• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നിപ: കൂടുതല്‍ ആശ്വാസം; 15 ഫലങ്ങള്‍ കൂടി നെഗറ്റീവ്, 3 ദിവസം മെഡിക്കല്‍ കോളേജില്‍ തുടരും

Google Oneindia Malayalam News

കോഴിക്കോട്: നിപയില്‍ കൂടുതല്‍ ആശ്വാസം. നിപ ബാധിതനായി മരണപ്പെട്ട ചാത്തമംഗലം സ്വദേശിയായ 12 വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 15 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകം തയ്യാറാക്കിയ ലാബില്‍ നടന്ന പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി. മരിച്ച പന്ത്രണ്ട് വയസ്സുകാരനല്ലാതെ ആര്‍ക്കും പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല.

കൂടുതല്‍ വായനക്ക്:- നിപ്പയുടെ വരവ് റംബൂട്ടാനില്‍ നിന്നോ? മരിച്ച കുട്ടി റംബൂട്ടാന്‍ കഴിച്ചിരുന്നതായി വീട്ടുകാര്‍; ഓഗസ്റ്റിൽ എങ്ങനെ

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ആകെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 265 ആയിട്ടുണ്ട്. പരിശോധന ഫലം നെഗറ്റീവ് ആയെങ്കില്‍ മൂന്ന് ദിവസം കൂടി ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. അതേസമയം, മുഹമ്മദ് ഹാഷിമിന് നിപ വൈറസ് ബാധയുണ്ടായത് വവ്വാലുകൾ കടിച്ച അടയ്ക്കകൾ വഴിയാണോ എന്നു പരിശോധിക്കണമെന്ന് പഠനസംഘം നിർദേശിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് കീഴിലുള്ള സാംക്രമികരോഗനിയന്ത്രണസെൽ പ്രദേശത്ത് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. കവുങ്ങുകള്‍ ധാരാളമുള്ള പ്രദേശമാണ് പാഴുര്‍. വീട്ടുപറമ്പില്‍ വവ്വാലുകള്‍ കടിച്ച അടയ്ക്കകള്‍ വീണു കിടയ്ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചെറിയതരം അടയ്ക്കകളും ഇക്കൂട്ടത്തിലുണ്ട്. അടയ്ക്കകള്‍ ശേഖരിക്കുകയും അതുകൊണ്ട് കളിക്കുകുയം ചെയ്യുന്ന പതിവ് മുഹമ്മദ് ഹാഷിമിന് ഉണ്ടായിരുന്നതായുള്ള വിവരവും സംഘത്തിന് ലഭിച്ചിട്ടുണ്ട്.

വീട്ട് പരിസരത്ത് റംബൂട്ടാനും സ്ഥിതി ചെയ്യുന്നതിനാല്‍ അതില്‍ നിന്നാവാം രോഗബാധയുണ്ടായതെന്നും തുടക്കത്തില്‍ സംശയിച്ചിരുന്നു. കുട്ടിം റംബൂട്ടാന്‍ കഴിച്ചതായും വിവരമുണ്ടായിരുന്നു. എന്നാല്‍ റംബൂട്ടാനേക്കാള്‍ വ്യാപകമായി വീട്ടുപരിസരത്ത് ഉള്ളത് അടയ്ക്കയാണ്. അതുകൊണ്ട് തന്നെ വൈറസ് ബാധ അതുവഴി ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുപോലെ തന്നെ. ജാതിക്കയും പാഷൻ ഫ്രൂട്ടും ഈന്തും ഈ പറമ്പിലുണ്ട്. അതുകൊണ്ട് തന്നെ ഏത് വഴിയാവും വൈറസ് ശശീരത്തിലേക്ക് കടന്നത് എന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരുമെന്നും സംഘം നിര്‍ദേശിക്കുന്നു.

അതേസമയം, നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിച്ച മുന്‍കരുതലുകള്‍ തുടരും. നിപയുടെ പ്രത്യേക സാഹചര്യത്തില്‍ ആരോഗ്യവകുപ്പു മന്ത്രി ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ നിപ പരിശോധനയ്ക്ക് വിധേയമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

വീണ്ടും സ്റ്റൈലിഷ് ആയി ദുൽഖറിന്റെ നായിക റിതു വർമ.. പുതിയ ഫോട്ടോകൾ വൻ ഹിറ്റ്

അസ്വാഭാവികമരണങ്ങളും ശ്രദ്ധിക്കണം. ഈ വിവരങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കണം. നിപയുമായി ബന്ധപ്പെട്ട യാതൊരു ലക്ഷണങ്ങളും തള്ളിക്കളയരുത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒമ്പത് ഐസിയു ബെഡ്ഡുകള്‍ നിപ പരിചരണത്തിനായി സജ്ജമാക്കിയിരുന്നു. ആവശ്യത്തിന് മരുന്നും അനുബന്ധ വസ്തുക്കളും ജില്ലയില്‍ സ്റ്റോക്കുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നുമായിരുന്നു ജില്ലയിലെ ഫാര്‍മസികളിലേക്കാവശ്യമായ മരുന്ന് ലഭ്യമാക്കിയത്.

cmsvideo
  നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം

  അതേസമയം, നിപ സമ്പര്‍ക്കത്തിലുള്ളവരുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടാവുകയും പനി, ശ്വാസംമുട്ടല്‍ , പനിയോടുകൂടിയുള്ള അപസ്മാരം, പനിയോടുകൂടിയുള്ള ചുമ, ശ്വാസംമുട്ടല്‍, ബോധാവസ്ഥയിലുള വ്യതിയാനം എന്നീ ലക്ഷണങ്ങളിൽ ഏതെങ്കിലും പ്രകടമാവുകയും ചെയ്യുന്നവർ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംശയ നിവാരണത്തിനു കണ്‍ട്രോള്‍ റൂം: 0495 238500, 2382800, മാനസിക പിന്തുണ: 8281904533.

  കൂടുതല്‍ വായനക്ക്:- 2 തവണ ഹൃദയാഘാതം, ഭാര്യ ഉപേക്ഷിച്ചു, സഹായിച്ചത് യൂസഫലി, ജീവിതം പറഞ്ഞ് ആന്റണിയുടെ 'ഡ്യൂപ്പ്'

  Kozhikode
  English summary
  nipha virus out break in kozhikode; The test results of 15 people were also negative
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X