തൊഴിലാളി ക്ഷേമനിധി ബിൽ ഭേദഗതി: സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെകെ രമ എംഎല്‍എ
കോഴിക്കോട്: കേരള സര്‍ക്കാറിന്റെ തൊഴിലാളി ക്ഷേമനിധി ബിൽ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എംപി നേതാവും വടകര എംഎല്‍എയുമായി കെകെ രമ. തൊഴിൽ-തൊഴിലാളി ക്ഷേമ മേഖലയിൽ അടിയന്തിര പ്രാധാന്യമർഹിക്കുന്ന ഒട്ടേറെ വിഷയങ്ങൾ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് ഈ ബിൽ തയ്യാറാക്കിയിരിക്കുന്നത്. ഇടതുപക്ഷം എന്ന് സ്വയം അവകാശപ്പെടുന്നവർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും തൊഴിലാളി വിരുദ്ധമായ ഭേദഗതി പാസാക്കിയെടുക്കുവാൻ സർക്കാർ ശ്രമിക്കുന്നത്. ഒരു കാരണവശാലും ഈ ഗതികെട്ട കാലത്തു ഇങ്ങനെയൊരു ഭേദഗതി അംഗീകരിക്കാൻ കഴിയില്ലെന്നും കെകെ രമ നിയമസഭയില്‍ വ്യക്തമാക്കി. കെകെ രമ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കോവിഡ് മഹാമാരി തൊഴിൽ-സാമ്പത്തിക മേഖലകളാകെ തകർത്തു കഴിഞ്ഞ കടുത്ത പ്രതിസന്ധിക്കിടെയാണ് വിവിധ തൊഴിൽ മേഖലകളിലെ ക്ഷേമനിധിയിലെ തൊഴിലാളി വിഹിതം പതിനൊന്നിരട്ടിയാക്കി വർദ്ധന വരുത്തിക്കൊണ്ടുള്ള തൊഴിലാളി ക്ഷേമനിധി ബിൽ ഭേദഗതി അംഗീകാരത്തിനായി നിയമ സഭയുടെ മുൻപിൽ വരുന്നത്. തൊഴിൽ-തൊഴിലാളി ക്ഷേമ മേഖലയിൽ അടിയന്തിര പ്രാധാന്യമർഹിക്കുന്ന ഒട്ടേറെ വിഷയങ്ങൾ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് ഈ ബിൽ തയ്യാറാക്കിയിരിക്കുന്നത്.

സ്ഥിരം തൊഴിൽ എന്ന സങ്കല്പനവും തന്റെ ആയുസ്സും അധ്വാനവും ആരോഗ്യവും ചെലവഴിച്ച് പടുത്തുയർത്തുന്ന മേഖലകളിൽ നിന്ന് ലഭിക്കുന്ന വിവിധാനുകൂല്യങ്ങളുമുളള തൊഴിലാളിയും പതുക്കെ പതുക്കെ അപ്രത്യക്ഷമാവുകയാണ്. ഘടനാപരമായ സാമ്പത്തിക പരിഷ്കാരങ്ങളാൽ സർവ്വ മേഖലയിലും കരാർ തൊഴിലാളികളും കരാർ തൊഴിലും പെരുകുകയാണ്.
പുതിയ രൂപത്തിലും ഭാവത്തിലും കൂലിയടിമത്തം തിരികെ കൊണ്ടു വരികയാണ് നവ ലിബറലിസം.
ഇത്തരം വിഷയങ്ങൾ ജനങ്ങളെ പഠിപ്പിക്കുകയും, അതിനെതിരെ തൊഴിലാളികളെയും ബഹുജനങ്ങളെയും അണിനിരത്തി ഉജ്ജ്വല പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്യുക ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ബാധ്യതയാണ്.
ആ ഇടതുപക്ഷം എന്ന് സ്വയം അവകാശപ്പെടുന്നവർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും തൊഴിലാളി വിരുദ്ധമായ ഭേദഗതി പാസാക്കിയെടുക്കുവാൻ സർക്കാർ ശ്രമിക്കുന്നത്.
