കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് കോർപ്പറേഷനിലും നിയമന വിവാദം: ഷംസീറിന്റെ സഹോദരന് വഴിവിട്ട് സഹായമെന്നും പ്രതിപക്ഷം

Google Oneindia Malayalam News

കോഴിക്കോട്: തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോട് നഗരസഭയിലും നിയമന വിവാദം. കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികലുടെ താത്കാലിക ഒഴിവുകളിലേക്ക് സി പി എം അനുഭാവികളെ നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നിയമനം നടത്താനുള്ള ഇന്റർവ്യൂ ബോർഡില്‍ നിന്നും ബി ജെ പി കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിവാക്കിയെന്നും സി പി എം പ്രതിന്ധികളെ മാത്രം ഉള്‍പ്പെടുത്തിയാണ് തട്ടിപ്പെന്നുമാണ് ആരോപണം.

അനൂപ് പറയുന്നത് സത്യമെന്ന് സനൂജ: ഒരു കോടി കിട്ടിയത് മുതല്‍ വീട്ടില്‍ ക്യൂ, വന്നവരിൽ തട്ടിപ്പുകാരുംഅനൂപ് പറയുന്നത് സത്യമെന്ന് സനൂജ: ഒരു കോടി കിട്ടിയത് മുതല്‍ വീട്ടില്‍ ക്യൂ, വന്നവരിൽ തട്ടിപ്പുകാരും

കോർപ്പറേഷന്റെ ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബി ജെ പി. ആരോഗ്യ വിഭാഗത്തിലെ ശൂചീകരണ തൊഴിലാളികളുടെ ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയായിരുന്നു കോഴിക്കോട് കോർപ്പറേഷന്‍ അപേക്ഷ ക്ഷണിച്ചത്. 122 ഒഴിവുകളാണ് ആകെ ഉണ്ടായിരുന്നത്. ആയിരത്തോളം പേരാണ് അപേക്ഷയുമായി എത്തിയത്. എന്നാല്‍ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയുടെ നേതൃത്വത്തിലുള്ള ഇന്റർവ്യൂ ബോർഡില്‍ പ്രതിപക്ഷത്ത് നിന്നും ആരേയും ഉള്‍പ്പെടുത്തിയില്ലെന്നാണ് ആരോപണം.

 kozhikkodmap

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മേയർ ഡോ. ബീന ഫിലിപ്പ് നിഷേധിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് അഭിമുഖം നടത്തിയതെന്നാണ് മേയർ വ്യക്തമാക്കുന്നത്. അതേസമയം, സ്പീക്കര്‍ എ.എന്‍. ഷംസീറിന്‌റെ സഹോദരന്‍ ഷാഹിറിന് കോഴിക്കോട് കോര്‍പ്പറേഷന്‍ വഴിവിട്ട് സഹായങ്ങള്‍ ചെയ്തതായും പ്രതിപക്ഷം ആരോപിക്കുന്നു. ബസ് വെയ്റ്റിങ് ഷെല്‍ട്ടറുകള്‍ നവീകരിക്കാനും പരിപാലിക്കാനുമുളള കരാറെടുത്ത ഷാഹിര്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഡെപ്പോസിറ്റ് തുക അടച്ചിട്ടില്ലെന്നാണ് ആരോപണം. എന്നാല്‍ ഡെപ്പോസിറ്റ് തുക നല്‍കിയിട്ടില്ലെങ്കിലും പരിപാലന ചെലവിനത്തില്‍ പത്തുലക്ഷത്തിലേറെ രൂപ ഷാഹിര്‍ അടച്ചെന്നാണ് കോർപ്പറേഷന്‍ വ്യക്തമാക്കുന്നത്.

Kozhikode
English summary
Appointment Controversy in Kozhikode Corporation too: Opposition alleges against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X