കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം
വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയ്ക്കടുത്ത് പുളിയഞ്ചോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരായിരുന്ന അഞ്ച് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശികളാണ് കാറിലുണ്ടായിരുന്നവരെന്നാണ് പ്രാഥമിക വിവരം. ഇവർ കരിപ്പൂർ വിമാനത്താവളത്തിൽ പോയി തിരിച്ചുവരുന്ന വഴിയാണ് അപകടം. എന്നാൽ മരിച്ചത് ആരൊക്കെയെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ വിശദാംശങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി.
അടിയന്തര നീക്കങ്ങൾ- ദില്ലിയിൽ ചിരാഗ് പാസ്വാന്റെ യോഗം- ചിത്രങ്ങൾ
സംഭവ സ്ഥലത്തുതന്നെ അഞ്ചു പേരും മരിക്കുകയായിരുന്നു. അപകടം നടന്ന് ഉടൻ സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. ലോറി ഡ്രൈവർക്ക് കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ബൊലേറോ യാത്രികർ റോഡിൽ തെറിച്ചുവീണതായി പൊലീസും നാട്ടുകാരും പറഞ്ഞു. സംഭവ സമയത്ത് മഴയുണ്ടായിരുന്നതായും അവർ പറഞ്ഞു.
അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications