Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടിന് കൈത്താങ്ങായി കോട്ടയവും; തുറന്നത് 30 ഓളം കളക്ഷന്‍ സെന്ററുകള്‍

കോട്ടയം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കാന്‍ കോട്ടയത്ത് നിന്നും സഹായം. വയനാട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കാന്‍ ജില്ലയില്‍ 30 ഓളം കളക്ഷന്‍ സെന്ററുകള്‍ ആണ് തുറന്നിരിക്കുന്നത്. ജില്ല ഭരണകൂടത്തിന്റെ കളക്ഷന്‍ സെന്ററുകളെ കൂടാതെ സന്നദ്ധസംഘടനകള്‍, വിവിധ കൂട്ടായ്മകള്‍ എന്നിവയുടെ നേതൃത്വത്തിലും കളക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന ആവശ്യസാധനങ്ങള്‍ സംഭരിക്കാനായാണ് കേന്ദ്രങ്ങള്‍ തുറന്നത്. അതിനിടെ ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന നാല് സ്വകാര്യ ബസുകള്‍ ബുധനാഴ്ചത്തെ ടിക്കറ്റ് വരുമാനം വയനാട് ദുരിതബാധിതര്‍ക്ക് നല്‍കുമെന്ന് അറിയിച്ചു. ബസിന് മുന്നില്‍ പ്രത്യേക ബാനര്‍ കെട്ടിയായിരുന്നു ഇവര്‍ ബുധനാഴ്ച സര്‍വീസ് നടത്തിയത്.

kottayam

കാഞ്ഞിരപ്പള്ളി-പാലാ റൂട്ടുകളികളില്‍ സര്‍വീസ് നടത്തിയ അഞ്ചോളം ബസിലെ കളക്ഷന്‍ തുകയും ദുരന്തബാധിതര്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. അല്‍അമീന്‍, ഫാത്തിമ, ആമീസ്, വെല്‍കം, ഗ്ലോബല്‍ ബസുകളിലെ വരുമാനമാണ് വയനാട് പുനര്‍നിര്‍മാണത്തിനായി മാറ്റിവെച്ചത്. ഇത് കൂടാതെ ബസ് ജീവനക്കാരുടെ ശമ്പള തുകയില്‍ നിന്നുള്ള ഒരുഭാഗവും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട്.

ബസ് ഉടമകള്‍ക്ക് സഹകരണവുമായി എം ഇ എസ് കോളജിലെ എന്‍ എസ് എസ് വളന്റിയര്‍മാരും അല്‍മനാര്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളും രംഗത്തെത്തി. അതേസമയം ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവശ്യസാധനങ്ങള്‍ സംഭരിക്കന്‍ കോട്ടയം ബസേലിയസ് കോളജിലാണ് കളക്ഷന്‍ സെന്റര്‍ ആരംഭിച്ചരിക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിലും കളക്ഷന്‍ സെന്റര്‍ തുറന്നിട്ടുണ്ട്.

എ ഐ വൈ എഫ്, യൂത്ത് കോണ്‍ഗ്രസ്, എസ് എഫ് ഐ, ബി ജെ പി, വിവിധ ക്ലബുകള്‍, ഭക്തസംഘടനകള്‍, വിവിധ വാട്ട്സ്ആപ്, ഫേസ്ബുക്ക് കൂട്ടായ്മകള്‍ എന്നിവരുടെ നേതൃത്വത്തിലും വയനാടിന് കൈത്താങ്ങാകുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 45000 രൂപയുടെ ഡിഡി കോട്ടയം സര്‍ക്കാര്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികള്‍ ഇന്ന് കളക്ടര്‍ക്ക് കൈമാറി.

വയനാട് ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് കോട്ടയം ജോസ് ഗോള്‍ഡ് അധികൃതരും 1.5 ലക്ഷം രൂപയുടെ ചെക്ക് അറ്റ്‌ലസ് കിച്ചണ്‍ ആന്‍ഡ് കമ്പനി സ്ഥാപകനായ ഷാജഹാനും ഇന്റീരിയര്‍ എംഡി ഷാജിത ഷാജിയും കൈമാറിയിട്ടുണ്ട് എന്നും കളക്ടര്‍ അറിയിച്ചു. വൈക്കം എംഎല്‍എ സികെ ആശയുടേയും വൈക്കം താലൂക്ക് ഓഫീസിന്റെയും നേതൃത്വത്തില്‍ സമാഹരിച്ച അവശ്യവസ്തുക്കളും കളക്ടറേറ്റില്‍ എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+