കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒട്ടേറെ വൃക്കരോഗികളുടെ ആശാകേന്ദ്രമാകുകയാണ് കുറ്റ്യാടിയിലെ സ്നേഹസ്പർശം ഡയാലിസിസ് സെന്റർ

  • By Desk
Google Oneindia Malayalam News

കുറ്റ്യാടി: ഒട്ടേറെ വൃക്കരോഗികളുടെ ആശാകേന്ദ്രമാകുകയാണ് കുറ്റ്യാടിയിലെ സ്നേഹസ്പർശം ഡയാലിസിസ് സെന്റർനാലുവർഷംമുമ്പ് കൊട്ടും കുരവയുമൊന്നുമില്ലാതെ തുടങ്ങിയതാണ് കുറ്റ്യാടിയിലെ സ്നേഹസ്പർശം ഡയാലിസിസ് സെന്റർ. ഈ കേന്ദ്രമിപ്പോൾ ഒട്ടേറെ വൃക്കരോഗികളുടെ ആശാകേന്ദ്രമായിരിക്കുകയാണ്. ജില്ലയ്ക്കു പുറത്തുനിന്നുപോലും ഡയാലിസിസ് ആവശ്യവുമായി ആളുകൾ എത്തുന്നു. വൃക്കരോഗികളാണ് കുറ്റ്യാടിയിലെ ഈ ഡയാലിസിസ് കേന്ദ്രത്തെ ആശ്രയിക്കുന്നത്.

<strong>പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി... 12 കാരിയെ വീണ്ടും പീഡിപ്പിച്ചു, വയനാട് മീനങ്ങാടി സ്വദേശി അറസ്റ്റിൽ</strong>പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി... 12 കാരിയെ വീണ്ടും പീഡിപ്പിച്ചു, വയനാട് മീനങ്ങാടി സ്വദേശി അറസ്റ്റിൽ

അതിൽ കുരുന്നുകളും ഉടുതുണിക്ക് മറുതുണിയില്ലാത്ത അശരണരുമൊക്കെയുണ്ട്. 19,634 ഡയാലിസിസ് ഇതിനകം ഇവിടെ പൂർത്തിയായി. ഡയാലിസിസിന്‌ വിധേയരായിക്കൊണ്ടിരുന്നവരിൽ 16 പേർ ഇതിനകം മരിച്ചു.യന്ത്രങ്ങൾ വഴി മൂന്ന് ഷിഫ്റ്റുകളിലായാണ് ഇത്രയും പേർക്ക് ഡയാലിസിസ് ചെയ്യുന്നത്. വൻ തുകമുടക്കി പുറത്തുള്ള കേന്ദ്രങ്ങളിൽപ്പോയി ഡയാലിസിസ് ചെയ്യാനാവാത്തവർക്കാണ് തികച്ചും സൗജന്യമായി ഇവിടെ ഡയാലിസിസ് ചെയ്തുവരുന്നത്. ഒരു മാസം ആറുലക്ഷം രൂപയാണ് കേന്ദ്രത്തിന്റെ ചെലവ്. ജനകീയ കൂട്ടായ്മയിലൂടെയാണ് ചെലവ് കണ്ടെത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗത്തിന്റെ സഹായവും ലഭിക്കുന്നുണ്ട്.

Dialysis center

കുന്നുമ്മൽ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലെ വൃക്കരോഗികൾക്കാണ് സ്നേഹസ്പർശം സെന്ററിൽ ഡയാലിസിസ് നടത്തുന്നത്. ഡയാലിസിസിനായി ഒട്ടേറെപ്പേർ പുറത്ത് ഊഴംകാത്തുനിൽക്കുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണ് അപേക്ഷകരിൽനിന്ന്‌ മുൻഗണനക്കാരെ തിരഞ്ഞെടുക്കുന്നത്. എന്നാൽ, നാൾക്കുനാൾ ഡയാലിസിനുള്ള അപേക്ഷകരുടെ എണ്ണം കൂടിവരുന്നത് കണക്കുകൂട്ടലുകൾ തെറ്റിക്കുന്നുവെന്നാണ് അധികാരികളുടെ പക്ഷം.

ഇ.കെ. വിജയൻ എം.എൽ.എ. ചെയർമാനും പാറക്കൽ അബ്ദുള്ള കൺവീനറും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ്കുട്ടി ചീഫ് കോ-ഓർഡിനേറ്ററുമായ കമ്മിറ്റിക്കാണ് സെന്റിന്റെ ഭരണച്ചുമതല. കുറ്റ്യാടിയിലെ പഴയ ഗവ. ആശുപത്രി കെട്ടിടത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്.

Kozhikode
English summary
Kuttyadi snaha sparsam dialysis center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X