കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്രമാതീതമായ ജനസംഖ്യാ വർധന കേരളത്തിന്റെ പുരോഗതിക്ക് തടസം: പി.രഘുനാഥ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ക്രമാതീതമായ ജനസംഖ്യാ വർദ്ധനവ് കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും തടസമാവുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് പി രഘുനാഥ്. ജനസംഖ്യാ പെരുപ്പം ചൂണ്ടിക്കാട്ടി തീവ്രവാദ ശക്തികൾ സംസ്ഥാനം വിഭജിക്കണമെന്ന് ആവശ്യപ്പെട്ടത് ഭാവിയിലുണ്ടാകുന്ന അപകടകരമാവുന്ന അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ചെറിയ സംസ്ഥാനമായ കേരളത്തെ വിഭജിച്ച് കാശ്മീർ മാതൃകയിൽ പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള തീവ്രമതമൗലികവാദികളുടെ നീക്കത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പിണറായി സർക്കാർ കൈക്കൊള്ളുന്നത്. പി.വി അബ്ദുൾ വഹാബ് എം.പിയെ പോലുള്ളവർ വിദേശരാജ്യങ്ങളിൽ പോയി ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ സാധ്യമല്ലെന്ന് പറയുന്നതിന് പിന്നിൽ പുതിയ സംസ്ഥാന അജണ്ടയുണ്ടെന്നും രഘുനാഥ് പ്രസ്താവനയിൽ പറഞ്ഞു.

BJP

മലപ്പുറം,കോഴിക്കോട് ജില്ലകൾ വിഭജിക്കണമെന്ന ചില ലീഗ് നേതാക്കളുടെ ആവശ്യവും ദുരുദ്ദേശപരമാണ്. പ്രകൃതിദുരന്തങ്ങളിൽ പോലും മതമൗലികവാദികൾ മതം കലർത്തുന്നതും വാട്സാപ്പ് ഹർത്താലും വടക്കൻ കേരളത്തിലെ അപകടകരമായ അവസ്ഥയുടെ പ്രത്യക്ഷ ഉദ്ദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
Kozhikode
English summary
Kozhikode Local News: BJP leader O Raghunath's comments about population
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X