കോഴിക്കോട് ഈ മണ്ഡലത്തില്‍ നാളെ പൊതുഅവധി: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല
കോഴിക്കോട്: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13 ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും മണ്ഡലത്തിൽ അന്ന് അവധിയായിരിക്കും. വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവമ്പാടി.
എല്ലാ സ്വകാര്യ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം. ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെ മറ്റ് നിയോജക മണ്ഡലങ്ങൾ, ചേലക്കര മണ്ഡലം എന്നിവിടങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത്, കോഴിക്കോട് ജില്ലയിൽ ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഡ്രൈ ഡേ
ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരുവമ്പാടി നിയോജക മണ്ഡല പരിധിയിൽ ഡ്രൈ ഡേയും പ്രഖ്യാപിച്ചിട്ടുണ്ട്.മൂന്ന് ദിവസമാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡ്രൈ ഡേ പ്രഖ്യാപിച്ചത്. നവംബർ 11 വൈകിട്ട് ആറ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന നവംബർ 13 വൈകിട്ട് ആറ് വരെ തിരുവമ്പാടി മണ്ഡലം ഉൾപ്പെടെ വയനാട് ലോക്സഭ മണ്ഡല പരിധിയിൽ ഡ്രൈ ഡേ ആയിരിക്കും.
കൂടാതെ വോട്ടെണ്ണുന്ന നവംബർ 23 നും ഡ്രൈ ഡേ ആയിരിക്കും. റീ പോളിങ് ആവശ്യമായി വന്നാൽ അന്നേ ദിവസവും ഡ്രൈ ഡേ ആയിരിക്കും. ഡ്രൈ ഡേ ദിവസം പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കൾ വാങ്ങുകയോ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. കൂടാതെ മദ്യശാലകൾ ഉൾപ്പെടെയുള്ള ക്ലബുകൾക്കും ഹോട്ടലുകൾക്കും നിരോധനം ബാധകമായിരിക്കും.
നിരോധനാജ്ഞ
മണ്ഡലത്തില്‍ നവംബർ 12 വൈകീട്ട് 6 മുതൽ നവംബർ 13 വൈകീട്ട് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ സ്നേഹിൽ കുമാർ സിംഗ് ഉത്തരവിട്ടു. ഈ കാലയളവിൽ റാലികൾ, പൊതുയോഗങ്ങൾ, ജാഥകൾ എന്നിവ പാടില്ല. ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സ്റ്റാറ്റിക് സർവൈലൻസ് സംഘം, ഫ്ലൈയിങ്ങ് സ്‌ക്വാഡ് എന്നിവ രംഗത്തുണ്ടാകും. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.












Click it and Unblock the Notifications