ഒരു കാരണവശാലും ഈ ഗതികെട്ട കാലത്തു ഇങ്ങനെയൊരു ഭേദഗതി അംഗീകരിക്കാൻ കഴിയില്ലെന്ന് സഭയിൽ പറഞ്ഞു. ഇതിനെതിരെ സഭയ്ക്ക് പുറത്തും വലിയ തൊഴിലാളി പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.
തൊഴിലാളിവർഗ്ഗപ്രസ്ഥാനം അതിന്റെ വർഗ്ഗ നിലപാടുകൾ മറന്ന് സ്വന്തമായി വൻകിട സ്ഥാപനങ്ങൾ, സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ,
വാട്ടർ- തീംപാർക്കുകൾ, സ്വാശ്രയ കോളേജുകൾ, ചാനലുകൾ എന്നിവയുടെയെല്ലാം നടത്തിപ്പുകാരാവുന്നു.
ഈ സ്ഥാപനങ്ങളിലെല്ലാം കരാർ തൊഴിലാളികളെ നിർത്തി തുച്ഛമായ വേതനത്തിൽ പണിയെടുപ്പിക്കുന്നതും, തൊഴിൽ സ്ഥിരതയും, തൊഴിലവകാശാവും നിഷേധിക്കുന്നതും ഒരു പുതുമയല്ലാത്ത കാഴ്ചയായിരുന്നു.
നമ്മുടെ സ്വകാര്യ ആശുപത്രികളിലെല്ലാം ജോലി ചെയ്യുന്ന നഴ്സുമാർക്ക് കൃത്യമായ വേതനവ്യവസ്ഥ കൊണ്ടുവരുന്നതിനും, തൊഴിൽ സ്ഥിരത ഉറപ്പു വരുത്തുന്നതിനും കഴിഞ്ഞ നാളുകളിൽ നടന്ന ഉജ്ജ്വല സമരങ്ങൾ നമ്മളെല്ലാം കണ്ടതാണ്. തൊഴിൽ നീതിക്കായി നഴ്സുമാർ നടത്തി വന്നിരുന്ന വലിയ സമരങ്ങളോട് ഇടതുപക്ഷം സ്വീകരിച്ച നിലപാട് എന്താണ് ? ഇടതുപക്ഷം ഭരണ സാരഥ്യം വഹിക്കുന്ന സഹകരണ ആശുപത്രികളിൽ തുച്ഛമായ പ്രതിഫലത്തിന് തൊഴിലെടുക്കുന ധാരാളം നഴ്സുമാർ ഉണ്ട്.
സർക്കാർ ആഫീസുകളിൽ പോലും ശുചിത്വ പരിപാലനം അടക്കം പല തസ്തികകളിൽ നിയമനം നടത്താതെ പുറംകരാർ നൽകുകയാണ്. കുടുംബശ്രീ യൂണിറ്റുകൾ പോലെയുള്ള സംവിധാനങ്ങൾക്ക് കരാർ നൽകി കൂലിക്കപ്പുറം മറ്റൊരു ആനുകൂല്യവും നൽകാതെ ചൂഷണം ചെയ്യുകയാണ് സർക്കാർ.
മെഡിക്കൽ കോളേജുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇത്തരം താൽക്കാലിക നിയമനങ്ങൾ വ്യാപകമാണ്.
അത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിൽ പിന്തുണയ്ക്കുന്ന വികസന സമിതികൾക്കും മറ്റും നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഒരു ആശ്രിത വലയം വളർത്തിയെടുക്കാനും ഇത്തരം തൊഴിലവസരങ്ങൾ അവസരം സൃഷ്ടിക്കുന്നു. ഇതൊന്നും ഒരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമല്ല. ഘടനാപരമായ അത്തരം പിൻ നടത്തങ്ങൾക്ക് ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവർ നേതൃത്വം നൽകുന്നു എന്ന ഇരട്ടത്താപ്പ് കേരളം തിരിച്ചറിയുക തന്നെ ചെയ്യും.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications