കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടഞ്ചേരിയിലേത് ലൗ ജിഹാദ് അല്ല, പക്ഷെ ലൗ ജിഹാദ് നടക്കുന്നുണ്ട്; സിപിഎം നേതാവ്

Google Oneindia Malayalam News

കോഴിക്കോട്: കോടഞ്ചേരിയില്‍ ഡി വൈ എഫ് ഐ നേതാവിന്റെ മിശ്ര വിവാഹം ലൗ ജിഹാദ് ആണെന്ന പ്രചരണവുമായി രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും. ഡി വൈ എഫ് ഐ നേതാവ് ഷെജിനും ജോയ്സ്‌നയും തമ്മിലുള്ള വിവാഹമാണ് വിവാദത്തലായിരിക്കുന്നത്. രണ്ട് മതങ്ങളില്‍ പെട്ട രണ്ട് പേര്‍ വിവാഹം ചെയ്തത് പ്രദേശത്തെ മതമൈത്രിയെ ദോഷകരമായി ബാധിച്ചു എന്നാണ് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് പറയുന്നത്. ഷെജിന്റെത് ലൗ ജിഹാദ് അല്ലെങ്കിലും ലൗ ജിഹാദ് എന്നതിനെ കണ്ണടച്ച് എതിര്‍ക്കാനാവില്ലെന്ന് ജോര്‍ജ് എം തോമസ് പറയുന്നു.

ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്ന് ജോര്‍ജ് എം തോമസ് ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷെജിന്‍ ജോയ്‌സ്‌നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്ന് ജോര്‍ജ് എം തോമസ് പറഞ്ഞു. ഒളിച്ചോടുന്നതിന് മുന്‍പ് പാര്‍ട്ടിയുമായും നേതാക്കളുമായും ആലോചിക്കണമായിരുന്നെന്നും ഷെജിന്റെ നടപടി പാര്‍ട്ടിയ്ക്ക് നാട്ടുകാര്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.

ദിലീപിന്റെ ജാമ്യം റദ്ദാക്കിയേക്കും, ചരടുവലികള്‍ ബോധ്യപ്പെട്ടിട്ടുണ്ട്; ബി ആ ആളൂര്‍ദിലീപിന്റെ ജാമ്യം റദ്ദാക്കിയേക്കും, ചരടുവലികള്‍ ബോധ്യപ്പെട്ടിട്ടുണ്ട്; ബി ആ ആളൂര്‍

1

ക്രൈസ്തവ സമുദായം വലിയ തോതില്‍ പാര്‍ട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം സി പി ഐ എമ്മിന് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു. ജോയ്‌സ്‌ന 15 ദിവസം മുന്‍പാണ് വിദേശത്ത് നിന്ന് വന്നതെന്നും 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഷെജിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ അടക്കം പങ്കെടുത്ത് മുന്നൂറിലേറെ പേര്‍ പങ്കെടുത്ത പ്രതിഷേധം കോടഞ്ചേരി അങ്ങാടിയില്‍ നടന്നു.

2

ഡി വൈ എഫ് ഐക്കാരന്‍ നേതാവ് ധൈര്യമുണ്ടെങ്കില്‍ പുറത്തുവാടാ എന്നൊക്കെയുള്ള മുദ്രാവാക്യമാണ് വിളിച്ചത് എന്ന് ജോര്‍ജ് എം തോമസ് പറഞ്ഞു. വിവാഹത്തിന് സി പി ഐ എം മുന്‍കൈയെടുത്തു, പാര്‍ട്ടി അറിഞ്ഞാണ് വിവാഹം എന്നൊക്കെയാണ് പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ വിഭാഗത്തെ ഞങ്ങള്‍ക്കെതിരാക്കേണ്ടത് യു ഡി എഫിന്റെയും വിശേഷിച്ച് കോണ്‍ഗ്രസിന്റെയും ആവശ്യമാണെന്നും ഇവരാണ് അജണ്ടയ്ക്ക് പിന്നിലുള്ളത് എന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദീകരണ യോഗം വിളിക്കാനും സി പി ഐ എം തീരുമാനിച്ചിട്ടുണ്ട്.

3

ലൗ ജിഹാദും പ്രണയ വിവാഹവും വേറെയാണെന്നും നിലവിലെ വിവാദത്തിന്റെ ആവശ്യം എന്താണ് എന്ന് വിശദീകരിക്കാനുള്ള യോഗമാണ് വിളിച്ചു ചേര്‍ത്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് സമുദായങ്ങളില്‍ തമ്മില്‍ കലാപമോ ശത്രുതയോ ഉണ്ടാക്കാന്‍ വഴിവെക്കാവുന്ന നടപടിയാണ് ഷെജിന്റേത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊഫഷണല്‍ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഭ്യസ്ഥ വിദ്യരായ യുവതികള്‍ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു എന്ന് തങ്ങളുടെ പാര്‍ട്ടി രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
ദിലീപിനെ വീണ്ടും ജയിലിലാക്കാന്‍ കഴിയുമോ, ആളൂര്‍ പറയുന്നു | Oneindia Malayalam
4

ലൗ ജിഹാദ് എന്ന ഒന്നുണ്ടെന്ന് പാര്‍ട്ടി ജേണലുകളിലും റെസൊല്യൂഷനുകളിലും വ്യക്തമാക്കിയിട്ടുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതാണ് എന്നും ലൗ ജിഹാദ് എന്ന ആരോപണം തെറ്റാണ് എന്നും ഷെജിന്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടിയുമായി ആലോചിച്ചില്ല എന്നത് തെറ്റ് തന്നെയാണെന്നും അദ്ദേഹം സമ്മതിച്ചു.

Kozhikode
English summary
there is love jihad but kodanchery dyfi leaders love marriage is not love jihad says cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X