• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിടിഎ റഹീമും സംഘവും കൊടുവള്ളിയില്‍ തന്നെ തോല്‍പ്പിച്ചു: ലീഗിലേക്ക് തിരികെ ക്ഷണമെന്ന് കാരാട്ട് റസാഖ്

Google Oneindia Malayalam News

കോഴിക്കോട്: 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ യു ഡി എഫിന്റെ സിറ്റിങ് സീറ്റുകളായ കുറ്റ്യാടിയും കോഴിക്കോട് സൌത്തും പിടിച്ചെടുക്കാന്‍ എല്‍ ഡി എഫിന് സാധിച്ചിരുന്നു. അതേസമയം, കൊടുവള്ളി മണ്ഡലം ഇടത് മുന്നണി കൈവിടുകയും ചെയ്തു. സിറ്റിങ് എം എല്‍ എയും ഇടത് സ്വതന്ത്രനുമായ കാരാട്ട് റസാഖിനെ പരാജയപ്പെടുത്തിക്കൊണ്ട് ലീഗിന്റെ എം കെ മുനീറായിരുന്നു യു ഡി എഫിനായി മണ്ഡലം പിടിച്ചെടുത്തത്.

എന്നാലിപ്പോഴിതാ തിരഞ്ഞെടുപ്പിലെ തന്റെ തോല്‍വിയില്‍ കുന്ദമംഗലം എം എല്‍ എയായ പി ടി എ റഹീമിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കാരാട്ട് റസാഖ്.

നിയമസഭ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ തന്നെ തോല്‍പ്പിച്ചത് പി ടി എ റഹീമും സംഘവുമാണെന്നാണ് കരാട്ട് റസാഖ് ആരോപിക്കുന്നത്. മണ്ഡലത്തില്‍ റഹീം വിഭാഗത്തിന് വോട്ടുണ്ടെങ്കിലും അത് ഇടത് മുന്നണിയിലേക്ക് എത്തിയില്ല. എം കെ മുനീറിനെ തോല്‍പ്പിച്ച് താന്‍ നിയമസഭയില്‍ എത്തിയാല്‍ അവര്‍ പ്രതീക്ഷിച്ചത് കിട്ടില്ലെന്ന് കരുതിക്കാണമെന്നുമാണ് കാരാട്ട് റസാഖ് പറയുന്നത്.

അക്കാര്യത്തില്‍ ഞാന്‍ ദില്‍ഷയോട് ഇപ്പോഴും നന്ദിയുള്ളവനാണെന്ന് റോബിന്‍: ആ സ്വഭാവമുള്ളവളല്ല അവള്‍അക്കാര്യത്തില്‍ ഞാന്‍ ദില്‍ഷയോട് ഇപ്പോഴും നന്ദിയുള്ളവനാണെന്ന് റോബിന്‍: ആ സ്വഭാവമുള്ളവളല്ല അവള്‍

മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാവുമെന്ന സൂചന

മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാവുമെന്ന സൂചന ലഭിച്ചതോടെ ആദ്യം തന്നെ പരാതി പറഞ്ഞത് പി ടി എ റഹീം എം എല്‍ എയോടും സംഘത്തിനോടുമാണ്. എന്നാല്‍ ഇവർ തന്നെയാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയാന്‍ വൈകിയെന്നും മുന്‍ കൊടുവള്ളി എം എല്‍ എ ആരോപിക്കുന്നു.

ബംമ്പറടിച്ചത് അമ്പത് കോടി, അപ്രതീക്ഷിതം: ജീവിതം മാറ്റി മറിച്ചത് കാഷ്യറുടെ ആ ഒരു ചോദ്യംബംമ്പറടിച്ചത് അമ്പത് കോടി, അപ്രതീക്ഷിതം: ജീവിതം മാറ്റി മറിച്ചത് കാഷ്യറുടെ ആ ഒരു ചോദ്യം

മിനിറല്‍സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി

മിനിറല്‍സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി റഹീമിന്‍റെ ബന്ധു വി മുഹമ്മദിനെ നിയമിച്ചതിനെതിരെയും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ റസാഖ് രംഗത്തെത്തി. പരാതിക്കാരന്‍ പുറത്തും പ്രതി അകത്തും എന്നതാണ് സ്ഥിതി. ഈ നിയമനത്തിന്റെ യോഗ്യത എന്താണെന്നും അദ്ദേഹം ചോദിച്ചു.

Food: ജപ്പാന്‍റെ സ്വന്തം സുഷി മുതല്‍ സ്പെയിനിന്റെ പെല്ല വരെ: ജീവിതത്തില്‍ ഒരിക്കലെങ്കിലും കഴിച്ചിരിക്കേണ്ട വിഭവങ്ങള്‍

തന്നെ തിരികെ കൊണ്ടുവരാന്‍ മുസ്ലിം ലീഗ്

തന്നെ തിരികെ കൊണ്ടുവരാന്‍ മുസ്ലിം ലീഗ് ചർച്ച നടത്തുന്നുണ്ടെങ്കിലും സി പി എമ്മിനോടൊപ്പം ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളിയിലെ പ്രമുഖ മുസ്ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാക് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സി പി എമ്മുമായി സഹകരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ലീഗ് സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടാവാത്തതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി വിടല്‍.

മുസ്ലിം ലീഗ് വിട്ട കാരാട്ട് റസാഖിനെ സി പി എം

മുസ്ലിം ലീഗ് വിട്ട കാരാട്ട് റസാഖിനെ സി പി എം മണ്ഡലത്തില്‍ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കുകയും ചെയ്തു. ശക്തമായ പോരാട്ടത്തിനൊടുവില്‍ ലീഗിലെ എം എ റസാഖ് മാസ്റ്ററെ 573 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കാരാട്ട് റസാഖ് വിജയിക്കുകയും ചെയ്തു. 2021 ല്‍ കാരാട്ട് റസാഖിനെ തന്നെ ഇടതുപക്ഷ സ്ഥാനാർത്തിയാക്കിയെങ്കിലും ആറായിരത്തോളം വോട്ടിന് എംകെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു.

സംസ്ഥാനത്തെ തന്നെ ലീഗിന്റെ എക്കാലത്തേയും

സംസ്ഥാനത്തെ തന്നെ ലീഗിന്റെ എക്കാലത്തേയും കുത്തക മണ്ഡലമാണ് കൊടുവള്ളി. 1977 മുതല്‍ 2001 വരെ ലീഗ് സ്ഥാനാർത്ഥികള്‍ മാത്രമായിരുന്നു മണ്ഡലത്തില്‍ വിജയിച്ചത്. 2006 ല്‍ ലീഗ് വിട്ടെത്തിയ പിടിഎ റഹീമിനെ സ്വതന്ത്രനാക്കി ഇടതുപക്ഷം ആദ്യം മണ്ഡലം പിടിച്ചു. 2011 ല്‍ റഹീം കുന്ദമംഗലത്തേക്ക് മാറുകയും മുസ്ലീം ലീഗില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കുയും ചെയ്തു. അതേസമയം അത്തവണ ലീഗിന് ഉമ്മർ മാസ്റ്ററിലൂടെ കൊടുവള്ളി തിരികെ പിടിക്കാനും സാധിച്ചു. ഈ മണ്ഡലമാണ് 2016 ല്‍ വീണ്ടും നഷ്ടമായത് 2021 ല്‍ വിജയിച്ചതും.

Kozhikode
English summary
PTA Rahim and his team beat him in Koduvally: league invited back to party; says Karat Razak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X