Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം ലൗ ജിഹാദ് അല്ല; ഷിജിന്‍ ഒരു ലക്ഷം വാങ്ങിയെന്ന് ജോയ്‌സ്‌നയുടെ പിതാവ്, കെണിയാണെന്നും ആരോപണം

കോഴിക്കോട് : കോടഞ്ചേരിയിലെ ജോയ്‌സ്‌നയും ഷിജിനും തമ്മിലുള്ള വിവാഹം ലൗജിഹാദ് അല്ലെന്നും മകളെ കെണിയില്‍പ്പെടുത്തിയതാണെന്ന് ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് പറയുന്നു. ഇങ്ങനെ ഒരു ബന്ധമുണ്ടെങ്കില്‍ അവള്‍ക്ക് അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടെന്നും പിതാവ് പറയുന്നു. മകള്‍ ഒരിക്കലും ഇക്കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് .

മകളുടെ വിവാഹം ലൗ ജിഹാദാണെന്നാണ് പലരും പറയുന്നത്. ഇത് തന്റെ മറ്റ് മക്കളുടെ ബാവിയെ പോലും ബാധിക്കുന്ന കാര്യമാണ്. വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ജോയ്‌സ്‌ന. ആ സമയത്ത് സോഷ്യല്‍ മീഡിയ വഴിയാണ് രണ്ട് പേരും പരിചയപ്പെടുന്നത്. മകളുടെ കയ്യില്‍ നിന്നും ഷിജിന്‍ ഒരു ലക്ഷം രൂപ വാങ്ങുകയും ചെയ്തിരുന്നു.

kerala

കഴിഞ്ഞ മാസമാണ് ജോയ്‌സ്‌ന അവധിക്ക് നാട്ടിലെത്തിയത്. മകളുടെ സമ്മതപ്രകാരം മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ തലേദിവസമാണ് സുഹൃത്തിന് ആധാര്‍ കാര്‍ഡ് അയച്ചുകൊടുക്കണമെന്ന് പറഞ്ഞ് മകള്‍ വീട്ടില്‍ നിന്നിറങ്ങുന്നത്. പിന്നീട് കോഴിക്കോട് വരെ പോയി മറ്റൊരു സുഹൃത്തിനെ കാണാന്‍ പോയെന്ന് പറഞ്ഞ് വീണ്ടും വിളിച്ചു. ഇതിന് ശേഷം മകളുടെ ഫോണ്‍ ഓഫായി .

അതിന് ശേഷം ഇളയ മകള്‍ക്ക് സുഹൃത്തിന്റെ നമ്പര്‍ എന്ന് പറഞ്ഞ് നല്‍കിയ നമ്പറിലേക്ക് വിളിച്ചു. എന്നെ ഇവര്‍ വിടുന്നില്ലെന്ന് പറഞ്ഞാണ് മകള്‍ അവസാനിമായി വിളിച്ചത്. മകള്‍ പണം കൊടുത്ത കാര്യം വിവാഹം നിശ്ചയിച്ച യുവാവിന് അറിയാമായിരുന്നു. ചോദിച്ചപ്പോള്‍ പരിചയമുള്ള ആളാണ് നേതാവാണ് പണം തിരിച്ചുതരും എന്നാണ് പറഞ്ഞത്. പിന്നീട് പണം ചോദിച്ച് വിളിച്ചിരുന്നു.

ഇന്ന് തരാമെന്ന് പറഞ്ഞാണ് ഷിജിന്‍ മകളെ വണ്ടിയില്‍ കയറ്റി കൊണ്ട് പോയതെന്ന് സംശയിക്കുന്നു. പിന്നീട് മകളെ പറഞ്ഞ് മനംമാറ്റുകയായിരുന്നു. അങ്ങനെ ഒരു ബന്ധം അവള്‍ക്ക് ഉണ്ടെങ്കില്‍ അത് പറയാനുള്ള സ്വാതന്ത്ര്യം വീട്ടില്‍ ഉണ്ട്. ഒരിക്കലും ഈ കാര്യം അവള്‍ പറഞ്ഞിട്ടില്ല. മകളെ കെണിയില്‍ പെടുത്തിയതാണെന്നും പിതാവ് പറയുന്നു.

അതേസമയം, ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം എല്‍ എയുമായ ജോര്‍ജ് എം തോമസിന്റെ പ്രസ്താവന വലിയ വിവാദമാണ് സൃഷ്ടിച്ചത്. ലൗ ജിഹാദ് ഉണ്ടെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് നടത്തിയ പരാമര്‍ശം നാക്കുപിഴ എന്നാണ് സി പി എം വിശദീകരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്തെത്തി.

Recommended Video

cmsvideo
    കോഴിക്കോട്: ജോയ്സ്നയെപ്പറ്റി ആശങ്കയുണ്ടെന്ന് മാതാപിതാക്കള്‍

    ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളെ ലക്ഷ്യം വച്ചുകൊണ്ട് ലൗ നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നു എന്ന് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞപ്പോള്‍ കേരള പൊലീസ് കേസെടുത്തു. സി പി എം നേതാക്കള്‍ ലൗ ജിഹാദിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ നാക്കുപിഴയും അതേ വിഷയം പാല ബിഷപ്പ് പറയുമ്പോള്‍ മതസ്പര്‍ദ്ധ വളര്‍ത്തുവാന്‍ എന്ന പേരില്‍
    പോലീസ് കേസും എന്ത് നീതിയുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്ര മന്ത്രി ചോദിച്ചു .

    മുഖ്യമന്ത്രി പിണറായി വിജയന്‍ നിരവധി വേദികളില്‍ അഭിവന്ദ്യനായ കല്ലറങ്ങാട്ട് പിതാവിനെ അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ സിപിഎം നേതാവ് ലൗ ജിഹാദ് ഉണ്ടെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+