞക്കടമ്പില്‍ ചേക്കേറിയേക്കും എന്ന തരത്തില്‍ അഭ്യൂഹങ്ങളുയരുന്നുണ്ട്. എന്നാല്‍ മാണി ഗ്രൂപ്പ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.

എം എല്‍ എമാര്‍ കഴിഞ്ഞാല്‍ കോട്ടയത്തെ യു ഡി എഫ് നേതാക്കളില്‍ പ്രധാനിയാണ് സജി മഞ്ഞക്കടമ്പില്‍. പാര്‍ട്ടിക്കുള്ളില്‍ നിരന്തരം അവഗണിക്കപ്പെടുന്നു എന്നാണ് സജിയുടെ പരാതി. നേരത്തെ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സജി മഞ്ഞക്കടമ്പിലിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. സജി തന്നെ സ്ഥാനാര്‍ത്ഥിയാകാനുള്ള താല്‍പര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാമെന്ന പി ജെ ജോസഫിന്റെ അനുനയത്തില്‍ പിന്നീട് പിന്‍വാങ്ങുകയായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെ സജി മഞ്ഞക്കടമ്പില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തുടങ്ങി. പിന്നാലെയാണ് മാറ്റിനിര്‍ത്തുന്നുവെന്ന തോന്നല്‍ സജിക്കുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+