കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെമ്പനോടയില്‍ പുലിയെ കുടുക്കാന്‍ നാട്ടുകാര്‍ ചെയ്തത്... ആടിനെ എത്തിച്ചു, ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

ചക്കിട്ടപാറ: ചെമ്പനോട ആലമ്പാറ കുരിശുമലയില്‍ പുലിയെ പിടിക്കാനായി കൊണിയൊരുക്കാന്‍ നാട്ടുകാര്‍ എത്തിച്ചത് ആടിനെ. എന്നാല്‍ ഇതിനെയും വന്യജീവി കൊന്ന നിലയില്‍ കണ്ടെത്തി. പകല്‍ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തീറ്റ നല്കാന്‍ കെട്ടിയ സമയത്താമ് ആട് കൊല്ലപ്പെട്ടത്. ആടിനെ ഭൂരിഭാഗവും തിന്നുതീര്‍ത്ത നിലയിലായിരുന്നു. ചെന്നായ കൂട്ടമാണ് ആടിനെ കൊന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം. ചെന്നായകളെ ആ സമയത്ത് പ്രദേശത്ത് കാണുകയും ചെയ്തിരുന്നു.

1

പക്ഷേ നാട്ടുകാര്‍ കടുത്ത ആശങ്കയിലാണ്. ആടിനെ കൊല്ലുന്നത് ആരും നേരിട്ട് കാണാത്തതിനാല്‍ പുലിയാണോയെന്നാണ് ആശങ്ക. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആടിന്റെ അവശിഷ്ടം പ്രദേശത്ത് തന്നെ കുഴിച്ച് മൂടി. കൂട് സ്ഥാപിച്ച് രണ്ട് രാത്രി പിന്നിട്ടെങ്കിലും പുലി കൂട്ടില്‍ കുടുങ്ങിയിട്ടില്ല. ഒരാഴ്ച്ചയ്ക്കുള്ളില്‍ തുടര്‍ച്ചയായി അഞ്ച് ആടുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുലിയെ കുടുക്കാന്‍ വയനാട്ടില്‍ നിന്ന് കൂട് എത്തിച്ചത്.

താമരശ്ശേരിയില്‍ നിന്ന് എത്തിയ വനംവകുപ്പിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മന്ത്രി ടിപി രാമകൃഷ്ണന്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് ഈ സംഘത്തെ തിരച്ചിലിനായി നിയോഗിച്ചത്. അടുത്ത ദിവസം ഒരു കൂട് കൂടി എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുലിയെ കണ്ട മേഖലയ്ക്ക് സമീപത്തെ സ്വകാര്യ ഭൂമിയിലെ കാടുകള്‍ വെട്ടുന്നതിന് അടിയന്തര നടപടിയെടുക്കാന്‍ കളക്ടര്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി.

അതേസമയം മേഖല ഇപ്പോഴും പുള്ളിപ്പുലി ഭീതിയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ആടുകളെ മേയ്ക്കുന്നതിനിടെ റെജി എന്നയാളുടെ ആടുകളെ പുള്ളിപ്പുലി പിടികൂടിയിരുന്നു. കൊന്നുതിന്ന ആടിനെ 150 മീറ്റര്‍ അകലയൊണ് കണ്ടെത്തി. കടുവയാണ് ആടുകളെ ആക്രമിച്ചതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നത്. ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്. ഇതിലൂടെ കടുവയെ പിന്തുടര്‍ന്ന് പിടികൂടാനാവുമെന്നാണ് വിലയിരുത്തല്‍.

Recommended Video

cmsvideo
Unlock 1.0; അനുമതി ഉണ്ടായിട്ടും തുറക്കാതെ കോഴിക്കോട് ജില്ലയിലെ ഒട്ടുമിക്ക ആരാധനാലയങ്ങളും

Kozhikode
English summary
kozhikode: chembenoda locals brings goat to trap tiger, but wolf packs killed the bait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X