Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തം; സ്ഥിരീകരിച്ച് ഉന്നതതല സംഘം

കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ശക്തമാണെന്ന് കോഴിക്കോട് ചേര്‍ന്ന ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ തുടങ്ങി മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച പോലീസ് സ്റ്റേഷനുകള്‍ക്കും മറ്റും സുരക്ഷ ശക്തമാക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ത്രിതല ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ വിലയിരുത്തി. കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് വടക്കന്‍ മേഖലയിലെ മാവോയിസ്റ്റുകളുടെ സാന്നിധ്യം ശക്തമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.

രണ്ടാഴ്ച മുമ്പ് ബാങ്ക് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത തലപ്പുഴയില്‍ ആറംഗ സായുധ സംഘം എത്തിയത് ഗൗരവത്തോടെ കാണേണ്ടതാണ്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ശേഷം ഇവര്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ പോസ്റ്ററുകള്‍ പതിച്ചതിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തു.

kozhikod

ബാങ്ക് ജീവനക്കാരന്റെ മരണം ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമാണെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിയമം കയ്യിലെടുക്കുമെന്നുമാണ് പോസ്റ്ററില്‍ പരാമര്‍ശിച്ചിരുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സുരക്ഷ ഉറപ്പാക്കുന്നതിനായി ചീഫ് സെക്രട്ടറി, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഇന്റലിജന്‍സ് മേധാവി ടികെ വിനോദ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നത്.

കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, ഡിഐജി അനൂപ് കുരുവിള ജോണ്‍, ഐജി ദിനേന്ദ്രകശ്യപ്, കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പോലീസ് മേധാവിമാര്‍, ജില്ലാ കലക്ടര്‍മാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+