Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥിരാജിന്റെ 'കടുവ' കാണാന്‍ തീയേറ്ററിലെത്തി; ടിക്കറ്റ് നല്‍കിയില്ല; യുവാവും സഹോദരിയും കൈത്തണ്ട മുറിച്ചു

കോട്ടയം: പൃഥിരാജിന്റെ ഏറ്റവും പുതിയ ചിത്രം കടുവ കാണാന്‍ തീയേറ്ററിലെത്തിയ യുവാവും സഹോദരിയും ടിക്കറ്റ് കിട്ടാതെ വന്നതോടെ കൈത്തണ്ട മുറിച്ചു. മദ്യലഹരിയില്‍ ഇവര്‍ തീയേറ്ററില്‍ എത്തിയതോടെയാണ് അധികൃതര്‍ ടിക്കറ്റ് നല്‍കാതിരുന്നത്. ഇതോടെ ക്ഷുഭിതരായ ഇവര്‍ ജീവനക്കാരോട് വാക്കേറ്റം നടത്തി. പിന്നാലെയാണ് കൈത്തണ്ട മുറിച്ചത്.

cinema

ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കോട്ടയം അഭിലാഷ് തീയേറ്ററിന് മുന്നിലാണ് സംഭവം നടന്നത്. ഏറ്റുമാനൂര്‍ സ്വദേശികളായ യുവാവും യുവതിയുമായി മദ്യപിച്ച് തീയേറ്ററില്‍ എത്തിയത്. കടുവയുടെ ഫസ്റ്റ് ഷോയുടെ സമയമായിരുന്നു. മദ്യ ലഹരിയില്‍ ആയിരുന്ന ഇവര്‍ക്ക് ജീവനക്കാര്‍ ടിക്കറ്റ് നല്‍കിയില്ല. പിന്നാലെ വാക്കേറ്റമായി, അവസാനം ഇവര്‍ തീയേറ്ററിന് മുമ്പില്‍ ഇരുന്ന് ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇരുവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് കണ്ടതോടെ ഇവരെ പൊലീസ് വീട്ടിലേക്ക് പറഞ്ഞയച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സിലെ പ്രതി പിടിയില്‍

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍ . ചെങ്ങളം പെരിയ കൊല്ലംപറമ്പില്‍ വീട്ടില്‍ (ഇപ്പോള്‍ അയ്യമ്മാത്ര ഭാഗത്ത് വാടകക്ക് താമസം ) അഖില്‍ സുരേഷ് ( പക്കി 24) നെയാണ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനേഴ് വയസുള്ള പെണ്‍കുട്ടിയെയാണ് പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയത്.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ഡി.വൈ.എസ്.പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കുമരകം സബ് ഇന്‍സ്‌പെക്ടര്‍ എസ് സുരേഷ്, എ.എസ്.ഐ ജോര്‍ജ് വി ജോണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാധാകൃഷണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+