കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജീവന്‍ നിലനിര്‍ത്താന്‍ ജൈവകൃഷിയിലേക്ക് തിരിച്ചുപോവണം: എംഐ ഷാനവാസ് എംപി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തെറ്റായ കൃഷിരീതി അവംലബിച്ചത് കാരണം നമ്മുടെ മണ്ണും വെള്ളവും മലിനമായി നശിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നും കഴിക്കാന്‍ സാധിക്കാത്തവിധം നമ്മുടെ ഭക്ഷണം വിഷമയമായി മാറിയിട്ടുണ്ടെന്നും ജൈവകൃഷിയിലേക്ക് തിരിച്ചുപോവലല്ലാതെ ഇനി പരിഹാരമില്ലെന്നും വയനാട് പാര്‍ലമെന്റ് അംഗം എം.ഐ ഷാനവാസ് എം.പി.

2023 ആവുമ്പോഴേക്കും ഇന്ത്യയെ സമ്പൂര്‍ണ ജൈവ കൃഷിയിലേക്കു തിരികെ കൊണ്ടുപോവുകയെന്ന ആശയവുമായി 'മെയ്ക് ഇന്ത്യ ഓര്‍ഗാനിക് 2023' പദ്ധതിയുടെ ഭാഗമായി സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി (എസ്.പി.സി) കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പുതുതായി ആരംഭിച്ച അഞ്ച് ഫ്രാഞ്ചൈസികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് ഓടത്തെരുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Shanavas

വിഷരഹിത ഭക്ഷ്യോല്‍പ്പാദനം നടത്തുക, വര്‍ദ്ധിച്ചു വരുന്ന മാരകരോഗങ്ങളില്‍ നിന്ന് മോചനം നേടുക എന്നിവയാണ് എ്‌സ്.പി.സി നല്‍കുന്ന സന്ദേശം. വീട്ടിലെ അടുക്കളമാലിന്യങ്ങളെ സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റുന്ന ബയോക്ലീന്‍ വെയ്സ്റ്റ് കമ്പോസ്റ്ററിന്റെയും വിവിധ വിളകള്‍ക്കാവശ്യമായ ജൈവവളങ്ങളുടെയും വിതരണോദ്ഘാടനം എംപി എം.ഐ ഷാനവാസ് നിര്‍വഹിച്ചു.

കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അധ്യക്ഷത വഹിച്ചു. എന്‍.കെ അബ്ദുര്‍റഹ്മാന്‍, എം.ടി അശ്‌റഫ്, എസ്.പി.സി ചെയര്‍മാന്‍ എന്‍.ആര്‍ ജയ്‌മോന്‍, ഡയറക്ടര്‍ ജയകൃഷ്ണന്‍, ജലീല്‍ സിപി എന്നിവര്‍ സംസാരിച്ചു. ഗോതമ്പറോഡ്, ഓമശ്ശേരി, അരീക്കോട്, ചേന്ദമംഗല്ലൂര്‍ തുടങ്ങി എസ്.പി.സിയുടെ അഞ്ച് ബ്രാഞ്ചുകളുടെ ഉദ്ഘാടനമാണ് നടന്നത്.

Kozhikode
English summary
Kozhikode Local News about MI Shanavas comments on agriculture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X