മെഡിക്കല്‍ മേഖലയ്ക്ക് അപമാനം; മെഡിക്കല്‍ കോൺഫറൻസിൽ വാവ സുരേഷിനെ വിളിച്ചതിനെതിരെ എസ്എഫ്‌ഐ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്‌നേക്ക് ബൈറ്റ് എന്ന വിഷയത്തില്‍ നടത്തിയ സംസ്ഥാന കോണ്‍ഫറന്‍സില്‍ വാവ സുരേഷിനെ മുഖ്യ അതിഥിയായി ക്ഷണിച്ചതിനെതിരെ വിമര്‍ശനവുമായി എസ് എഫ് ഐ. പരിപാടിയില്‍ അശാസ്ത്രീയമായ, സുരക്ഷിതമല്ലാത്ത രീതിയില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്ന വാവ സുരേഷ് എന്ന വ്യക്തിയെ കൊണ്ടുവന്നത് അപലപനീയമാണെന്ന് കോളേജിലെ എസ് എഫ് ഐ യൂണിറ്റ് പ്രതികരിച്ചു.
പരിപാടിയില്‍ മൈക്ക് ഓഫായതിനെ തുടര്‍ന്ന് മൂര്‍ഖന്‍ പാമ്പിനെ മുന്നില്‍ നിര്‍ത്തി സംസാരിക്കുന്ന വാവ സുരേഷിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തീര്‍ത്തും സുരക്ഷിതമല്ലാതെ , ജീവനുള്ള പാമ്പുകളുടെ പ്രദര്‍ശനം ഉള്‍പ്പെടെ പരിപാടിയില്‍ നടക്കുകയുണ്ടായി.ശാസ്ത്രീയ അടിത്തറയില്‍ , തെളിവുകളിലൂടെയും പഠനങ്ങളിലൂടെയും വളര്‍ന്നു വികസിച്ച , മെഡിക്കല്‍ മേഖലക്കാകെ അപമാനമാകുന്ന പ്രവണതകളാണിതെല്ലാം.മെഡിക്കല്‍ മേഖലയെ അശാസ്ത്രീയതയുടെയും അന്ധവിശ്വാസങ്ങളുടെയും ഇടങ്ങളാക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയേണ്ടതുണ്ടെന്ന് എസ് എഫ് ഐ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ എം സി എച്ച് നിള ഹാളില്‍ വച്ച് ക്ലിനിക്കല്‍ നേഴ്‌സിംഗ് എജുക്കേഷന്‍ യൂണിറ്റും നഴ്‌സിംഗ് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് സംഘടിപ്പിച്ച സ്‌നേക്ക് ബൈറ്റ് വിഷയത്തിലെ സംസ്ഥാന കോണ്‍ഫറന്‍സില്‍ വിഷയം കൈകാര്യം ചെയ്യാന്‍ അശാസ്ത്രീയമായ, സുരക്ഷിതമല്ലാത്ത രീതിയില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്ന വാവ സുരേഷ് എന്ന വ്യക്തിയെ കൊണ്ടുവന്നത് അപലപനീയമാണ്.
തീര്‍ത്തും സുരക്ഷിതമല്ലാതെ , ജീവനുള്ള പാമ്പുകളുടെ പ്രദര്‍ശനം ഉള്‍പ്പെടെ പരിപാടിയില്‍ നടക്കുകയുണ്ടായി.ശാസ്ത്രീയ അടിത്തറയില്‍ , തെളിവുകളിലൂടെയും പഠനങ്ങളിലൂടെയും വളര്‍ന്നു വികസിച്ച , മെഡിക്കല്‍ മേഖലക്കാകെ അപമാനമാകുന്ന പ്രവണതകളാണിതെല്ലാം. മെഡിക്കല്‍ മേഖലയെ അശാസ്ത്രീയതയുടെയും അന്ധവിശ്വാസങ്ങളുടെയും ഇടങ്ങളാക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയേണ്ടതുണ്ട്.
ശബരീനാഥന്റേത് മാധ്യമശ്രദ്ധ നേടാനുള്ള ശ്രമം; ഷാഫി പറമ്പിലിന് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
അതേസമയം, പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോള്‍ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചെന്നാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നത്. വാവ സുരേഷിന്റെ ഈ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മെഡിക്കല്‍ കോളേജ് പോലുള്ള ഒരു സ്ഥാപനത്തില്‍ പാമ്പുപിടിത്തത്തില്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചത് ശരിയായ പ്രവണതയല്ലെന്ന് വിദഗ്ദര്‍ പറയുന്നു.
പാമ്പുകളുടെ കൈകര്യം ചെയ്യുന്നതില്‍ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ഇദ്ദേഹമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പാമ്പ് പിടിക്കുന്നതിനിടെയില്‍ നിരവധി തവണയാണ് വാവ സുരേഷിന് കടിയേറ്റത്. ഇതൊക്കെ അദ്ദേഹത്തിന്റെ അശാസ്ത്രീയമായ രീതിയെ തുടര്‍ന്നാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.