കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവാവും യുവതിയും മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ: സംഭവം വൈക്കത്ത്, കാരണം തിരക്കി പോലീസ്

Google Oneindia Malayalam News

കോട്ടയം: വൈക്കത്ത് യുവാവും യുവതിയും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ. കോട്ടയം വൈക്കം കുലശേഖരമംഗരത്തുള്ള ഗുരുമന്ദിരത്തിന് സമീപമാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി സ്വദേശിയായ കലാധരന്റെ മകൻ അമർജിത് (23), വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകൾ കൃഷ്ണപ്രിയ (21) എന്നിവരാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയിട്ടുള്ളത്. അയൽ വാസിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ മരക്കൊമ്പിൽ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തിയത്.

പാത്രം നിറഞ്ഞു കവിഞ്ഞോ, അതോ പുകഞ്ഞ കൊള്ളിയോ: കോണ്‍ഗ്രസിനെ പരിഹസിച്ച് എകെ ബാലന്‍പാത്രം നിറഞ്ഞു കവിഞ്ഞോ, അതോ പുകഞ്ഞ കൊള്ളിയോ: കോണ്‍ഗ്രസിനെ പരിഹസിച്ച് എകെ ബാലന്‍

ഇരുവരെയും കാണാതായതോടെ രാവിലെ മുതൽ തന്നെ രണ്ട് വീട്ടുകാരും അന്വേഷണം തുടങ്ങിയിരുന്നു. ഈ സമയത്താണ് മരിച്ചെന്ന നിലയിൽ കണ്ടെത്തിയ വാർത്ത പുറത്തുവരുന്നത്. ഒരു മരത്തിന്റെ രണ്ട് കൊമ്പുകളിലായിട്ടാരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ രണ്ടുപേരും ഒരുമിച്ച് മരിച്ചതിന്റെ കാരണത്തെക്കുറിച്ച് ഇരുവീട്ടുകാർക്കും ധാരണയില്ല. പോലീസിന് നൽകിയ മൊഴിയിലും ഇക്കാര്യം ബന്ധുക്കൾ വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം സംഭവത്തിൽ സംശയങ്ങളൊന്നുമില്ലെന്നാണ് വൈക്കം ഡിവൈഎസ്പി എജെ തോമസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

suicide-600-1

മരിച്ച അമർജിത് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് കഴിഞ്ഞശേഷം ജോലിക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. അതേസമയം കൃഷ്ണപ്രിയ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയാണ്. ഇവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടായിരുന്നതായി അറിയില്ലെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരമെങ്കിലും പ്രണയത്തിലായിരിക്കാം എന്ന സാധ്യതയാണ് പോലീസ് മുന്നോട്ടുവെക്കുന്നത്. ഇരുവരും അതേസമയം പ്രണയത്തിലായിരുന്നു എന്ന് അറിഞ്ഞിരുന്നുവെങ്കിൽ വിവാഹം നടത്തി കൊടുക്കുമായിരുന്നു എന്നും പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും പോലീസും എത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായെങ്കിലും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ബന്ധുക്കൾക്ക് വിട്ടുനൽകുക.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

 'കുട്ടിക്ക് ബാല 70 ശതമാനം ആസ്തി കൊടുത്തു,ഇനിയെങ്കിലും വെറുതേ വിടൂ'; വിമർശനങ്ങൾക്ക് മറുപടി 'കുട്ടിക്ക് ബാല 70 ശതമാനം ആസ്തി കൊടുത്തു,ഇനിയെങ്കിലും വെറുതേ വിടൂ'; വിമർശനങ്ങൾക്ക് മറുപടി

English summary
Two youth found dead in Vaikom, Police started an investigation over the death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X