കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് 17 തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണം: മൂന്നിടത്ത് സമ്പൂർണ്ണ നിയന്ത്രണം, രോഗികളുടെ എണ്ണം 2485ലേക്ക്

Google Oneindia Malayalam News

കോട്ടയം: കൊവിഡ് വ്യാപനം ശക്തമായതോടെ ജില്ലയിൽ കൊവിഡ് പ്രതിരോധ നടപടികള്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ പതിനെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിൽ മൂന്ന് തദ്ദേശ സ്ഥപനങ്ങളില്‍ പൂര്‍ണമായും നിയന്ത്രണം ഏർപ്പെടുത്തിയപ്പോള്‍ പതിനഞ്ചിടത്ത് ഭാഗികമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പ്രധാനമന്ത്രി ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി, കൊവിഡ് ഉന്നത തല യോഗത്തില്‍ പങ്കെടുക്കുംപ്രധാനമന്ത്രി ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി, കൊവിഡ് ഉന്നത തല യോഗത്തില്‍ പങ്കെടുക്കും

ജില്ലയിലെ പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ എന്നീ പഞ്ചായത്തുകളിലാണ് സമ്പൂർണ്ണ നിയന്ത്രണം പ്രാബല്യത്തിൽ വരുക. ഈ പ്രദേശങ്ങളിൽ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തിക്കാൻ അനുമതി നൽകുക. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് ഈ കടകളെ പ്രവർത്തിക്കാൻ അനുവദിക്കുക. അതേസമയം രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ ഈ പഞ്ചായത്തുകളില്‍ യാത്രകള്‍ക്ക് അനുമതി നൽകില്ല.

corona1-1583172875

മുനിസിപ്പാലിറ്റികള്‍: ഈരാറ്റുപേട്ട17, ഏറ്റുമാനൂര്‍4, 23, കോട്ടയം 1, 5, 6, 10, 13, 15, 16, 17, 31, 33, ഗ്രാമപഞ്ചായത്തുകള്‍: ചെമ്പ് 11, 14, കൂരോപ്പട15, 16, നീണ്ടൂര്‍ 5, പായിപ്പാട് 12, പൂഞ്ഞാര്‍ തെക്കേക്കര 9, 11, കല്ലറ 6, പനച്ചിക്കാട് 3, തലയാഴം 9, മാടപ്പള്ളി 1, 12, 19, ഞീഴൂര്‍ 9, പുതുപ്പള്ളി 4, 7, 17, വെച്ചൂര്‍ 3 എന്നിങ്ങനെയാണ് അധിക നിയന്ത്രണമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വിവരം.

അവശ്യ വസ്തുക്കള്‍ വിൽപ്പന നടത്തുന്ന കടകളും റേഷന്‍ കടകളും മാത്രമേ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ഇവയ്ക്ക് പ്രവർത്തനസമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന കടകള്‍ തങ്ങളെ ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍ ഉപഭോക്താക്കളെ അറിയിക്കണമെന്നും നിർദേശമുണ്ട്. സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് കടകളുടെ ഈ നമ്പരുകളില്‍ വിളിച്ചോ വാട്‌സ്ആപ്പ് മുഖേനയോ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് നല്‍കുകയും ഇത്തരത്തിൽ ആവശ്യാനുസരണം പാക്കറ്റുകളിലാക്കി കടകളില്‍ എടുത്തു വയ്ക്കുകയും അറിയിക്കുന്ന സമയത്ത് വാങ്ങുകയും ചെയ്യാനാണ് നിർദേശം. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ പരിഷ്കാരങ്ങള്‍. ഈ സംവിധാനം എല്ലായിടത്തും നടപ്പിൽവരുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പാഴ്‌സല്‍ സര്‍വീസ് നടത്താം. ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതിയില്ല. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രകള്‍ അനുവദിക്കില്ല. അടിയന്തിര വൈദ്യ സഹായത്തിനായുള്ള യാത്രകള്‍ക്ക് ഇളവുണ്ട്. 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്ന നിബന്ധനയോടെ വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും അനുമതി നല്‍കും. ചടങ്ങുകള്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഈവന്റ് രജിസ്‌ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റൊരു ചടങ്ങുകളും അനുവദിക്കുന്നതല്ല.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

എന്നാൽ ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കില്ല. ഈ മേഖലകളില്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ കര്‍ശന നിരീക്ഷണം ഉണ്ടാകും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Strict restrictions imposed in 17 local bodies in Kottayam district due to surge in Covid cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X