Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ശ്രദ്ധേയമാവുന്ന കൊയിലാണ്ടിയിലെ പാലസ്തീന്‍ വീട്: 3 പതിറ്റാണ്ട് മുമ്പുള്ള ഐക്യദാര്ഢ്യം

കോഴിക്കോട്; ഗാസയിലേക്ക് കടന്നുകയറി ഇസ്രായേല്‍ പട്ടാളം പാലസ്തിനീകള്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തുമ്പോള്‍ ഇങ്ങ് കോഴിക്കോട് ജില്ലയിലെ ഒരു വീട് വീണ്ടും ദേശീയ മാധ്യമങ്ങളില്‍ അടക്കം ശ്രദ്ധേയമാവുകയാണ്. പാലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ തുറകളില്‍ നിന്നുമുള്ള ആളുകള്‍ ഇന്ന് രംഗത്ത് എത്തുമ്പോള്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ ചരിത്രമാണ് കൊയിലാണ്ടിയിലെ 'പാലസ്തീന്‍' എന്ന ഈ വീടിന് പറയാനുള്ളത്.

1985 ൽ നിര്‍മ്മിച്ച തന്‍റെ പുതിയ വീടിന് 'പാലസ്തീന്‍' എന്ന പേര് നല്‍കിക്കൊണ്ടാണ് പി വി മുഹമ്മദ് മരക്കാര്‍ എന്ന കൊയിലാണ്ടിക്കാരന്‍ ഇസ്രായേൽ സൈന്യത്തിനെതിരെ പോരാടുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പാലസ്തീൻ വിമോചന സംഘടനയുടെ ചെയർമാനായിരുന്ന പ്രശസ്ത പാലസ്തീൻ നേതാവായ യാസർ അറഫാത്തിന്റെ പേര് തന്‍റെ മൂത്തമകന് നല്‍കുകയും ചെയ്തു മുഹമ്മദ് മരയ്ക്കാര്‍. കെആര്‍എസ് ജീവനക്കാരനായിരുന്ന മരക്കാര്‍ 2006 ല്‍ തന്‍റെ 57-ാം വയ്സില്‍ മരണപ്പെട്ടെങ്കിലും ആ വീട് ഇന്നും അതുപോലെ തന്നെ നിലനില്‍ക്കുന്നു.

 koyilandydf-

കൊയിലാണ്ടിക്ക് സമീപമുള്ള നടുവത്തൂരിലാണ് മരക്കാറുടെ 'പലസ്തീൻ വീട്' സ്ഥിതി ചെയ്യുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വീട് പുതുക്കിപണിതെങ്കിലും പാലസ്തീന്‍ എന്ന പേര് മാറ്റാന്‍ മകന്‍ യാസര്‍ അറാഫത്തും തയ്യാറായില്ല. പാലസ്തീന്‍ ജനത അനഭവിക്കേണ്ടി വന്ന ദുരിതങ്ങളിലും അവരുടെ പോരാട്ടങ്ങളോടും അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് പിതാവ് വീടിന് പലസ്തീന്‍ എന്ന പേര് നല്‍കിയതെന്ന് മകന്‍ വ്യക്തമാക്കുന്നു. സിവില്‍ എഞ്ചിയിനറായല്‍ യാസര്‍ അറാഫത്ത് ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്ത് വരികയാണ്.

പിതാവ് പ്രാദേശിക രാഷ്ട്രീയത്തിൽ വളരെ സജീവമായിരുന്നുവെന്നും യാസർ പറയുന്നു. ആദ്യ നാളുകളിൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ അംഗമായിരുന്നു. പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗം വരെയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്

Recommended Video

cmsvideo
    India backs Palestine in UN security council

    ആള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓർഗനൈസേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച മരക്കർ പിന്നീട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൽ ചേർന്നു. കുഞ്ഞാലി മരയ്ക്കാരുടെ താവഴിയില്‍ ഉള്‍പ്പടെുന്ന അദ്ദേഹം അറിയപ്പെടാത്ത കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേരില്‍ ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. 1980 കളിൽ മരക്കർ തന്റെ പലസ്തീൻ ഭവനം പണിയുമ്പോൾ ഗാസയിലെയും അറബ് ലോകത്തെയും സ്ഥിതി വളരെ സംഘര്‍ഷഭരിതമായി തുടരുകയായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹം വീടിന് പാലസ്തീന്‍ എന്ന പേര് നല്‍കിയത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+