ഇസ്രായേലിന്റെ പ്രതികാരം അതിരുകടന്നു, ഗാസയില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് തരൂര്‍
കോഴിക്കോട്: ഗാസയില്‍ ഇസ്രായേലിന്റെ പ്രത്യാക്രമണത്തെ തള്ളി ശശി തരൂര്‍. ഇസ്രായേലിന്റെ പ്രതികാരം അതിരുകടന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. കോഴിക്കോട് ബീച്ചില്‍ മുസ്ലീം ലീഗ് സംഘടിപ്പിച്ച റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ പലസ്തീനെ അംഗീകരിച്ചതിന് മുന്‍കൈയ്യെടുത്തത് ഇന്ദിരാ ഗാന്ധിയാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തെ അംഗീകരിക്കുന്നത് പോലെ നയതന്ത്രബന്ധം പലസ്തീനുമായി സ്ഥാപിക്കാന്‍ ഇന്ത്യക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പേ സാധിച്ചിരുന്നു. യാസര്‍ അറാഫത്തിനെ കണ്ടപ്പോഴെല്ലാം ജ്യേഷ്ഠ സഹോദരിയെ കുറിച്ചെന്ന പോലെയാണ് ഇന്ദിരാ ഗാന്ധിയെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളതെന്നും തരൂര്‍ പറഞ്ഞു.

ഗാസയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇസ്രായേലില്‍ ഹമാസ് ഭീകരവാദികള്‍ ആക്രമണം നടത്തി. അവിടെയുള്ള 1400ലേറെ പേരെ കൊലപ്പെടുത്തി. ഇരുന്നൂറ് പേരെ ബന്ദികളാക്കി. പകരം ഇസ്രായേല്‍ ചെയ്തത് ഗാസയില്‍ ആക്രമണം നടത്തുകയാണ്. അതില്‍ ആറായിരത്തില്‍ ഏറെ പേരാണ് കൊലപ്പെട്ടത്.
അവിടെ ബോംബിംഗ് ഇപ്പോഴും അവസാനിച്ചിട്ടില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തില്‍ ഉണ്ടായതില്‍ അധികം മരണങ്ങളാണ് ഗാസയില്‍ ഉണ്ടായിരിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു. കണ്ണിന് കണ്ണെന്ന നിലയില്‍ പ്രതികാരം ചെയ്താല്‍ ലോകം അന്ധമാകുമെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. ഈ യുദ്ധം നിര്‍ത്തണമെന്നാണ് എല്ലാവരുടെയും ആവശ്യമെന്നും തരൂര്‍ വ്യക്തമാക്കി.
ഈ റാലി സംഘടിപ്പിച്ചത് കൊണ്ടും എല്ലാവരും ധരിക്കുന്നത് ഇതൊരു മുസ്ലീം വിഷയമാണെന്നാണ്. എന്നാല്‍ അങ്ങനെയല്ല. ഇത് മനുഷ്യാവകാശത്തിന്റെ പ്രശ്നമാണ്. എല്ലാ മനുഷ്യരും ഇതിനെ കുറിച്ചും ചിന്തിക്കാന്‍ അവകാശമുണ്ട്. ബോംബ് വന്ന് വീഴുന്നത് ആരുടെയും മതം ചോദിച്ച് കൊണ്ടല്ല. യുദ്ധത്തിന് മതമറിയില്ല. ക്രൈസ്തവരും യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഗാസയില്‍ ക്രൈസ്തവ പള്ളി ആക്രമിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് അവിടെ നിരവധി പേര് അഭയാര്‍ത്ഥികളായത്. ആ പള്ളി തകര്‍ക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു. ഇസ്രായേല്‍ ആ പള്ളിയിലും ബോംബിട്ടു. നിരവധി പേര് അവിടെ കൊല്ലപ്പെട്ടുവെന്നും തരൂര്‍ പറഞ്ഞു. അതേസമയം പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മുസ്ലീം ലീഗ് ഇന്ന് റാലി നടത്തിയത്. പലസ്തീനികള്‍ ചെയ്യുന്ന അധിനിവേശത്തിന് എതിരായ ചെറുത്ത് നില്‍പ്പാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
പല്തീനൊപ്പം നില്‍ക്കാത്ത ഇന്ത്യന്‍ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇസ്രായേല്‍ അധിനിവേശത്തെ എക്കാലത്തും എതിര്‍ത്ത രാജ്യമാണ് ഇന്ത്യ. ഇസ്രായേല്‍ രൂപീകരണത്തിന്റെ ഒളിയജണ്ട തിരിച്ചറിഞ്ഞിരുന്നു നമ്മള്. മഹാത്മാ ഗാന്ധി ഇസ്രായേല്‍ അധിനിവേശത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. നെഹ്റുവും വാജ്പേയിയും അതില്‍ വരും. എന്നാല്‍ ഇപ്പോഴത്തെ ഭരണാധികാരികള്‍ അതില്‍ വെള്ളം ചേര്‍ത്തിരിക്കുകയാണ്. ഇസ്രായേലിനെ വെള്ള പൂശാന്‍ ശ്രമിക്കുകയാണെന്നും ലീഗ് അധ്യക്ഷന്‍ പറഞ്ഞു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications