Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചാല്‍ നടപടി, 50 ശതമാനം ബെഡ് കൊവിഡ് ചികിത്സയ്‌ക്കെന്ന് കളക്ടര്‍

കോഴിക്കോട്: കോവിഡ് വ്യാപനം നിയന്ത്രണവിധേയമാവാതെ തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം ബെഡ്ഡുകള്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി മാറ്റി വെക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രി പ്രതിനിധികളിലെ ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്താന്‍ . വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം മുന്നോട്ടു വെച്ചത്. ജില്ലയില്‍ രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കേണ്ടതുണ്ട്.

1

ബെഡ്ഡുകളുടേയും വെന്റിലേറ്ററുകളുടേയും ഒഴിവുകളുടെ എണ്ണം ദിവസവും നാല് തവണകളിലായി പുതുക്കി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കണം. കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രോഗികളും കോഴിക്കോട് ജില്ലയില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. വിദഗ്ധ ചികിത്സ ലഭ്യമാക്കാര്‍ വെന്റിലേറ്റര്‍ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കണം. ഓരോ ആശുപത്രിയിലും കോവിഡ് രോഗികളുടെ കാര്യങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌ക് തുടങ്ങണം.

ഏതെങ്കിലും കാരണവശാല്‍ ചികിത്സ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ മറ്റ് ആശുപത്രികളിലേക്ക് ബന്ധപ്പെട്ട് ചികിത്സ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഓരോ ആശുപത്രികള്‍ക്കുണ്ട്. ചികിത്സ നിഷേധിക്കുന്ന ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ച ഷോപ്പുകളും സ്ഥാപനങ്ങളും പ്രോട്ടോക്കോള്‍ അനുസരിച്ച് പരമാവധി പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം നിര്‍ബന്ധമായും കടയുടെ / സ്ഥാപനത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം.(ഇത് 30 ചതുരശ്ര അടിക്ക് 1 വ്യക്തി എന്ന നിലയിലാണ് )

മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കട/ സൂപ്പര്‍ മാര്‍ക്കറ്റ്/സ്ഥാപന ഉടമകള്‍ക്കെതിരെ നടപടിയെടുക്കും. കടകള്‍ക്ക് മുന്നില്‍ ഒത്തുചേരലുകള്‍ ഉണ്ടാകരുത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നമ്മുടെ കോഴിക്കോട് അപ്ലിക്കേഷനിലെ SOS ബട്ടണിലെ 'റിപ്പോര്‍ട്ട് ഇഷ്യൂ (Report an Issue ) 'ഓപ്ഷന്‍ ഉപയോഗപ്പെടുത്തി പരാതികള്‍ അയക്കാം.ജില്ലാ കലക്ടര്‍ പരാതികള്‍ നേരിട്ട് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും

Recommended Video

cmsvideo
    KGMOA demand two-week lockdown in kerala | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+