ഇത്തവണയും മാറാതെ കൊയിലാണ്ടി: കാനത്തില്‍ ജമീലയ്ക്ക് 7431 വോട്ടുകളുടെ വിജയം
കോഴികോട്: കൊയിലാണ്ടി മണ്ഡലം എല്‍ഡിഎഫിന് വേണ്ടി നിലനിര്‍ത്തി കാനത്തില്‍ ജമീല. യുഡിഎഫിലെ എന്‍ സുബ്രഹ്മണ്യനെതിരെ 7431 വോട്ടുകള്‍ക്കാണ് കാനത്തില്‍ ജമീല വിജയിച്ചത്. നിലവില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാണ് കാനത്തില്‍ ജമീല. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമില്ലെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ വിജയം സുനിശ്ചിതമാണെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു.
മണ്ഡലം തിരികെ പിടിക്കുമെന്ന് യുഡിഎഫ് അവകാശപ്പെട്ടിരുന്നെങ്കിലും അത് വിജയം കണ്ടില്ല. കഴിഞ്ഞ തവണത്തെക്കാള്‍ വോട്ടുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് എന്‍ഡിഎ അവകാശപ്പെട്ടപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള‍് പ്രകാരം ബിജെപിയുടെ വോട്ട് ശതമാനം ഇത്തവണ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം 22,080 വോട്ടാണ് ബീ.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.പി രാധാകൃഷ്ണന് ഈ വോട്ടുകള്‍ സ്വന്തമാക്കാന്‍ സാധിച്ചില്ല. അവസാനഘട്ട കണക്കുകള്‍ കൂടി പുറത്ത് വന്നാലെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കൊയിലാണ്ടി മണ്ഡലത്തില്‍ 24,500 വോട്ട് ലഭിച്ചിരുന്നു. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ 13,369 വോട്ടിനാണ് എല്‍.ഡി.എഫിലെ കെ.ദാസന്‍ യൂ.ഡി.എഫിലെ എന്‍.സുബ്രഹ്മണ്യനെ തോല്‍പ്പിച്ചത്. 70593 വോട്ട് കെ.ദാസനും,57224 വോട്ട് എന്‍.സുബ്രഹ്മണ്യനും 22,080 വോട്ട് ബി.ജെ.പിയിലെ കെ,രജനീഷ് ബാബുവിനും ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 3071 വോട്ടിന്‍റെ ലീഡായിരുന്നു മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്നത്.
Recommended Video

കൊയിലാണ്ടി ,പയ്യോളി നഗരസഭകളും, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി , തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്. ഇതില്‍ പയ്യോളി നഗരസഭയില്‍ മാത്രമാണ് യുഡിഎഫ് ഭരണം.












Click it and Unblock the Notifications