• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ദ്വീപ് ജനതയുടെ പൗരാവകാശമാണ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യുന്നത്: സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട് : ഇന്ത്യയുടെ ഭരണഘടന പൗരന്‍മാര്‍ക്കു നല്‍കിയ മൗലികാവകാശങ്ങളുടെ ലംഘനമാണ് കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയോടെ ലക്ഷദ്വീപില്‍ നടക്കുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മറ്റി നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരങ്ങള്‍ അണിനിരക്കേണ്ട സമരമായിരുന്നു ഇതെന്നും എണ്ണമല്ല മനസ്സും മനോഭാവവുമാണ് വലുതെന്നും തങ്ങള്‍ പറഞ്ഞു.

ദ്വീപുകാരോട് കടലിന് തോന്നുന്ന സ്നേഹം പോലും കേന്ദ്ര ഭരണകൂടത്തിന് തൊന്നുന്നില്ലയെന്നത് ദുഖകരമാണ്. ഭൂമിയും തൊഴിലുമെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നതിന്റെ ഭാഗമാണ് അധിനിവേശം. വികസനം എന്ന ഓമനപ്പേരിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ അവിടെ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അഗത്തിയിലെ എയര്‍പോര്‍ട്ടിനുള്ള സ്ഥലം അവിടുത്തെ ജനങ്ങള്‍ സംഭാവന ചെയ്യതതാണ്. വികസന വിരോധികളായിരുന്നുവെങ്കില്‍ അവര്‍ ഇതിന് ശ്രമിക്കുമായിരുന്നില്ല. നുണപ്രചാരണത്തിലൂടെ ഒരു ജനതയുടെ ആത്മവിശ്വാസത്തെയാണ് മോദി സര്‍ക്കാര്‍ തകര്‍ക്കുന്നത്. എറെ ഗുഢലക്ഷ്യത്തോടെയാണ് അഡ്മിനിസ്‌ട്രേറ്ററെ അവിടെ നിയമിച്ചിട്ടുള്ളത്.

ലക്ഷദ്വീപ് ജനതയുടെ നിഷ്‌കളങ്കത മുതലാക്കി അവിടെ എന്തും ചെയ്യാം എന്നാണ് കേന്ദ്ര ഭരണം കരുതിയിട്ടുള്ളത്. എന്നാല്‍ സഹന സമരത്തിലൂടെയാണ് ലക്ഷദ്വീപ്കാര്‍ ഈ നീക്കങളെ നേരിടുന്നത്. അധിനിവേശ ശക്തികള്‍ക്കെതിരെയും കോര്‍പ്പറേറ്റ് സമൂഹത്തിനെതിരെയും ഗാന്ധിജി നടത്തിയ സമരരീതിയാണ് ലക്ഷദ്വീപ് ജനത സംഘ്പരിവാരിനെതിരെ നടത്തുന്നത്.

ഇത് ചരിത്രത്തിന്റെ ആവര്‍ത്തനമാകും. ഗാന്ധിജി പുറത്ത് നിന്ന് വന്ന അധിനിേശ ശക്തികള്‍ക്കെതിരെയാണ് പോരാടിയതെങ്കില്‍, ഇന്ത്യക്ക് അകത്ത് നിന്നുള്ള ശത്രുക്കളോടാണ് ദ്വീപ് ജനത പോരാടുന്നത്. ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായി ദ്വീപുകാര്‍ക്കൊപ്പം നിലയുറപ്പിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കേരളയീയര്‍ ലക്ഷദ്വീപിനോട് എറെ ഹൃദയബന്ധമുള്ളവരാണ്. അവിടുത്തെ സംസാരഭാഷ തന്നെ മലയാളം ആണ്. ആ അര്‍ത്ഥത്തില്‍ പിന്തുണ നല്‍കല്‍ മലയാളികളുടെ കടമയാണ്. ചരിത്രപരമായ ഉത്തരവാദിത്വമാണ് യൂത്ത്‌ലീഗ് നടത്തുന്നത് തങ്ങള്‍ തുടര്‍ന്നു.

cmsvideo
  Poet KG sankara pillai criticize BJP in lakshadweep

  ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

  ലോകത്തിലെ ഏറ്റവും മനോഹര ദ്വീപായ, സമാധാനപ്രിയര്‍ അധിവസിക്കുന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഒളിയജണ്ടകള്‍ ആണ് അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കലാപം നടത്തിയും ജനങ്ങളെ ഭിന്നിപ്പിച്ചും അധികാരത്തില്‍ എത്തിയ നരേന്ദ്രമോദിയുടെ പുതിയ കലാപ ശ്രമമാണ് ലക്ഷദ്വീപില്‍ നടപ്പിലാക്കിയ കരിനിയമങ്ങള്‍ക്ക് പിന്നിലെന്ന് പി.കെ ഫിറോസ് പറഞ്ഞു.

  മാലിദ്വീപില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് സാക്ഷി മാലിക്, ബിക്കിനി ചിത്രങ്ങല്‍ വൈറല്‍

  Kozhikode
  English summary
  centre destorying fundamental rights of lakshadweep people says sadik ali thangal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X